King James Version

Malayalam

2 Samuel

4

1And when Saul's son heard that Abner was dead in Hebron, his hands were feeble, and all the Israelites were troubled.
1അബ്നേര്‍ ഹെബ്രോനില്‍വെച്ചു മരിച്ചു പോയതു ശൌലിന്റെ മകന്‍ കേട്ടപ്പോള്‍ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.
2And Saul's son had two men that were captains of bands: the name of the one was Baanah, and the name of the other Rechab, the sons of Rimmon a Beerothite, of the children of Benjamin: (for Beeroth also was reckoned to Benjamin.
2എന്നാല്‍ ശൌലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേര്‍. അവന്‍ ബെന്യാമീന്യരില്‍ ബെരോത്യനായ രിമ്മോന്റെ പുത്രന്മാര്‍ ആയിരുന്നു; ബെരോത്ത് ബെന്യാമീനില്‍ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.
3And the Beerothites fled to Gittaim, and were sojourners there until this day.)
3ബെരോത്യര്‍ ഗിത്ഥയീമിലേക്കു ഔടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാര്‍ക്കുംന്നു.
4And Jonathan, Saul's son, had a son that was lame of his feet. He was five years old when the tidings came of Saul and Jonathan out of Jezreel, and his nurse took him up, and fled: and it came to pass, as she made haste to flee, that he fell, and became lame. And his name was Mephibosheth.
4ശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രെയേലില്‍നിന്നു ശൌലിന്റെയും യോനാഥാന്റെയും വര്‍ത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോള്‍ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഔടി; അവള്‍ ബദ്ധപ്പെട്ടു ഔടുമ്പോള്‍ അവന്‍ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേര്‍.
5And the sons of Rimmon the Beerothite, Rechab and Baanah, went, and came about the heat of the day to the house of Ishbosheth, who lay on a bed at noon.
5ബെരോത്യര്‍ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയില്‍ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടില്‍ ചെന്നെത്തി; അവന്‍ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.
6And they came thither into the midst of the house, as though they would have fetched wheat; and they smote him under the fifth rib: and Rechab and Baanah his brother escaped.
6അവര്‍ കോതമ്പു എടുപ്പാന്‍ വരുന്ന ഭാവത്തില്‍ വീട്ടിന്റെ നടുവില്‍ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഔടിപ്പോയ്ക്കളഞ്ഞു.
7For when they came into the house, he lay on his bed in his bedchamber, and they smote him, and slew him, and beheaded him, and took his head, and gat them away through the plain all night.
7അവര്‍ അകത്തു കടന്നപ്പോള്‍ അവന്‍ ശയനഗൃഹത്തില്‍ കട്ടിലിന്മേല്‍ കിടക്കുകയായിരുന്നുഇങ്ങനെ അവര്‍ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയില്‍കൂടി നടന്നു
8And they brought the head of Ishbosheth unto David to Hebron, and said to the king, Behold the head of Ishbosheth the son of Saul thine enemy, which sought thy life; and the LORD hath avenged my lord the king this day of Saul, and of his seed.
8ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്നു രാജാവിനോടുനിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകന്‍ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
9And David answered Rechab and Baanah his brother, the sons of Rimmon the Beerothite, and said unto them, As the LORD liveth, who hath redeemed my soul out of all adversity,
9എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരന്‍ ബാനയോടും ഉത്തരം പറഞ്ഞതുഎന്റെ പ്രാണനെ സകല ആപത്തില്‍നിന്നും വീണ്ടെടുത്ത യഹോവയാണ,
10When one told me, saying, Behold, Saul is dead, thinking to have brought good tidings, I took hold of him, and slew him in Ziklag, who thought that I would have given him a reward for his tidings:
10ശൌല്‍ മരിച്ചുപോയി എന്നു ഒരുത്തന്‍ എന്നെ അറിയിച്ചു താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ചു സിക്ളാഗില്‍വെച്ചു കൊന്നു. ഇതായിരുന്നു ഞാന്‍ അവന്റെ വര്‍ത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.
11How much more, when wicked men have slain a righteous person in his own house upon his bed? shall I not therefore now require his blood of your hand, and take you away from the earth?
11എന്നാല്‍ ദുഷ്ടന്മാര്‍ ഒരു നീതിമാനെ അവന്റെ വീട്ടില്‍ മെത്തയില്‍വെച്ചു കുലചെയ്താല്‍ എത്ര അധികം? ഞാന്‍ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയാതിരിക്കുമോ?
12And David commanded his young men, and they slew them, and cut off their hands and their feet, and hanged them up over the pool in Hebron. But they took the head of Ishbosheth, and buried it in the sepulchre of Abner in Hebron.
12പിന്നെ ദാവീദ് തന്റെ ബാല്യക്കാര്‍ക്കും കല്പനകൊടുത്തു; അവര്‍ അവരെ കൊന്നു അവരുടെ കൈകാലുകള്‍ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവര്‍ എടുത്തു ഹെബ്രോനില്‍ അബ്നേരിന്റെ ശവകൂഴിയില്‍ അടക്കംചെയ്തു.