Czech BKR

Malayalam

Matthew

17

1A po šesti dnech pojal Ježíš Petra a Jakuba a Jana bratra jeho, i uvedl je na horu vysokou soukromí,
1ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,.
2A proměnil se před nimi. I zastkvěla se tvář jeho jako slunce, a roucho jeho učiněno bílé jako světlo.
2അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീര്‍ന്നു.
3A aj, ukázali se jim Mojžíš a Eliáš, rozmlouvající s ním.
3മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവര്‍ കണ്ടു.
4A odpověděv Petr, řekl Ježíšovi: Pane, dobré jest nám tuto býti. Chceš-li, udělejme tuto tři stánky, tobě jeden a Mojžíšovi jeden a Eliášovi jeden.
4അപ്പോള്‍ പത്രൊസ് യേശുവിനോടുകര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കില്‍ ഞാന്‍ ഇവിടെ മൂന്നു കുടില്‍ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
5Když pak on ještě mluvil, aj, oblak světlý zastínil je. A aj, zavzněl hlas z oblaku řkoucí: Toto jest ten můj milý Syn, v němž mi se dobře zalíbilo, toho poslouchejte.
5അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നുഇവന്‍ എന്റെ പ്രീയ പുത്രന്‍ , ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി.
6To uslyšavše učedlníci, padli na tváři své a báli se velmi.
6ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
7A přistoupiv Ježíš, dotekl se jich, řka jim: Vstaňte, nebojte se.
7യേശു അടുത്തു ചെന്നു അവരെ തൊട്ടു“എഴുന്നേല്പിന്‍ , ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
8A pozdvihše očí svých, žádného neviděli, než samého Ježíše.
8അവര്‍ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
9Když pak sstupovali s hory, přikázal jim Ježíš, řka: Žádnému nepravte tohoto vidění, dokudž by Syn člověka nevstal z mrtvých.
9അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു“മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു” എന്നു കല്പിച്ചു.
10I otázali se ho učedlníci jeho, řkouce: Což to pak zákoníci praví, že má Eliáš prve přijíti?
10ശിഷ്യന്മാര്‍ അവനോടുഎന്നാല്‍ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ പറയുന്നതു എന്തു എന്നു ചോദിച്ചു.
11A Ježíš odpovídaje, řekl jim: Eliáš zajisté přijde prve a napraví všecky věci.
11അതിന്നു അവന്‍ “ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
12Ale pravím vám, že Eliáš již přišel, avšak nepoznali ho, ale učinili mu, což chtěli. Takť i Syn člověka trpěti bude od nich.
12എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു.
13Tedy srozuměli učedlníci, že jim to praví o Janovi Křtiteli.
13അവന്‍ യോഹന്നാന്‍ സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാര്‍ ഗ്രഹിച്ചു.
14A když přišli k zástupu, přistoupil k němu člověk jeden, a poklekl před ním na kolena,
14അവര്‍ പുരുഷാരത്തിന്റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന്‍ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി
15A řekl: Pane, smiluj se nad synem mým, nebo náměsičník jest, a bídně se trápí. Často zajisté padá do ohně a častokrát do vody.
15കര്‍ത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവന്‍ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
16I přivedl jsem ho učedlníkům tvým, ale nemohli ho uzdraviti.
16ഞാന്‍ അവനെ നിന്റെ ശീഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൌഖ്യം വരുത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
17Odpovídaje pak Ježíš, řekl: Ó národe nevěrný a převrácený, dokud budu s vámi? Dokudž vás trpěti budu? Přiveďte jej sem ke mně.
17അതിന്നു യേശു“അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ” എന്നു ഉത്തരം പറഞഞു.
18I pohrozil jemu Ježíš. I vyšlo od něho ďábelství a uzdraven jest mládenec v tu hodinu.
18യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതല്‍ സൌഖ്യംവന്നു.
19Tedy přistoupivše učedlníci k Ježíšovi soukromí, řekli jemu: Proč jsme my ho nemohli vyvrci?
19പിന്നെ ശിഷ്യന്മാര്‍ സ്വകാര്യമായി യേശുവിന്റെ അടുക്കല്‍ വന്നുഞങ്ങള്‍ക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
20Řekl jim Ježíš: Pro nevěru vaši. Amen zajisté pravím vám: Budete-li míti víru, jako jest zrno horčičné, díte hoře této: Jdi odsud tam, a půjde, a nebudeť vám nic nemožného.
20അവന്‍ അവരോടു“നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
21Toto pak pokolení nevychází, jediné skrze modlitbu a půst.
21നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോടുഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്കു ഒന്നും അസാദ്ധ്യമാകയുമില്ല.” (എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
22A když byli v Galileji, řekl jim Ježíš: Syn člověka bude zrazen v ruce lidí bezbožných.
22അവര്‍ ഗലീലയില്‍ സഞ്ചരിക്കുമ്പോള്‍ യേശു അവരോടു“മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
23A zabijíť jej, a třetího dne z mrtvých vstane. I zarmoutili se náramně.
23അവര്‍ അവനെ കൊല്ലുകയും മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
24A když přišli do Kafarnaum, přistoupili, kteříž plat vybírali, ku Petrovi a řekli: Což mistr váš nedává platu?
24അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവര്‍ പത്രൊസിന്റെ അടക്കല്‍ വന്നുനിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നുഉവ്വു എന്നു അവന്‍ പറഞ്ഞു.
25A on řekl: Dává. A když všel do domu, předšel jej Ježíš řečí, řka: Co se tobě zdá, Šimone? Králové zemští od kterých berou daň anebo plat, od synů-li svých, čili od cizích?
25അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു“ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നുഅന്യരോടു എന്നു അവന്‍ പറഞ്ഞു.
26Odpověděl jemu Petr: Od cizích. I dí mu Ježíš: Tedy synové jsou svobodní?
26യേശു അവനോടു“എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ.
27Ale abychom jich nepohoršili, jda k moři, vrz udici, a tu rybu, kteráž nejprve uvázne, vezmi, a otevra ústa její, nalezneš groš. Ten vezma, dej jim za mne i za sebe.
27എങ്കിലും നാം അവര്‍ക്കും ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടല്‍ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോള്‍ ഒരു ചതുര്‍ദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു.