Basque: New Testament

Malayalam

Psalms

141

1ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
2യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോടു അപേക്ഷിക്കുമ്പോള്‍ എന്റെ അപേക്ഷ കേള്‍ക്കേണമേ.
3എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ ധൂപമായും എന്റെ കൈകളെ മലര്‍ത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
4യഹോവേ, എന്റെ വായക്കു ഒരു കാവല്‍ നിര്‍ത്തി, എന്റെ അധരദ്വാരം കാക്കേണമേ.
5ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.
6നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവര്‍ ചെയ്യുന്ന ദോഷങ്ങള്‍ക്കെതിരെ എനിക്കു പ്രാര്‍ത്ഥനയേയുള്ളു.
7അവരുടെ ന്യായാധിപന്മാരെ പാറമേല്‍ നിന്നു തള്ളിയിടും; എന്റെ വാക്കുകള്‍ ഇമ്പമുള്ളവയാകയാല്‍ അവര്‍ അവയെ കേള്‍ക്കും.
8നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികള്‍ പാതാളത്തിന്റെ വാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.
9കര്‍ത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാന്‍ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
10അവര്‍ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
11ഞാന്‍ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാര്‍ സ്വന്തവലകളില്‍ അകപ്പെടട്ടെ.