Basque: New Testament

Malayalam

Zechariah

13

1അന്നാളില്‍ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികള്‍ക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.
2അന്നാളില്‍ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര്‍ ഇല്ലാതാക്കും; ഇനി അവയെ ഔര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
3ആരെങ്കിലും ഇനി പ്രവചിക്കുമ്പോള്‍ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടുയഹോവയുടെ നാമത്തില്‍ ഭോഷകു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവന്‍ പ്രവചിക്കയില്‍തന്നേ അവനെ കുത്തിക്കളകയും ചെയ്യും.
4അന്നാളില്‍ പ്രവാചകന്മാര്‍ പ്രവചിക്കയില്‍ ഔരോരുത്തന്‍ താന്താന്റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവര്‍ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
5ഞാന്‍ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തില്‍ തന്നേ ഒരാള്‍ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവന്‍ പറയും. എന്നാല്‍ അവനോടു
6നിന്റെ കയ്യില്‍ കാണുന്ന ഈ മുറിവുകള്‍ എന്തു എന്നു ചോദിക്കുന്നതിന്നു അവന്‍ എന്നെ സ്നേഹിക്കുന്നവരുടെ വീട്ടില്‍വെച്ചു ഞാന്‍ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.
7വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാന്‍ ചെറിയവരുടെ നേരെ കൈ തിരിക്കും.
8എന്നാല്‍ സര്‍വ്വദേശത്തിലും മൂന്നില്‍ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നില്‍ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9മൂന്നില്‍ ഒരംശം ഞാന്‍ തീയില്‍ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവര്‍ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ അവര്‍ക്കും ഉത്തരം അരുളുകയും ചെയ്യും; അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.