King James Version

Malayalam

Psalms

29

1Give unto the LORD, O ye mighty, give unto the LORD glory and strength.
1ദൈവപുത്രന്മാരേ, യഹോവേക്കു കൊടുപ്പിന്‍ , യഹോവേക്കു മഹത്വവും ശക്തിയും കൊടുപ്പിന്‍ .
2Give unto the LORD the glory due unto his name; worship the LORD in the beauty of holiness.
2യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിന്‍ .
3The voice of the LORD is upon the waters: the God of glory thundereth: the LORD is upon many waters.
3യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
4The voice of the LORD is powerful; the voice of the LORD is full of majesty.
4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5The voice of the LORD breaketh the cedars; yea, the LORD breaketh the cedars of Lebanon.
5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകര്‍ക്കുംന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകര്‍ക്കുംന്നു.
6He maketh them also to skip like a calf; Lebanon and Sirion like a young unicorn.
6അവന്‍ അവയെ കാളകൂട്ടിയെപ്പോലെയും ലെബാനോനെയും സിര്‍യ്യോനെയും കാട്ടുപോത്തിന്‍ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7The voice of the LORD divideth the flames of fire.
7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8The voice of the LORD shaketh the wilderness; the LORD shaketh the wilderness of Kadesh.
8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
9The voice of the LORD maketh the hinds to calve, and discovereth the forests: and in his temple doth every one speak of his glory.
9യഹോവയുടെ ശബ്ദം മാന്‍ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തില്‍ സകലവും മഹത്വം എന്നു ചൊല്ലുന്നു.
10The LORD sitteth upon the flood; yea, the LORD sitteth King for ever.
10യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
11The LORD will give strength unto his people; the LORD will bless his people with peace.
11യഹോവ തന്റെ ജനത്തിന്നു ശക്തി നലകും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.