Czech BKR

Malayalam

Matthew

14

1V tom čase uslyšel Herodes čtvrták pověst o Ježíšovi.
1ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു
2I řekl služebníkům svým: To jest Jan Křtitel. Onť jest vstal z mrtvých, a protož se divové dějí skrze něho.
2അവന്‍ യോഹന്നാന്‍ സ്നാപകന്‍ ; അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
3Nebo Herodes byl jal Jana a svázal jej a dal do žaláře pro Herodiadu manželku Filipa bratra svého.
3ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള്‍ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
4Nebo byl řekl jemu Jan: Nesluší tobě míti jí.
4യോഹന്നാന്‍ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു.
5A chtěv zabíti jej, bál se lidu; nebo za proroka jej měli.
5അവനെ കൊല്ലുവാന്‍ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകയാല്‍ അവരെ ഭയപ്പെട്ടു.
6Když pak slaven byl den narození Herodesova, tancovala dcera Herodiady uprostřed hodovníků, i líbilo se to Herodesovi,
6എന്നാല്‍ ഹെരോദാവിന്റെ ജനനദിവസം ആയപ്പോള്‍ ഹെരോദ്യയുടെ മകള്‍ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
7Tak že s přísahou zaslíbil jí dáti, zač by ho prosila.
7അതുകൊണ്ടു എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കും എന്നു അവന്‍ സത്യംചെയ്തു വാക്കുകൊടുത്തു.
8A ona jsuci prve navedena od mateře své, řekla: Dej mi zde na míse hlavu Jana Křtitele.
8അവള്‍ അമ്മയുടെ ഉപദേശപ്രകാരംയോഹന്നാന്‍ സ്നാപകന്റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു.
9I zarmoutil se král, ale pro přísahu a pro ty, kteříž spolu s ním stolili, rozkázal jí dáti.
9രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന്‍ കല്പിച്ചു;
10A poslav kata, sťal Jana v žaláři.
10ആളയച്ചു തടവില്‍ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
11I přinesena jest hlava jeho na míse, a dána děvečce. A ona nesla ji mateři své.
11അവന്റെ തല ഒരു താലത്തില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവള്‍ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
12A přišedše učedlníci jeho, vzali tělo jeho a pochovali je; a šedše, pověděli to Ježíšovi.
12അവന്റെ ശിഷ്യന്മാര്‍ ചെന്നു ഉടല്‍ എടുത്തു കുഴിച്ചിട്ടുപിന്നെ വന്നു യേശുവിനെ അറിയിച്ചു.
13A uslyšev to Ježíš, plavil se odtud na lodičce na místo pusté soukromí. A uslyševše o tom zástupové, šli za ním pěšky z měst.
13അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകില്‍ കയറി നിര്‍ജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവന്റെ പിന്നാലെ ചെന്നു.
14A vyšed Ježíš, uzřel zástup mnohý. I slitovalo mu se jich, a uzdravoval nemocné jejich.
14അവന്‍ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരില്‍ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.
15A když bylo k večerou, přistoupili k němu učedlníci jeho, řkouce: Pusté jest místo toto, a čas již pominul. Rozpusť zástupy, ať jdouce do městeček, nakoupí sobě pokrmů.
15വൈകുന്നേരമായപ്പോള്‍ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളില്‍ പോയി ഭക്ഷണസാധനങ്ങള്‍ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
16Ježíš pak řekl jim: Není potřebí odcházeti, dejte vy jim jísti.
16യേശു അവരോടു“അവര്‍ പോകുവാന്‍ ആവശ്യമില്ല; നിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ ” എന്നു പറഞ്ഞു.
17A oni řkou jemu: Nemáme zde, než pět chlebů a dvě rybě.
17അവര്‍ അവനോടുഅഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.
18Kterýžto dí jim: Přinestež mi je sem.
18“അതു ഇങ്ങുകൊണ്ടുവരുവിന്‍ ” എന്നു അവന്‍ പറഞ്ഞു.
19A rozkázav zástupu posaditi se na trávě a vzav pět chlebů a dvě rybě, vzhléd v nebe, požehnal, a lámaje, dal učedlníkům chleby, a učedlníci zástupům.
19പിന്നെ പുരുഷാരം പുല്ലിന്മേല്‍ ഇരിപ്പാന്‍ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.
20I jedli všickni a nasyceni jsou. I sebrali pozůstalých drobtů, dvanácte košů plných.
20എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
21Těch pak, kteříž jedli, bylo okolo pěti tisíců mužů, kromě žen a dětí.
21തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു.
22A ihned přinutil učedlníky své, aby vstoupili na lodí a předešli jej za moře, dokudž by nerozpustil zástupů.
22ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാന്‍ അവരെ നിര്‍ബന്ധിച്ചു.
23A rozpustiv zástupy, vstoupil na horu soukromí, aby se modlil. A když byl večer, sám byl tam.
23അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു.
24Lodí pak již byla uprostřed moře, zmítající se vlnami, nebo byl vítr odporný jim.
24പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതിക്കുലമാകകൊണ്ടു തിരകളാല്‍ വലഞ്ഞിരുന്നു.
25Při čtvrtém pak bdění nočním bral se k nim Ježíš, jda po moři.
25രാത്രിയിലെ നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ വന്നു.
26A vidouce jej učedlníci po moři jdoucího, zarmoutili se, řkouce: Obluda jest. A strachem křičeli.
26അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചുഅതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
27Ale ihned Ježíš promluvil k nim, řka: Doufejtež, jáť jsem, nebojte se.
27ഉടനെ യേശു അവരോടു“ധൈര്യപ്പെടുവിന്‍ ; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.
28I odpověděv Petr, řekl: Pane, jsi-li ty, rozkažiž mi k sobě přijíti po vodě.
28അതിന്നു പത്രൊസ്കര്‍ത്താവേ, നീ ആകുന്നു എങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
29A on řekl: Pojď. A vystoupiv Petr z lodí, šel po vodě, aby přišel k Ježíšovi.
29“വരിക” എന്നു അവന്‍ പറഞ്ഞു. പത്രൊസ് പടകില്‍ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കല്‍ ചെല്ലുവാന്‍ വെള്ളത്തിന്മേല്‍ നടന്നു.
30Ale vida vítr tuhý, bál se. A počav tonouti, zkřikl, řka: Pane, pomoz mi.
30എന്നാല്‍ അവന്‍ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാല്‍കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
31A ihned Ježíš vztáh ruku, ujal jej a řekl jemu: Malé víry, pročežs pochyboval?
31യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു“അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.
32A jakž oni vstoupili na lodí, přestal vítr.
32അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റു അമര്‍ന്നു.
33Ti pak, kteříž na lodí byli, přistoupivše, klaněli se jemu, řkouce: Jistě Syn Boží jsi.
33പടകിലുള്ളവര്‍നീ ദൈവപുത്രന്‍ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
34A přeplavivše se, přišli do země Genezaretské.
34അവര്‍ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
35A poznavše jej muži místa toho, rozeslali po vší té krajině vůkol, a shromáždili k němu všecky neduživé.
35അവിടത്തെ ജനങ്ങള്‍ അവന്‍ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടില്‍ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
36A prosili ho, aby se aspoň podolka roucha jeho dotkli. A kteřížkoli dotkli se, uzdraveni jsou.
36അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ മാത്രം തൊടുവാന്‍ അനുവാദം ചോദിച്ചു. തൊട്ടവര്‍ക്കും ഒക്കെയും സൌഖ്യം വന്നു.