1Aj, den Hospodinův přichází, a rozděleny budou kořisti tvé u prostřed tebe.
1അവര്‍ നിന്റെ നടുവില്‍വെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.
2Nebo shromáždím všecky národy proti Jeruzalému k boji, i bude dobyto město, a domové zloupeni, a ženy zhanobeny budou. A když vyjde díl města v zajetí, ostatek lidu nebude vyhlazeno z města.
2ഞാന്‍ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തില്‍ ശേഷിപ്പുള്ളവരോ നഗരത്തില്‍നിന്നു ഛേദിക്കപ്പെടുകയില്ല.
3Nebo Hospodin vytáhna, bude bojovati proti těm národům, jakž bojuje v den potýkání.
3എന്നാല്‍ യഹോവ പുറപ്പെട്ടു, താന്‍ യുദ്ധദിവസത്തില്‍ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.
4I stanou nohy jeho v ten den na hoře Olivetské, kteráž jest naproti Jeruzalému od východu, a rozdvojí se hora Olivetská napoly k východu a k západu údolím velmi velikým, a odstoupí díl té hory na půlnoci, a díl její na poledne.
4അന്നാളില്‍ അവന്റെ കാല്‍ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയില്‍ നിലക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളര്‍ന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
5I budete utíkati před údolím hor; nebo dosáhne údolí hor až k Azal. Budete, pravím, utíkati, jako jste utíkali před země třesením za dnů Uziáše krále Judského, když přijde Hospodin Bůh můj, a všickni svatí s ním.
5എന്നാല്‍ മലകളുടെ താഴ്വര ആസല്‍വരെ എത്തുന്നതുകൊണ്ടു നിങ്ങള്‍ എന്റെ മലകളുടെ താഴ്വരയിലേക്കു ഔടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഔടിപ്പോയതുപോലെ നിങ്ങള്‍ ഔടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
6I stane se v ten den, že nebude světla drahého, ani tmy husté.
6അന്നാളില്‍ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര്ഗ്ഗോളങ്ങള്‍ മറഞ്ഞുപോകും.
7A tak bude den jeden, kterýž jest znám Hospodinu, aniž bude den, ani noc; a však stane se, že v čas večera bude světlo.
7യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
8Stane se také v ten den, že vycházeti budou vody živé z Jeruzaléma, díl jich k moři východnímu, a díl jich k moři nejdalšímu. V létě i v zimě bude.
8അന്നാളില്‍ ജീവനുള്ള വെള്ളം യെരൂശലേമില്‍ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
9A bude Hospodin králem nade vší zemí; v ten den bude Hospodin jediný, a jméno jeho jedno.
9യഹോവ സര്‍വ്വഭൂമിക്കും രാജാവാകും; അന്നാളില്‍ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
10A učiněna bude všecka tato země jako rovina od Gaba k Remmon na polední straně Jeruzalému, kterýž vyvýšen jsa, státi bude na místě svém, od brány Beniaminovy až k místu brány první, a až k bráně úhlové, a od věže Chananeel až k presu královskému.
10ദേശം മുഴവനും മാറി ഗേബ മുതല്‍ യെരൂശലേമിന്നു തെക്കു രിമ്മോന്‍ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരം മുതല്‍ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നേ, ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.
11A budou bydliti v něm, a nebude více v prokletí; město Jeruzalém zajisté bezpečně seděti bude.
11അവന്‍ അതില്‍ പാര്‍ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്‍ഭയം വസിക്കും.
12Tato pak bude rána, kterouž raní Hospodin všecky národy, kteříž by bojovali proti Jeruzalému: Usuší tělo jednoho každého, stojícího na nohách svých, a oči jednoho každého usvadnou v děrách svých, a jazyk jednoho každého usvadne v ústech jejich.
12യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതുഅവര്‍ നിവിര്‍ന്നു നിലക്കുമ്പോള്‍ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തില്‍ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായില്‍ തന്നേ ചീഞ്ഞഴുകിപ്പോകും.
13I stane se v ten den, že bude znepokojení Hospodinovo veliké mezi nimi, tak že uchopí jeden druhého ruku, a vztažena bude ruka jednoho na ruku druhého.
13അന്നാളില്‍ യഹോവയാല്‍ ഒരു മഹാപരാഭവം അവരുടെ ഇടയില്‍ ഉണ്ടാകും; അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.
14Také i ty, Judo, bojovati budeš v Jeruzalémě, a shromážděno bude zboží všech národů vůkol, zlato a stříbro, i roucha velmi mnoho.
14യെഹൂദയും യെരൂശലേമില്‍വെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.
15A podobná bude rána koní, mezků, velbloudů a oslů i všech hovad, kteráž budou v tom ležení, podobná ráně té.
15അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
16I stane se, že kdožkoli pozůstane ze všech národů, kteříž by přitáhli proti Jeruzalému, přicházeti budou z rok do roka klaněti se králi Hospodinu zástupů a slaviti slavnost stánků.
16എന്നാല്‍ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാള്‍ ആചരിപ്പാനും ആണ്ടുതോറും വരും.
17I stane se, kdo z čeledí země nebude přicházeti do Jeruzaléma klaněti se králi Hospodinu zástupů, že nebude na ně pršeti déšt.
17ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാന്‍ യെരൂശലേമിലേക്കു വരാത്തപക്ഷം അവര്‍ക്കും മഴയുണ്ടാകയില്ല.
18A jestliže čeled Egyptská nevstoupí, ani přijde, jakkoli na ně nepršívá, přijde však táž rána, kterouž raní Hospodin národy, kteříž by nepřicházeli k slavení slavnosti stánků.
18മിസ്രയീംവംശം വരാത്തപക്ഷം അവര്‍ക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവര്‍ക്കുംണ്ടാകും.
19Tať bude pokuta pro hřích Egyptských a pokuta pro hřích všech národů, kteříž by nechodili k slavení slavnosti stánků.
19കൂടാരപ്പെരുനാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികള്‍ക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.
20V ten den bude na zvoncích koňských: Svatost Hospodinu; a bude hrnců v domě Hospodinově jako číší před oltářem.
20അന്നാളില്‍ കുതിരകളുടെ മണികളിന്മേല്‍ യഹോവേക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിന്‍ മുമ്പിലുള്ള കലശങ്ങള്‍പോലെ ആയിരിക്കും.
21Nýbrž bude všeliký hrnec v Jeruzalémě a v Judstvu svatost Hospodinu zástupů; a přicházejíce všickni, kteříž obětovati mají, budou je bráti a vařiti v nich. Aniž bude Kananejský více v domě Hospodina zástupů v ten den.
21യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവേക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയില്‍ വേവിക്കും; അന്നുമുതല്‍ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തില്‍ ഒരു കനാന്യനും ഉണ്ടാകയില്ല.