1Břímě slova Hospodinova proti zemi, kteráž jest v vůkolí tvém, a Damašek bude odpočinutí jeho. Nebo k Hospodinu zřetel člověka i všech pokolení Izraelských.
1പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക്‍ ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേല്‍ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.
2Ano i do Emat dosáhne, do Týru i Sidonu, ačkoli jest moudrý velmi.
2അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിന്നും ജ്ഞാനം ഏറിയ സോരിന്നും സീദോന്നും അങ്ങനെ തന്നേ.
3Vystavěltě sobě Týrus pevnost, a nashromáždil stříbra jako prachu, a ryzího zlata jako bláta na ulicích.
3സോര്‍ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.
4Aj, Pán vyžene jej, a vrazí do moře sílu jeho, i on od ohně sežrán bude.
4എന്നാല്‍ കര്‍ത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലില്‍ ഇട്ടുകളയും; അവള്‍ തീക്കു ഇരയായ്തീരുകയും ചെയ്യും.
5Vida to Aškalon, báti se bude, i Gáza velikou bolest míti bude, též i Akaron, proto že jej zahanbilo očekávání jeho. I zahyne král z Gázy, a Aškalon neosedí.
5അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയില്‍നിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികള്‍ ഇല്ലാതെയാകും.
6A bude bydliti pankhart v Azotu, a tak vypléním pýchu Filistinských.
6അസ്തോദില്‍ ഒരു കൌലടേയജാതി പാര്‍ക്കും; ഫെലിസ്ത്യരുടെ ഗര്‍വ്വം ഞാന്‍ ഛേദിച്ചുകളയും.
7Když pak odejmu vraždu jednoho každého od úst jeho, a ohavnosti jeho od zubů jeho, připojen bude také i on Bohu našemu, aby byl jako vývoda v Judstvu, a Akaron jako Jebuzejský.
7ഞാന്‍ അവന്റെ രക്തം അവന്റെ വായില്‍നിന്നും അവന്റെ വെറുപ്പുകള്‍ അവന്റെ പല്ലിന്നിടയില്‍നിന്നും നീക്കിക്കളയും; എന്നാല്‍ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവന്‍ യെഹൂദയില്‍ ഒരു മേധാവിയെപ്പോലെയും എക്രോന്‍ ഒരു യെബൂസ്യനെപ്പോലെയും ആകും.
8A položím se vojensky u domu svého pro vojsko a pro ty, kteříž tam i zase jdou; aniž půjde skrze ně více násilník, proto že se tak nyní vidí očím mým.
8ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയില്‍കൂടി കടക്കയില്ല; ഇപ്പോള്‍ ഞാന്‍ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.
9Plésej velice, dcerko Sionská, prokřikuj, dcerko Jeruzalémská. Aj, král tvůj přijde tobě spravedlivý a spasení plný, chudý a sedící na oslu, totiž na oslátku mladém.
9സീയോന്‍ പുത്രിയേ, ഉച്ചത്തില്‍ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
10Nebo vypléním vozy z Efraima a koně z Jeruzaléma, a vypléněna budou lučiště válečná; nadto rozhlásí pokoj národům, a panování jeho od moře až k moři, a od řeky až do končin země.
10ഞാന്‍ എഫ്രയീമില്‍നിന്നു രഥത്തെയും യെരൂശലേമില്‍നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന്‍ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
11Anobrž ty, pro krev smlouvy své vypustil jsem vězně tvé z jámy, v níž není žádné vody.
11നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയക്കും.
12Navraťež se k ohradě, ó vězňové v naději postavení. A tak v ten den, jakžť oznamuji, dvojnásobně nahradím tobě,
12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിന്‍ ; ഞാന്‍ നിനക്കു ഇരട്ടിയായി പകരം നലകും എന്നു ഞാന്‍ ഇന്നു തന്നേ പ്രസ്താവിക്കുന്നു.
13Když sobě napnu Judu a lučiště naplním Efraimem, a vzbudím syny tvé, ó Sione, proti synům tvým, ó Javane, a nastrojím tě jako meč udatného.
13ഞാന്‍ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണര്‍ത്തി നിന്നെ ഒരു വീരന്റെ വാള്‍ പോലെയാക്കും.
14Nebo Hospodin proti nim se ukáže, a vynikne jako blesk střela jeho. Panovník, pravím, Hospodin trubou troubiti bude, a pobéře se s vichřicemi poledními.
14യഹോവ അവര്‍ക്കും മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നല്‍ പോലെ പുറപ്പെടും; യഹോവയായ കര്‍ത്താവു കാഹളം ഊതി തെക്കന്‍ ചുഴലിക്കാറ്റുകളില്‍ വരും.
15Hospodin zástupů chrániti bude lidu svého, aby zmocníce se kamením z praku, jedli a pili, prokřikujíce jako od vína, a naplní jakož číši tak i rohy oltáře.
15സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.
16A tak je vysvobodí v ten den Hospodin Bůh jejich, jakožto stádce lid svůj, a vystaveno bude kamení pěkně tesané místo korouhví v zemi jeho.
16അന്നാളില്‍ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിന്‍ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവര്‍ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.
17Nebo aj, jaké blahoslavenství jeho, a jak veliká okrasa jeho! Obilé mládence a mest panny učiní mluvné.
17അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.