Welsh

Malayalam

Philippians

3

1 Bellach, gyfeillion, llawenhewch yn yr Arglwydd. Nid yw ysgrifennu'r un pethau atoch yn drafferth i mi, ac i chwi y mae'n ddiogelwch.
1ഒടുവില്‍ എന്റെ സഹോദരന്മാരേ, കര്‍ത്താവില്‍ സന്തോഷിപ്പിന്‍ . അതേ കാര്യം നിങ്ങള്‍ക്കു പിന്നെയും എഴുതുന്നതില്‍ എനിക്കു മടുപ്പില്ല; നിങ്ങള്‍ക്കു അതു ഉറപ്പുമാകുന്നു
2 Gwyliwch y cu373?n, gwyliwch y drwgweithredwyr, gwyliwch y rhai nad ydynt ond yn gwaedu'r cnawd.
2നായ്ക്കളെ സൂക്ഷിപ്പിന്‍ ; ആകാത്ത വേലക്കരെ സൂക്ഷിപ്പിന്‍ ; വിച്ഛേദനക്കാരെ സൂക്ഷിപ്പിന്‍ .
3 Oherwydd ni yw'r rhai gwir enwaededig, ni sy'n addoli trwy Ysbryd Duw, ac yn ymfalch�o yng Nghrist Iesu heb ymddiried yn y cnawd �
3നാമല്ലോ പരിച്ഛേദനക്കാര്‍; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.
4 er bod gennyf, o'm rhan fy hun, le i ymddiried yn y cnawd hefyd. Os oes rhywun arall yn tybio fod ganddo le i ymddiried yn y cnawd, yr wyf fi'n fwy felly:
4പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം;
5 wedi enwaedu arnaf yr wythfed dydd, o hil Israel, o lwyth Benjamin, yn Hebr�wr o dras Hebrewyr; yn �l y Gyfraith, yn Pharisead;
5എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍ ; യിസ്രായേല്‍ജാതിക്കാരന്‍ ; ബെന്യമീന്‍ ഗോത്രക്കാരന്‍ ; എബ്രായരില്‍നിന്നു ജനിച്ച എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍ ; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍ ;
6 o ran s�l, yn erlid yr eglwys; yn �l y cyfiawnder sy'n perthyn i'r Gyfraith, yn ddi-fai.
6ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍ ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍ .
7 Ond beth bynnag oedd yn ennill i mi, yr wyf yn awr yn ei ystyried yn golled oherwydd Crist.
7എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.
8 A mwy na hynny hyd yn oed, yr wyf yn dal i gyfrif pob peth yn golled, ar bwys rhagoriaeth y profiad o adnabod Crist Iesu fy Arglwydd, yr un y collais bob peth o'i herwydd. Yr wyf yn cyfrif y cwbl yn ysbwriel, er mwyn imi ennill Crist
8അത്രയുമല്ല, എന്റെ കര്‍ത്താവായ ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശേഷ്ര്ഠതനിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.
9 a'm cael ynddo ef, heb ddim cyfiawnder o'm heiddo fy hun sy'n tarddu o'r Gyfraith, ond hwnnw sydd trwy ffydd yng Nghrist, y cyfiawnder sydd o Dduw ar sail ffydd.
9ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തില്‍നിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കും നലകുന്ന നീതി തന്നേ ലഭിച്ചു
10 Rwyf am ei adnabod ef, a grym ei atgyfodiad, a chymdeithas ei ddioddefiadau, wrth gael fy nghydffurfio �'i farwolaeth ef,
10അവനില്‍ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും
11 fel y caf i rywfodd, gyrraedd yr atgyfodiad oddi wrth y meirw.
11അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാന്‍ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.
12 Nid fy mod eisoes wedi cael hyn, neu fy mod eisoes yn berffaith, ond yr wyf yn prysuro ymlaen, er mwyn meddiannu'r peth hwnnw y cefais innau er ei fwyn fy meddiannu gan Grist Iesu.
12ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാന്‍ ക്രിസ്തുയേശുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.
13 Gyfeillion, nid wyf yn ystyried fy mod wedi ei feddiannu; ond un peth, gan anghofio'r hyn sydd o'r tu cefn ac ymestyn yn daer at yr hyn sydd o'r tu blaen,
13സഹോദരന്മാരേ, ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
14 yr wyf yn cyflymu at y nod, i ennill y wobr y mae Duw yn fy ngalw i fyny ati yng Nghrist Iesu.
14ഒന്നു ഞാന്‍ ചെയ്യുന്നുപിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഔടുന്നു.
15 Pob un ohonom, felly, sydd ymhlith y rhai aeddfed, dyma sut y dylai feddwl. Ond os ydych o wahanol feddwl am rywbeth, fe ddatguddia Duw hyn hefyd ichwi.
15നമ്മില്‍ തികഞ്ഞവര്‍ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊള്‍ക; വല്ലതിലും നിങ്ങള്‍ വേറെവിധമായി ചിന്തിച്ചാല്‍ ദൈവം അതുവും നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരും.
16 Ond gadewch inni ymddwyn yn unol �'r safon yr ydym wedi ei chyrraedd.
16എന്നാല്‍ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക.
17 Byddwch yn gydefelychwyr ohonof fi, gyfeillion, a daliwch sylw ar y rhai sy'n byw yn �l yr esiampl sydd gennych ynom ni.
17സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും എന്നെ അനുകരിപ്പിന്‍ ; ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊള്‍വിന്‍ .
18 Oherwydd y mae llawer, yr wyf yn fynych wedi s�n wrthych amdanynt, ac yr wyf yn s�n eto yn awr gan wylo, sydd o ran eu ffordd o fyw yn elynion croes Crist.
18ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകര്‍ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോള്‍ കരഞ്ഞുംകൊണ്ടു പറയുന്നു.
19 Distryw yw eu diwedd, y bol yw eu duw, ac yn eu cywilydd y mae eu gogoniant; pobl �'u bryd ar bethau daearol ydynt.
19അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
20 Oherwydd yn y nefoedd y mae ein dinasyddiaeth ni, ac oddi yno hefyd yr ydym yn disgwyl Gwaredwr, sef yr Arglwydd Iesu Grist.
20നമ്മുടെ പൌരത്വമോ സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവിടെ നിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.
21 Bydd ef yn gweddnewid ein corff iselwael ni ac yn ei wneud yn unffurf �'i gorff gogoneddus ef, trwy'r nerth sydd yn ei alluogi i ddwyn pob peth dan ei awdurdod.
21അവന്‍ സകലവും തനിക്കു കീഴ്പെടുത്തുവാന്‍ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.