1And it came to pass, when he had made an end of speaking unto Saul, that the soul of Jonathan was knit with the soul of David, and Jonathan loved him as his own soul.
1അവന്‍ ശൌലിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേര്‍ന്നു; യോനാഥാന്‍ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
2And Saul took him that day, and would let him go no more home to his father's house.
2ശൌല്‍ അന്നു അവനെ ചേര്‍ത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാന്‍ പിന്നെ അനുവദിച്ചതുമില്ല.
3Then Jonathan and David made a covenant, because he loved him as his own soul.
3യോനാഥാന്‍ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.
4And Jonathan stripped himself of the robe that was upon him, and gave it to David, and his garments, even to his sword, and to his bow, and to his girdle.
4യോനാഥാന്‍ താന്‍ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.
5And David went out whithersoever Saul sent him, and behaved himself wisely: and Saul set him over the men of war, and he was accepted in the sight of all the people, and also in the sight of Saul's servants.
5ശൌല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌല്‍ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സര്‍വ്വജനത്തിന്നും ശൌലിന്റെ ഭൃത്യന്മാര്‍ക്കും ബോധിച്ചു.
6And it came to pass as they came, when David was returned from the slaughter of the Philistine, that the women came out of all cities of Israel, singing and dancing, to meet king Saul, with tabrets, with joy, and with instruments of music.
6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ യിസ്രായേല്യപട്ടണങ്ങളില്‍നിന്നൊക്കെയും സ്ത്രീകള്‍ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌല്‍രാജാവിനെ എതിരേറ്റുചെന്നു.
7And the women answered one another as they played, and said, Saul hath slain his thousands, and David his ten thousands.
7സ്ത്രീകള്‍ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായിശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
8And Saul was very wroth, and the saying displeased him; and he said, They have ascribed unto David ten thousands, and to me they have ascribed but thousands: and what can he have more but the kingdom?
8അപ്പോള്‍ ശൌല്‍ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായിഅവര്‍ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാന്‍ എന്തുള്ളു എന്നു അവന്‍ പറഞ്ഞു.
9And Saul eyed David from that day and forward.
9അന്നുമുതല്‍ ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.
10And it came to pass on the morrow, that the evil spirit from God came upon Saul, and he prophesied in the midst of the house: and David played with his hand, as at other times: and there was a javelin in Saul's hand.
10പിറ്റെന്നാള്‍ ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ദുരാത്മാവു ശൌലിന്മേല്‍ വന്നു; അവന്‍ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു.
11And Saul cast the javelin; for he said, I will smite David even to the wall with it. And David avoided out of his presence twice.
11ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ടു ശൌല്‍ കുന്തം ചാടി; എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു.
12And Saul was afraid of David, because the LORD was with him, and was departed from Saul.
12യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌല്‍ ദാവീദിനെ ഭയപ്പെട്ടു.
13Therefore Saul removed him from him, and made him his captain over a thousand; and he went out and came in before the people.
13അതുകൊണ്ടു ശൌല്‍ അവനെ തന്റെ അടുക്കല്‍നിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന്‍ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
14And David behaved himself wisely in all his ways; and the LORD was with him.
14ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
15Wherefore when Saul saw that he behaved himself very wisely, he was afraid of him.
15അവന്‍ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌല്‍ കണ്ടിട്ടു അവങ്കല്‍ ആശങ്കിതനായ്തീര്‍ന്നു.
16But all Israel and Judah loved David, because he went out and came in before them.
16എന്നാല്‍ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.
17And Saul said to David, Behold my elder daughter Merab, her will I give thee to wife: only be thou valiant for me, and fight the LORD's battles. For Saul said, Let not mine hand be upon him, but let the hand of the Philistines be upon him.
17അനന്തരം ശൌല്‍ ദാവീദിനോടുഎന്റെ മൂത്ത മകള്‍ മേരബുണ്ടല്ലോ; ഞാന്‍ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍ നടത്തിയാല്‍ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍ വീഴുവാന്‍ സംഗതിവരട്ടെ എന്നു ശൌല്‍ വിചാരിച്ചു.
18And David said unto Saul, Who am I? and what is my life, or my father's family in Israel, that I should be son in law to the king?
18ദാവീദ്, ശൌലിനോടുരാജാവിന്റെ മരുമകനായിരിപ്പാന്‍ ഞാന്‍ ആര്‍? യിസ്രായേലില്‍ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
19But it came to pass at the time when Merab Saul's daughter should have been given to David, that she was given unto Adriel the Meholathite to wife.
19ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു.
20And Michal Saul's daughter loved David: and they told Saul, and the thing pleased him.
20ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
21And Saul said, I will give him her, that she may be a snare to him, and that the hand of the Philistines may be against him. Wherefore Saul said to David, Thou shalt this day be my son in law in the one of the twain.
21അവള്‍ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍ വീഴേണ്ടതിന്നും ഞാന്‍ അവളെ അവന്നു കൊടുക്കും എന്നു ശൌല്‍ വിചാരിച്ചു ദാവീദിനോടുനീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
22And Saul commanded his servants, saying, Commune with David secretly, and say, Behold, the king hath delight in thee, and all his servants love thee: now therefore be the king's son in law.
22പിന്നെ ശൌല്‍ തന്റെ ഭൃത്യന്മാരോടുനിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചുഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാര്‍ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാല്‍ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.
23And Saul's servants spake those words in the ears of David. And David said, Seemeth it to you a light thing to be a king's son in law, seeing that I am a poor man, and lightly esteemed?
23ശൌലിന്റെ ഭൃത്യന്മാര്‍ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ഞാന്‍ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
24And the servants of Saul told him, saying, On this manner spake David.
24ശൌലിന്റെ ദൃത്യന്മാര്‍ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
25And Saul said, Thus shall ye say to David, The king desireth not any dowry, but an hundred foreskins of the Philistines, to be avenged of the king's enemies. But Saul thought to make David fall by the hand of the Philistines.
25അതിന്നു ശൌല്‍രാജാവിന്റെ ശത്രുക്കള്‍ക്കു പ്രതികാരം ആകുവാന്‍ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാല്‍ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌല്‍ കരുതിയിരുന്നു.
26And when his servants told David these words, it pleased David well to be the king's son in law: and the days were not expired.
26ഭൃത്യന്മാര്‍ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോള്‍ രാജാവിന്റെ മരുമകനാകുവാന്‍ ദാവീദിന്നു സന്തോഷമായി;
27Wherefore David arose and went, he and his men, and slew of the Philistines two hundred men; and David brought their foreskins, and they gave them in full tale to the king, that he might be the king's son in law. And Saul gave him Michal his daughter to wife.
27അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരില്‍ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്‍മ്മംകൊണ്ടുവന്നു താന്‍ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌല്‍ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
28And Saul saw and knew that the LORD was with David, and that Michal Saul's daughter loved him.
28യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖള്‍ അവനെ സ്നേഹിച്ചു എന്നും ശൌല്‍ കണ്ടറിഞ്ഞപ്പോള്‍,
29And Saul was yet the more afraid of David; and Saul became David's enemy continually.
29ശൌല്‍ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌല്‍ ദാവീദിന്റെ നിത്യശത്രുവായ്തീര്‍ന്നു.
30Then the princes of the Philistines went forth: and it came to pass, after they went forth, that David behaved himself more wisely than all the servants of Saul; so that his name was much set by.
30എന്നാല്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെട്ടു; അവര്‍ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാര്‍ത്ഥനായിരുന്നു; അവന്റെ പേര്‍ വിശ്രുതമായ്തീര്‍ന്നു.