Welsh

Malayalam

Habakkuk

1

1 Yr oracl a dderbyniodd Habacuc y proffwyd mewn gweledigaeth.
1ഹബക്കൂക്‍ പ്രവാചകന്‍ ദര്‍ശിച്ച പ്രവാചകം.
2 Am ba hyd, ARGLWYDD, y gwaeddaf am gymorth, a thithau heb wrando, ac y llefaf arnat, "Trais!" a thithau heb waredu?
2യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
3 Pam y peri imi edrych ar ddrygioni, a gwneud imi weld trallod? Anrhaith a thrais sydd o'm blaen, cynnen a therfysg yn codi.
3നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
4 Am hynny, �'r gyfraith yn ddi-rym, ac nid yw cyfiawnder byth yn llwyddo; yn wir y mae'r drygionus yn amgylchu'r cyfiawn, a daw cyfiawnder allan yn wyrgam.
4അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടന്‍ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
5 "Edrychwch ymysg y cenhedloedd, a sylwch; rhyfeddwch, a byddwch wedi'ch syfrdanu; oherwydd yn eich dyddiau chwi yr wyf yn gwneud gwaith na choeliech, pe dywedid wrthych.
5ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവിന്‍ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍ ! ഞാന്‍ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല.
6 Oherwydd wele, yr wyf yn codi'r Caldeaid, y genedl greulon a gwyllt, sy'n ymdaith ledled y ddaear i feddiannu cartrefi nad ydynt yn eiddo iddynt.
6ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തില്‍ നീളെ സഞ്ചരിക്കുന്നു.
7 Arswydus ac ofnadwy ydynt, yn dilyn eu rheolau a'u hawdurdod eu hunain.
7അവര്‍ ഘോരവും ഭയങ്കരവുമായുള്ളവര്‍; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരില്‍നിന്നു തന്നേ പുറപ്പെടുന്നു.
8 Y mae eu meirch yn gyflymach na'r llewpard, yn ddycnach na bleiddiaid yr hwyr, ac yn ysu am fynd. Daw ei farchogion o bell, yn ehedeg fel fwltur yn brysio at ysglyfaeth.
8അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നു വരുന്നു.
9 D�nt i gyd i dreisio, a bydd dychryn o'u blaen; casglant gaethion rif y tywod;
9അവര്‍ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവര്‍ മണല്‍പോലെ ബദ്ധന്മാരെ പിടിച്ചുചേര്‍ക്കുംന്നു.
10 gwawdiant frenhinoedd a dirmygant arweinwyr; dirmygant bob amddiffynfa, a gosod gwarchae i'w meddiannu.
10അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാര്‍ അവര്‍ക്കും ഹാസ്യമായിരിക്കുന്നു; അവര്‍ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവര്‍ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
11 Yna rhuthrant heibio fel gwynt � dynion euog, a wnaeth dduw o'u nerth."
11അന്നു അവന്‍ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.
12 Onid wyt ti erioed, O ARGLWYDD, fy Nuw sanctaidd na fyddi farw? O ARGLWYDD, ti a'u penododd i farn; O Graig, ti a'u dewisodd i ddwyn cerydd.
12എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
13 Ti, sydd �'th lygaid yn rhy bur i edrych ar ddrwg, ac na elli oddef camwri, pam y goddefi bobl dwyllodrus, a bod yn ddistaw pan fydd y drygionus yn traflyncu un mwy cyfiawn nag ef ei hun?
13ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍
14 Pam y gwnei bobl fel pysgod y m�r, fel ymlusgiaid heb neb i'w rheoli?
14നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
15 Coda hwy i fyny � bach, bob un ohonynt, a'u dal mewn rhwydau, a'u casglu � llusgrwydau; yna mae'n llawenhau ac yn gorfoleddu,
15അവന്‍ അവയെ ഒക്കെയും ചൂണ്ടല്‍കൊണ്ടു പിടിച്ചെടുക്കുന്നു; അവന്‍ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയില്‍ ചേര്‍ത്തുകൊള്ളുന്നു; അതുകൊണ്ടു അവന്‍ സന്തോഷിച്ചാനന്ദിക്കുന്നു.
16 yn cyflwyno aberth i'w rhwydau ac yn arogldarthu i'r llusgrwydau, am mai trwyddynt hwy y caiff fyw'n fras a bwyta'n foethus.
16അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.
17 A ydyw felly i wagio'r rhwydau'n ddiddiwedd, a lladd cenhedloedd yn ddidostur?
17അതുനിമിത്തം അവന്‍ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാന്‍ പോകുമോ?