Welsh

Malayalam

Hebrews

13

1 Bydded i frawdgarwch barhau.
1സഹോദരപ്രീതി നിലനില്‍ക്കട്ടെ, അതിഥിസല്‍ക്കാരം മറക്കരുതു.
2 Peidiwch ag anghofio lletygarwch, oherwydd trwyddo y mae rhai, heb wybod hynny, wedi rhoi llety i angylion.
2അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.
3 Cofiwch y carcharorion, fel pe byddech yn y carchar gyda hwy; a'r rhai a gamdrinnir, fel pobl sydd � chyrff gennych eich hunain.
3നിങ്ങളും തടവുകാര്‍ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തില്‍ ഇരിക്കുന്നവരാകയാല്‍ കഷ്ടമനുഭവിക്കുന്നവരെയും ഔര്‍ത്തുകൊള്‍വിന്‍ .
4 Bydded priodas mewn parch gan bawb, a'r gwely yn ddihalog; oherwydd bydd Duw yn barnu puteinwyr a godinebwyr.
4വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5 Byddwch yn ddiariangar yn eich dull o fyw; byddwch yn fodlon ar yr hyn sydd gennych. Oherwydd y mae ef wedi dweud, "Ni'th adawaf fyth, ac ni chefnaf arnat ddim."
5നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
6 Am hynny dywedwn ninnau'n hyderus: "Yr Arglwydd yw fy nghynorthwywr, ac nid ofnaf; beth a wna pobl i mi?"
6ആകയാല്‍ “കര്‍ത്താവു എനിക്കു തുണ; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്‍യ്യത്തോടെ പറയാം.
7 Cadwch mewn cof eich arweinwyr, y rhai a lefarodd air Duw wrthych; myfyriwch ar ganlyniad eu buchedd, ac efelychwch eu ffydd.
7നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഔര്‍ത്തുകൊള്‍വിന്‍ ; അവരുടെ ജീവാവസാനം ഔര്‍ത്തു അവരുടെ വിശ്വാസം അനുകരിപ്പിന്‍ .
8 Iesu Grist, yr un ydyw ddoe a heddiw ac am byth.
8യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന്‍ തന്നേ.
9 Peidiwch � chymryd eich camarwain gan athrawiaethau amrywiol a dieithr; oherwydd da yw i'r galon gael ei chadarnhau gan ras, ac nid gan fwydydd na fuont o unrhyw les i'r rhai oedd yn ymwneud � hwy.
9വിവിധവും അന്യവുമായ ഉപദേശങ്ങളാല്‍ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവര്‍ക്കും പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാല്‍ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.
10 Y mae gennym ni allor nad oes gan wasanaethwyr y tabernacl ddim hawl i fwyta ohoni.
10കൂടാരത്തില്‍ ശുശ്രൂഷിക്കുന്നവര്‍ക്കും അഹോവൃത്തി കഴിപ്പാന്‍ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.
11 Y mae cyrff yr anifeiliaid hynny, y dygir eu gwaed dros bechod i'r cysegr gan yr archoffeiriad, yn cael eu llosgi y tu allan i'r gwersyll.
11മഹാപുരോഹിതന്‍ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല്‍ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.
12 Felly Iesu hefyd, dioddef y tu allan i'r porth a wnaeth ef, er mwyn sancteiddio'r bobl trwy ei waed ei hun.
12അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
13 Am hynny, gadewch inni fynd ato ef y tu allan i'r gwersyll, gan oddef y gwaradwydd a oddefodd ef.
13ആകയാല്‍ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കല്‍ ചെല്ലുക.
14 Oherwydd nid oes dinas barhaus gennym yma; ceisio yr ydym, yn hytrach, y ddinas sydd i ddod.
14ഇവിടെ നമുക്കു നിലനിലക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.
15 Gadewch inni, felly, drwyddo ef offrymu aberth moliant yn wastadol i Dduw; hynny yw, ffrwyth gwefusau sy'n cyffesu ei enw.
15അതുകൊണ്ടു അവന്‍ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്‍പ്പിക്കുക.
16 Peidiwch ag anghofio gwneud daioni a rhannu ag eraill; oherwydd ag aberthau fel hyn y rhyngir bodd Duw.
16നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
17 Ufuddhewch i'ch arweinwyr, ac ildiwch iddynt, oherwydd y maent hwy'n gwylio'n ddiorffwys dros eich eneidiau, fel rhai sydd i roi cyfrif. Gadewch iddynt allu gwneud hynny'n llawen, ac nid yn ofidus, oherwydd di-fudd i chwi fyddai hynny.
17നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍ ; അവര്‍ കണകൂ ബോധിപ്പിക്കേണ്ടുന്നവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവര്‍ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാന്‍ ഇടവരുത്തുവിന്‍ ; അല്ലാഞ്ഞാല്‍ നിങ്ങള്‍ക്കു നന്നല്ല.
18 Gwedd�wch drosom ni; oherwydd yr ydym yn sicr fod gennym gydwybod l�n, am ein bod yn dymuno ymddwyn yn iawn ym mhob peth.
18ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . സകലത്തിലും നല്ലവരായി നടപ്പാന്‍ ഇച്ഛിക്കകൊണ്ടു ഞങ്ങള്‍ക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങള്‍ ഉറച്ചിരിക്കുന്നു.
19 Yr wyf yn erfyn yn daerach arnoch i wneud hyn, er mwyn imi gael fy adfer i chwi yn gynt.
19എന്നെ നിങ്ങള്‍ക്കു വേഗത്തില്‍ വണ്ടും കിട്ടേണ്ടതിന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ വിശേഷാല്‍ അപേക്ഷിക്കുന്നു.
20 Bydded i Dduw tangnefedd, yr hwn a ddug yn �l oddi wrth y meirw ein Harglwydd Iesu, Bugail mawr y defaid, trwy waed y cyfamod tragwyddol,
20നിത്യനിയമത്തിന്റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം
21 eich cymhwyso � phob daioni, er mwyn ichwi wneud ei ewyllys ef; a bydded iddo lunio ynom yr hyn sydd gymeradwy ganddo, trwy Iesu Grist, i'r hwn y byddo'r gogoniant byth bythoedd! Amen.
21നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന്‍ .
22 Yr wyf yn deisyf arnoch chwi, gyfeillion, oddef y gair hwn o anogaeth, oblegid yn fyr yr ysgrifennais atoch.
22സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നതു.
23 Y newydd yw fod ein brawd Timotheus wedi ei ryddhau, ac os daw mewn pryd, caf eich gweld gydag ef.
23സഹോദരനായ തിമോഥെയോസ് തടവില്‍നിന്നു ഇറങ്ങി എന്നു അറിവിന്‍ . അവന്‍ വേഗത്തില്‍ വന്നാല്‍ ഞാന്‍ അവനുമായി നിങ്ങളെ വന്നുകാണും.
24 Cyfarchwch eich holl arweinwyr, a'r holl saint. Y mae'r cyfeillion o'r Eidal yn eich cyfarch.
24നിങ്ങളെ നടത്തുന്നവര്‍ക്കും എല്ലാവര്‍ക്കും സകലവിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . ഇതല്യക്കാര്‍ നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.
25 Gras fyddo gyda chwi oll!
25കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .