1 Diolchwch i'r ARGLWYDD, oherwydd da yw, ac y mae ei gariad hyd byth.
1യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
2 Dyweded Israel yn awr, "Y mae ei gariad hyd byth."
2അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേല്‍ പറയട്ടെ.
3 Dyweded tu375? Aaron yn awr, "Y mae ei gariad hyd byth."
3അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോന്‍ ഗൃഹം പറയട്ടെ.
4 Dyweded y rhai sy'n ofni'r ARGLWYDD, "Y mae ei gariad hyd byth."
4അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തര്‍ പറയട്ടെ.
5 O'm cyfyngder gwaeddais ar yr ARGLWYDD; atebodd yntau fi a'm rhyddhau.
5ഞെരുക്കത്തില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
6 Y mae'r ARGLWYDD o'm tu, nid ofnaf; beth a wna pobl i mi?
6യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും?
7 Y mae'r ARGLWYDD o'm tu i'm cynorthwyo, a gwelaf ddiwedd ar y rhai sy'n fy nghas�u.
7എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.
8 Gwell yw llochesu yn yr ARGLWYDD nag ymddiried yn neb meidrol.
8മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
9 Gwell yw llochesu yn yr ARGLWYDD nag ymddiried mewn tywysogion.
9പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
10 Daeth yr holl genhedloedd i'm hamgylchu; yn enw'r ARGLWYDD fe'u gyrraf ymaith.
10സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
11 Daethant i'm hamgylchu ar bob tu; yn enw'r ARGLWYDD fe'u gyrraf ymaith.
11അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
12 Daethant i'm hamgylchu fel gwenyn, a llosgi fel t�n mewn drain; yn enw'r ARGLWYDD fe'u gyrraf ymaith.
12അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
13 Gwthiwyd fi'n galed nes fy mod ar syrthio, ond cynorthwyodd yr ARGLWYDD fi.
13ഞാന്‍ വീഴുവാന്‍ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
14 Yr ARGLWYDD yw fy nerth a'm c�n, ac ef yw'r un a'm hachubodd.
14യഹോവ എന്റെ ബലവും എന്റെ കീര്‍ത്തനവും ആകുന്നു; അവന്‍ എനിക്കു രക്ഷയായും തീര്‍ന്നു.
15 Clywch g�n gwaredigaeth ym mhebyll y rhai cyfiawn: "Y mae deheulaw'r ARGLWYDD yn gweithredu'n rymus;
15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില്‍ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.
16 y mae deheulaw'r ARGLWYDD wedi ei chodi; y mae deheulaw'r ARGLWYDD yn gweithredu'n rymus."
16യഹോവയുടെ വലങ്കൈ ഉയര്‍ന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.
17 Nid marw ond byw fyddaf, ac adroddaf am weithredoedd yr ARGLWYDD.
17ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും.
18 Disgyblodd yr ARGLWYDD fi'n llym, ond ni roddodd fi yn nwylo marwolaeth.
18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന്‍ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
19 Agorwch byrth cyfiawnder i mi; dof finnau i mewn a diolch i'r ARGLWYDD.
19നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍ ; ഞാന്‍ അവയില്‍കൂടി കടന്നു യഹോവേക്കു സ്തോത്രം ചെയ്യും.
20 Dyma borth yr ARGLWYDD; y cyfiawn a ddaw i mewn drwyddo.
20യഹോവയുടെ വാതില്‍ ഇതു തന്നേ; നീതിമാന്മാര്‍ അതില്‍കൂടി കടക്കും.
21 Diolchaf i ti am fy ngwrando a dod yn waredigaeth i mi.
21നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.
22 Y maen a wrthododd yr adeiladwyr a ddaeth yn brif gonglfaen.
22വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.
23 Gwaith yr ARGLWYDD yw hyn, ac y mae'n rhyfeddod yn ein golwg.
23ഇതു യഹോവയാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യം ആയിരിക്കുന്നു.
24 Dyma'r dydd y gweithredodd yr ARGLWYDD; gorfoleddwn a llawenhawn ynddo.
24ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
25 Yr ydym yn erfyn, ARGLWYDD, achub ni; yr ydym yn erfyn, ARGLWYDD, rho lwyddiant.
25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.
26 Bendigedig yw'r un sy'n dod yn enw'r ARGLWYDD. Bendithiwn chwi o du375?'r ARGLWYDD.
26യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
27 Yr ARGLWYDD sydd Dduw, rhoes oleuni i mi. � changau ymunwch yn yr orymdaith hyd at gyrn yr allor.
27യഹോവ തന്നേ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍ .
28 Ti yw fy Nuw, a rhoddaf ddiolch i ti; fy Nuw, fe'th ddyrchafaf di.
28നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.
29 Diolchwch i'r ARGLWYDD, oherwydd da yw, ac y mae ei gariad hyd byth.
29യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.