1These also are the generations of Aaron and Moses in the day that the LORD spake with Moses in mount Sinai.
1യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു
2And these are the names of the sons of Aaron; Nadab the firstborn, and Abihu, Eleazar, and Ithamar.
2അഹരോന്റെ പുത്രന്മാരുടെ പേരുകള്‍ ഇവആദ്യജാതന്‍ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
3These are the names of the sons of Aaron, the priests which were anointed, whom he consecrated to minister in the priest's office.
3പുരോഹിതശുശ്രൂഷചെയ്‍വാന്‍ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകള്‍ ഇവ തന്നേ.
4And Nadab and Abihu died before the LORD, when they offered strange fire before the LORD, in the wilderness of Sinai, and they had no children: and Eleazar and Ithamar ministered in the priest's office in the sight of Aaron their father.
4എന്നാല്‍ നാദാബും അബീഹൂവും സീനായിമരുഭൂമിയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചപ്പോള്‍ യഹോവയുടെ സന്നിധിയില്‍വെച്ചു മരിച്ചുപോയി; അവര്‍ക്കും മക്കള്‍ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.
5And the LORD spake unto Moses, saying,
5യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
6Bring the tribe of Levi near, and present them before Aaron the priest, that they may minister unto him.
6നീ ലേവിഗോത്രത്തെ അടുക്കല്‍ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിര്‍ത്തുക.
7And they shall keep his charge, and the charge of the whole congregation before the tabernacle of the congregation, to do the service of the tabernacle.
7അവര്‍ സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ അവന്റെ കാര്യവും സര്‍വ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
8And they shall keep all the instruments of the tabernacle of the congregation, and the charge of the children of Israel, to do the service of the tabernacle.
8അവര്‍ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേല്‍മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
9And thou shalt give the Levites unto Aaron and to his sons: they are wholly given unto him out of the children of Israel.
9നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കൊടുക്കേണം; യിസ്രായേല്‍മക്കളില്‍നിന്നു അവര്‍ അവന്നു സാക്ഷാല്‍ ദാനമായുള്ളവര്‍ ആകുന്നു.
10And thou shalt appoint Aaron and his sons, and they shall wait on their priest's office: and the stranger that cometh nigh shall be put to death.
10അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാന്‍ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന്‍ മരണശിക്ഷ അനുഭവിക്കേണം.
11And the LORD spake unto Moses, saying,
11യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
12And I, behold, I have taken the Levites from among the children of Israel instead of all the firstborn that openeth the matrix among the children of Israel: therefore the Levites shall be mine;
12യിസ്രായേല്‍മക്കളുടെ ഇടയില്‍ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന്‍ ലേവ്യരെ യിസ്രായേല്‍മക്കളില്‍നിന്നു എടുത്തിരിക്കുന്നു; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം.
13Because all the firstborn are mine; for on the day that I smote all the firstborn in the land of Egypt I hallowed unto me all the firstborn in Israel, both man and beast: mine shall they be: I am the LORD.
13കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളില്‍ യിസ്രായേലില്‍ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
14And the LORD spake unto Moses in the wilderness of Sinai, saying,
14യഹോവ പിന്നെയും സീനായിമരുഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു
15Number the children of Levi after the house of their fathers, by their families: every male from a month old and upward shalt thou number them.
15ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
16And Moses numbered them according to the word of the LORD, as he was commanded.
16തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
17And these were the sons of Levi by their names; Gershon, and Kohath, and Merari.
17ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.
18And these are the names of the sons of Gershon by their families; Libni, and Shimei.
18കുടുംബംകുടുംബമായി ഗേര്‍ശോന്റെ പുത്രന്മാരുടെ പേരുകള്‍
19And the sons of Kohath by their families; Amram, and Izehar, Hebron, and Uzziel.
19ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.
20And the sons of Merari by their families; Mahli, and Mushi. These are the families of the Levites according to the house of their fathers.
20കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി. ഇവര്‍ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍.
21Of Gershon was the family of the Libnites, and the family of the Shimites: these are the families of the Gershonites.
21ഗേര്‍ശോനില്‍നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യ കുടുംബങ്ങള്‍.
22Those that were numbered of them, according to the number of all the males, from a month old and upward, even those that were numbered of them were seven thousand and five hundred.
22അവരില്‍ ഒരു മാസം മുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
23The families of the Gershonites shall pitch behind the tabernacle westward.
23ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ പുറകില്‍ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.
24And the chief of the house of the father of the Gershonites shall be Eliasaph the son of Lael.
24ഗേര്‍ശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.
25And the charge of the sons of Gershon in the tabernacle of the congregation shall be the tabernacle, and the tent, the covering thereof, and the hanging for the door of the tabernacle of the congregation,
25സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യര്‍ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും
26And the hangings of the court, and the curtain for the door of the court, which is by the tabernacle, and by the altar round about, and the cords of it for all the service thereof.
26തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
27And of Kohath was the family of the Amramites, and the family of the Izeharites, and the family of the Hebronites, and the family of the Uzzielites: these are the families of the Kohathites.
27കെഹാത്തില്‍നിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്‍യ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
28In the number of all the males, from a month old and upward, were eight thousand and six hundred, keeping the charge of the sanctuary.
28ഇവ കെഹാത്യരുടെ കുടുംബങ്ങള്‍. ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില്‍ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവര്‍ എണ്ണായിരത്തറുനൂറു പേര്‍.
29The families of the sons of Kohath shall pitch on the side of the tabernacle southward.
29കെഹാത്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.
30And the chief of the house of the father of the families of the Kohathites shall be Elizaphan the son of Uzziel.
30കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകന്‍ എലീസാഫാന്‍ പ്രഭു ആയിരിക്കേണം.
31And their charge shall be the ark, and the table, and the candlestick, and the altars, and the vessels of the sanctuary wherewith they minister, and the hanging, and all the service thereof.
31അവര്‍ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളകൂ, പീഠങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍, തിരശ്ശീല എന്നിവയും അവേക്കുള്ള വേല ഒക്കെയും ആകുന്നു.
32And Eleazar the son of Aaron the priest shall be chief over the chief of the Levites, and have the oversight of them that keep the charge of the sanctuary.
32പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാര്‍ ലേവ്യര്‍ക്കും പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേല്‍വിചാരകനും ആയിരിക്കേണം.
33Of Merari was the family of the Mahlites, and the family of the Mushites: these are the families of Merari.
33മെരാരിയില്‍നിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്‍യ്യകുടുംബങ്ങള്‍ ഇവ തന്നേ.
34And those that were numbered of them, according to the number of all the males, from a month old and upward, were six thousand and two hundred.
34അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവര്‍ ആറായിരത്തിരുനൂറു പേര്‍.
35And the chief of the house of the father of the families of Merari was Zuriel the son of Abihail: these shall pitch on the side of the tabernacle northward.
35മെരാര്‍യ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകന്‍ സൂരിയേല്‍ പ്രഭു ആയിരിക്കേണം; ഇവര്‍ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
36And under the custody and charge of the sons of Merari shall be the boards of the tabernacle, and the bars thereof, and the pillars thereof, and the sockets thereof, and all the vessels thereof, and all that serveth thereto,
36മെരാര്‍യ്യര്‍ നോക്കുവാന്‍ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്‍, ചുവട്, അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
37And the pillars of the court round about, and their sockets, and their pins, and their cords.
37പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂണ്‍, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
38But those that encamp before the tabernacle toward the east, even before the tabernacle of the congregation eastward, shall be Moses, and Aaron and his sons, keeping the charge of the sanctuary for the charge of the children of Israel; and the stranger that cometh nigh shall be put to death.
38എന്നാല്‍ തിരുനിവാസത്തിന്റെ മുന്‍ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുന്‍ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്‍മക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
39All that were numbered of the Levites, which Moses and Aaron numbered at the commandment of the LORD, throughout their families, all the males from a month old and upward, were twenty and two thousand.
39മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരില്‍ ഒരു മാസംമുതല്‍ മോലോട്ടു പ്രായമുള്ള ആണുങ്ങള്‍ ആകെ ഇരുപത്തീരായിരം പേര്‍.
40And the LORD said unto Moses, Number all the firstborn of the males of the children of Israel from a month old and upward, and take the number of their names.
40യഹോവ പിന്നെയും മോശെയോടു കല്പിച്ചതുയിസ്രായേല്‍മക്കളില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
41And thou shalt take the Levites for me (I am the LORD) instead of all the firstborn among the children of Israel; and the cattle of the Levites instead of all the firstlings among the cattle of the children of Israel.
41യിസ്രായേല്‍മക്കളിലെ എല്ലാകടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാന്‍ യഹോവ ആകുന്നു.
42And Moses numbered, as the LORD commanded him, all the firstborn among the children of Israel.
42യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേല്‍മക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
43And all the firstborn males by the number of names, from a month old and upward, of those that were numbered of them, were twenty and two thousand two hundred and threescore and thirteen.
43ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
44And the LORD spake unto Moses, saying,
44യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
45Take the Levites instead of all the firstborn among the children of Israel, and the cattle of the Levites instead of their cattle; and the Levites shall be mine: I am the LORD.
45യിസ്രായേല്‍മക്കളില്‍ എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
46And for those that are to be redeemed of the two hundred and threescore and thirteen of the firstborn of the children of Israel, which are more than the Levites;
46യിസ്രായേല്‍മക്കളുടെ കടിഞ്ഞൂലുകളില്‍ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലകൂ അഞ്ചു ശേക്കെല്‍ വീതം വാങ്ങേണം;
47Thou shalt even take five shekels apiece by the poll, after the shekel of the sanctuary shalt thou take them: (the shekel is twenty gerahs:)
47വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
48And thou shalt give the money, wherewith the odd number of them is to be redeemed, unto Aaron and to his sons.
48അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കള്‍ക്കും കൊടുക്കേണം.
49And Moses took the redemption money of them that were over and above them that were redeemed by the Levites:
49ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
50Of the firstborn of the children of Israel took he the money; a thousand three hundred and threescore and five shekels, after the shekel of the sanctuary:
50യിസ്രായേല്‍മക്കളുടെ ആദ്യജാതന്മാരോടു അവന്‍ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ പണം വാങ്ങി.
51And Moses gave the money of them that were redeemed unto Aaron and to his sons, according to the word of the LORD, as the LORD commanded Moses.
51യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കള്‍ക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.