King James Version

Malayalam

1 Chronicles

11

1Then all Israel gathered themselves to David unto Hebron, saying, Behold, we are thy bone and thy flesh.
1അനന്തരം യിസ്രായേലെല്ലാം ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞതുഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവും അല്ലോ.
2And moreover in time past, even when Saul was king, thou wast he that leddest out and broughtest in Israel: and the LORD thy God said unto thee, Thou shalt feed my people Israel, and thou shalt be ruler over my people Israel.
2മുമ്പെ ശൌല്‍ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതുനീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.
3Therefore came all the elders of Israel to the king to Hebron; and David made a covenant with them in Hebron before the LORD; and they anointed David king over Israel, according to the word of the LORD by Samuel.
3ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്റെ അടുക്കല്‍ വന്നു; ദാവീദ് ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; ശമൂവേല്‍മുഖാന്തരം യഹോവ അരുളിച്ചെയ്തതു പോലെ അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
4And David and all Israel went to Jerusalem, which is Jebus; where the Jebusites were, the inhabitants of the land.
4പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യര്‍ ഉണ്ടായിരുന്നു.
5And the inhabitants of Jebus said to David, Thou shalt not come hither. Nevertheless David took the castle of Zion, which is the city of David.
5യെബൂസ് നിവാസികള്‍ ദാവീദിനോടുനീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോന്‍ കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.
6And David said, Whosoever smiteth the Jebusites first shall be chief and captain. So Joab the son of Zeruiah went first up, and was chief.
6എന്നാല്‍ ദാവീദ്ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാല്‍ അവന്‍ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകന്‍ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീര്‍ന്നു.
7And David dwelt in the castle; therefore they called it the city of David.
7ദാവീദ് ആ കോട്ടയില്‍ പാര്‍ത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.
8And he built the city round about, even from Millo round about: and Joab repaired the rest of the city.
8പിന്നെ അവന്‍ നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീര്‍ത്തു.
9So David waxed greater and greater: for the LORD of hosts was with him.
9സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാല്‍ ദാവീദ് മേലക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.
10These also are the chief of the mighty men whom David had, who strengthened themselves with him in his kingdom, and with all Israel, to make him king, according to the word of the LORD concerning Israel.
10ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാര്‍ ആവിതുയിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവര്‍ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെ പിടിച്ചു.
11And this is the number of the mighty men whom David had; Jashobeam, an Hachmonite, the chief of the captains: he lifted up his spear against three hundred slain by him at one time.
11ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതുമുപ്പതുപേരില്‍ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.
12And after him was Eleazar the son of Dodo, the Ahohite, who was one of the three mighties.
12അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകന്‍ എലെയാസാര്‍; അവന്‍ മൂന്നു വീരന്മാരില്‍ ഒരുത്തന്‍ ആയിരുന്നു.
13He was with David at Pasdammim, and there the Philistines were gathered together to battle, where was a parcel of ground full of barley; and the people fled from before the Philistines.
13ഫെലിസ്ത്യര്‍ പസ്-ദമ്മീമില്‍ യുദ്ധത്തിന്നു കൂടിയപ്പോള്‍ അവന്‍ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയല്‍ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടിപ്പോയി.
14And they set themselves in the midst of that parcel, and delivered it, and slew the Philistines; and the LORD saved them by a great deliverance.
14എന്നാല്‍ അവര്‍ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവര്‍ക്കും വലിയോരു ജയം നല്കി.
15Now three of the thirty captains went down to the rock to David, into the cave of Adullam; and the host of the Philistines encamped in the valley of Rephaim.
15ഒരിക്കല്‍ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയില്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ മുപ്പതു തലവന്മാരില്‍ മൂന്നുപേര്‍ പാറയിങ്കല്‍ അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു.
16And David was then in the hold, and the Philistines' garrison was then at Bethlehem.
16അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ ആയിരുന്നു; ഫെലിസ്ത്യര്‍ക്കും അക്കാലത്തു ബേത്ത്ളേഹെമില്‍ ഒരു കാവല്‍പ്പട്ടാളം ഉണ്ടായിരുന്നു.
17And David longed, and said, Oh that one would give me drink of the water of the well of Bethlehem, that is at the gate!
17ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.
18And the three brake through the host of the Philistines, and drew water out of the well of Bethlehem, that was by the gate, and took it, and brought it to David: but David would not drink of it, but poured it out to the LORD.
18അപ്പോള്‍ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു
19And said, My God forbid it me, that I should do this thing: shall I drink the blood of these men that have put their lives in jeopardy? for with the jeopardy of their lives they brought it. Therefore he would not drink it. These things did these three mightiest.
19ഇതു ചെയ്‍വാന്‍ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? അവര്‍ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാന്‍ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തതു.
20And Abishai the brother of Joab, he was chief of the three: for lifting up his spear against three hundred, he slew them, and had a name among the three.
20യോവാബിന്റെ സഹോദരനായ അബീശായി മൂവരില്‍ തലവനായിരുന്നു; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ ആ മൂവരില്‍വെച്ചു കീര്‍ത്തിപ്രാപിച്ചു;
21Of the three, he was more honorable than the two; for he was their captain: howbeit he attained not to the first three.
21ഈ മൂവരില്‍ രണ്ടുപേരെക്കാള്‍ അധികം മാനം അവന്‍ പ്രാപിച്ചു അവര്‍ക്കും നായകനായ്തീര്‍ന്നു; എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.
22Benaiah the son of Jehoiada, the son of a valiant man of Kabzeel, who had done many acts; he slew two lionlike men of Moab: also he went down and slew a lion in a pit in a snowy day.
22കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
23And he slew an Egyptian, a man of great stature, five cubits high; and in the Egyptian's hand was a spear like a weaver's beam; and he went down to him with a staff, and plucked the spear out of the Egyptian's hand, and slew him with his own spear.
23അവന്‍ അഞ്ചുമുഴം പൊക്കമുള്ള ദീര്‍ഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യില്‍ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍നിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
24These things did Benaiah the son of Jehoiada, and had the name among the three mighties.
24ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.
25Behold, he was honorable among the thirty, but attained not to the first three: and David set him over his guard.
25അവന്‍ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
26Also the valiant men of the armies were, Asahel the brother of Joab, Elhanan the son of Dodo of Bethlehem,
26സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്‍, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ ,
27Shammoth the Harorite, Helez the Pelonite,
27ഹരോര്‍യ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
28Ira the son of Ikkesh the Tekoite, Abiezer the Antothite,
28തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ, അനാഥോത്യനായ അബീയേസേര്‍,
29Sibbecai the Hushathite, Ilai the Ahohite,
29ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
30Maharai the Netophathite, Heled the son of Baanah the Netophathite,
30നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,
31Ithai the son of Ribai of Gibeah, that pertained to the children of Benjamin, Benaiah the Pirathonite,
31ബെന്യാമീന്യരുടെ ഗിബെയയില്‍ നിന്നുള്ള രീബായിയുടെ മകന്‍ ഈഥായി, പരാഥോന്യനായ ബെനായാവു,
32Hurai of the brooks of Gaash, Abiel the Arbathite,
32നഹലേഗാശില്‍ നിന്നുള്ള ഹൂരായി, അര്‍ബ്ബാത്യനായ അബീയേല്‍,
33Azmaveth the Baharumite, Eliahba the Shaalbonite,
33ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യഹ്ബാ,
34The sons of Hashem the Gizonite, Jonathan the son of Shage the Hararite,
34ഗീസോന്യനായ ഹശേമിന്റെ പുത്രന്മാര്‍, ഹരാര്‍യ്യനായ ശാഗേയുടെ മകന്‍ യോനാഥാന്‍ ,
35Ahiam the son of Sacar the Hararite, Eliphal the son of Ur,
35ഹരാര്‍യ്യനായ സാഖാരിന്റെ മകന്‍ അഹീയാം, ഊരിന്റെ മകന്‍ എലീഫാല്‍,
36Hepher the Mecherathite, Ahijah the Pelonite,
36മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാവു, കര്‍മ്മേല്യനായ ഹെസ്രോ,
37Hezro the Carmelite, Naarai the son of Ezbai,
37എസ്ബായിയുടെ മകന്‍ നയരായി,
38Joel the brother of Nathan, Mibhar the son of Haggeri,
38നാഥാന്റെ സഹോദരന്‍ യോവേല്‍, ഹഗ്രിയുടെ മകന്‍ മിബ്ഹാര്‍,
39Zelek the Ammonite, Naharai the Berothite, the armourbearer of Joab the son of Zeruiah,
39അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യന്‍ നഹ്രായി,
40Ira the Ithrite, Gareb the Ithrite,
40യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
41Uriah the Hittite, Zabad the son of Ahlai,
41ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍ സാബാദ്, രൂബേന്യരുടെ സേനാപതിയും
42Adina the son of Shiza the Reubenite, a captain of the Reubenites, and thirty with him,
42മുപ്പതുപേര്‍ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന്‍ അദീനാ,
43Hanan the son of Maachah, and Joshaphat the Mithnite,
43മയഖയുടെ മകന്‍ ഹാനാന്‍ , മിത്ന്യനായ യോശാഫാത്ത്,
44Uzzia the Ashterathite, Shama and Jehiel the sons of Hothan the Aroerite,
44അസ്തെരാത്യനായ ഉസ്സീയാവു, അരോവേര്‍യ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,
45Jediael the son of Shimri, and Joha his brother, the Tizite,
45യെയീയേല്‍, ശിമ്രിയുടെ മകനായ യെദീയയേല്‍ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്‍,
46Eliel the Mahavite, and Jeribai, and Joshaviah, the sons of Elnaam, and Ithmah the Moabite,
46എല്‍നാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യന്‍ യിത്തമാ,
47Eliel, and Obed, and Jasiel the Mesobaite.
47എലീയേല്‍, ഔബേദ്, മെസോബ്യനായ യാസീയേല്‍ എന്നിവര്‍ തന്നേ.