1 Cyrhaeddodd Derbe ac yna Lystra. Yno yr oedd disgybl o'r enw Timotheus, mab i wraig grediniol o Iddewes, a'i dad yn Roegwr.
1അവന്‍ ദെര്‍ബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദ സ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്റെ അപ്പന്‍ യവനനായിരുന്നു.
2 Yr oedd gair da iddo gan y credinwyr yn Lystra ac Iconium.
2അവന്‍ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാല്‍ നല്ല സാക്ഷ്യം കൊണ്ടവന്‍ ആയിരുന്നു.
3 Yr oedd Paul am i hwn fynd ymaith gydag ef, a chymerodd ef ac enwaedu arno, o achos yr Iddewon oedd yn y lleoedd hynny, oherwydd yr oeddent i gyd yn gwybod mai Groegwr oedd ei dad.
3അവന്‍ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പന്‍ യവനന്‍ എന്നു അവിടങ്ങളിലുള്ള യഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
4 Fel yr oeddent yn teithio trwy'r dinasoedd, yr oeddent yn traddodi iddynt, er mwyn iddynt eu cadw, y gorchmynion a ddyfarnwyd gan yr apostolion a'r henuriaid oedd yn Jerwsalem.
4അവര്‍ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിര്‍ണ്ണയങ്ങള്‍ പ്രമാണിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു.
5 Felly yr oedd yr eglwysi yn ymgadarnhau yn y ffydd, ac yn amlhau mewn rhif beunydd.
5അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറെക്കയും എണ്ണത്തില്‍ ദിവസേന പെരുകുകയും ചെയ്തു.
6 Aethant trwy ranbarth Phrygia a Galatia, ar �l i'r Ysbryd Gl�n eu rhwystro rhag llefaru'r gair yn Asia.
6അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാല്‍ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,
7 Wedi iddynt ddod hyd at Mysia, yr oeddent yn ceisio mynd i Bithynia, ond ni chaniataodd ysbryd Iesu iddynt.
7മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.
8 Ac aethant heibio i Mysia, a dod i lawr i Troas.
8അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.
9 Ymddangosodd gweledigaeth i Paul un noson � gu373?r o Facedonia yn sefyll ac yn ymbil arno a dweud, "Tyrd drosodd i Facedonia, a chymorth ni."
9അവിടെവെച്ചു പൌലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നുനീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.
10 Pan gafodd ef y weledigaeth, rhoesom gynnig ar fynd i Facedonia ar ein hunion, gan gasglu mai Duw oedd wedi ein galw i gyhoeddi'r newydd da iddynt hwy.
10ഈ ദര്‍ശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങള്‍ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാന്‍ ശ്രമിച്ചു.
11 Ac wedi hwylio o Troas, aethom ar union hynt i Samothrace, a thrannoeth i Neapolis,
11അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാള്‍ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
12 ac oddi yno i Philipi; dinas yw hon yn rhanbarth gyntaf Macedonia, ac y mae'n drefedigaeth Rufeinig. Buom yn treulio rhai dyddiau yn y ddinas hon.
12ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു.
13 Ar y dydd Saboth aethom y tu allan i'r porth at lan afon, gan dybio fod yno le gweddi. Wedi eistedd, dechreusom lefaru wrth y gwragedd oedd wedi dod ynghyd.
13ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
14 Ac yn gwrando yr oedd gwraig o'r enw Lydia, un oedd yn gwerthu porffor, o ddinas Thyatira, ac un oedd yn addoli Duw. Agorodd yr Arglwydd ei chalon hi i ddal ar y pethau yr oedd Paul yn eu dweud.
14തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വിലക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കര്‍ത്താവു അവളുടെ ഹൃദയം തുറന്നു
15 Fe'i bedyddiwyd hi a'i theulu, ac yna deisyfodd arnom, gan ddweud, "Os ydych yn barnu fy mod yn credu yn yr Arglwydd, dewch i mewn ac arhoswch yn fy nhu375?." A mynnodd ein cael yno.
15അവളും കുടുംബവും സ്നാനം ഏറ്റ ശേഷംനിങ്ങള്‍ എന്നെ കര്‍ത്താവില്‍ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കില്‍ എന്റെ വീട്ടില്‍ വന്നു പാര്‍പ്പിന്‍ എന്നു അപേക്ഷിച്ചു ഞങ്ങളെ നിര്‍ബ്ബന്ധിച്ചു.
16 Rhyw dro pan oeddem ar ein ffordd i'r lle gweddi, daeth rhyw gaethferch a chanddi ysbryd dewiniaeth i'n cyfarfod, un oedd yn dwyn elw mawr i'w meistri trwy ddweud ffortiwn.
16ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.
17 Dilynodd hon Paul a ninnau, a gweiddi: "Gweision y Duw Goruchaf yw'r dynion hyn, ac y maent yn cyhoeddi i chwi ffordd iachawdwriaeth."
17അവള്‍ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നുഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു.
18 Gwnaeth hyn am ddyddiau lawer. Blinodd Paul arni, a throes ar yr ysbryd a dweud, "'Rwy'n gorchymyn i ti, yn enw Iesu Grist, ddod allan ohoni." Ac allan y daeth, y munud hwnnw.
18ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടുഅവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.
19 Pan welodd ei meistri hi fod eu gobaith am elw wedi diflannu, daliasant Paul a Silas, a'u llusgo i'r farchnadfa o flaen yr awdurdodau,
19അവളുടെ യജമാനാന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
20 ac wedi dod � hwy gerbron yr ynadon, meddent, "Y mae'r dynion yma'n cythryblu ein dinas ni; Iddewon ydynt,
20അധിപതികളുടെ മുമ്പില്‍ നിര്‍ത്തി; യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി,
21 ac y maent yn cyhoeddi defodau nad yw gyfreithlon i ni, sy'n Rhufeinwyr, eu derbyn na'u harfer."
21റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
22 Yna ymunodd y dyrfa yn yr ymosod arnynt. Rhwygodd yr ynadon y dillad oddi amdanynt, a gorchymyn eu curo � ffyn.
22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ടു അവരെ അടിപ്പാന്‍ കല്പിച്ചു.
23 Ac wedi rhoi curfa dost iddynt bwriasant hwy i garchar, gan rybuddio ceidwad y carchar i'w cadw yn ddiogel.
23അവരെ വളരെ അടിപ്പിച്ചശേഷം തടവില്‍ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാന്‍ കല്പിച്ചു.
24 Gan iddo gael y fath rybudd, bwriodd yntau hwy i'r carchar mewnol, a rhwymo'u traed yn y cyffion.
24അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി.
25 Tua hanner nos, yr oedd Paul a Silas yn gwedd�o ac yn canu mawl i Dduw, a'r carcharorion yn gwrando arnynt.
25അര്‍ദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചുതടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
26 Ac yn sydyn bu daeargryn mawr, nes siglo seiliau'r carchar. Agorwyd yr holl ddrysau ar unwaith, a datodwyd rhwymau pawb.
26പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -
27 Deffr�dd ceidwad y carchar, a phan welodd ddrysau'r carchar yn agored, tynnodd ei gleddyf ac yr oedd ar fin ei ladd ei hun, gan dybio fod ei garcharorion wedi dianc.
27കരാഗൃഹ പ്രമാണി ഉറക്കുണര്‍ന്നു കാരാഗൃഹത്തിന്റെ വാതിലുകള്‍ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാര്‍ ഔടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താന്‍ കൊല്ലുവാന്‍ ഭാവിച്ചു.
28 Ond gwaeddodd Paul yn uchel, "Paid � gwneud dim niwed i ti dy hun; yr ydym yma i gyd."
28അപ്പോള്‍ പൌലൊസ്നിനക്കു ഒരു ദോഷവും ചെയ്യരുത്; ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
29 Galwodd ef am oleuadau, a rhuthrodd i mewn; daeth cryndod arno, a syrthiodd o flaen Paul a Silas.
29അവന്‍ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പില്‍ വീണു.
30 Yna daeth � hwy allan a dweud, "Foneddigion, beth sy raid imi ei wneud i gael fy achub?"
30അവരെ പുറത്തു കൊണ്ടുവന്നുയജമാനന്മാരേ, രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.
31 Dywedasant hwythau, "Cred yn yr Arglwydd Iesu, ac fe gei dy achub, ti a'th deulu."
31കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവര്‍ പറഞ്ഞു.
32 A thraethasant air yr Arglwydd wrtho ef ac wrth bawb oedd yn ei du375?.
32പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.
33 Er ei bod yn hwyr y nos, aeth ef � hwy a golchi eu briwiau; ac yn union wedyn fe'i bedyddiwyd ef a phawb o'i deulu.
33അവന്‍ രാത്രിയില്‍, ആ നാഴികയില്‍ തന്നേ, അവരെ കൂട്ടീകൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.
34 Yna, wedi dod � hwy i'w du375?, gosododd bryd o fwyd o'u blaen, a gorfoleddodd gyda'i holl deulu am ei fod wedi credu yn Nuw.
34പിന്നെ അവരെ വീട്ടില്‍ കൈക്കൊണ്ടു അവര്‍ക്കും ഭക്ഷണം കൊടുത്തു, ദൈവത്തില്‍ വിശ്വസിച്ചതില്‍ വീടടക്കം ആനന്ദിച്ചു.
35 Pan ddaeth yn ddydd, anfonodd yr ynadon y rhingylliaid �'r neges: "Gollwng y dynion hynny yn rhydd."
35നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്‍ക്കാരെ അയച്ചുആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.
36 Adroddodd ceidwad y carchar y neges hon wrth Paul: "Y mae'r ynadon wedi anfon gair i'ch gollwng yn rhydd. Felly, dewch allan yn awr, ac ewch mewn tangnefedd."
36കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചുനിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയിച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.
37 Ond atebodd Paul hwy, "Cyn ein bwrw ni i garchar, fflangellasant ni ar goedd, heb farnu ein hachos, er ein bod yn ddinasyddion Rhufain. A ydynt yn awr i gael ein bwrw ni allan yn ddirgel? Nac ydynt, yn wir! Gadewch iddynt ddod eu hunain a'n tywys ni allan."
37പൌലൊസ് അവരോടുറോമപൌരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
38 Adroddodd y rhingylliaid y neges hon wrth yr ynadon, a chawsant hwy fraw pan glywsant mai Rhufeinwyr oedd Paul a Silas.
38കോല്‍ക്കാര്‍ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവര്‍ റോമ പൌരന്മാര്‍ എന്നു കേട്ടു അവര്‍ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.
39 Aethant i ymddiheuro iddynt, ac wedi eu tywys hwy allan, gofynasant iddynt fynd i ffwrdd o'r ddinas.
39അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
40 Wedi dod allan o'r carchar, aethant i du375? Lydia, a gwelsant y credinwyr, a'u calonogi. Yna aethant ymaith.
40അവര്‍ തടവു വിട്ടു ലുദിയയുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.