1(Til sangmesteren. En salme. En sang.) Bryd ud i Jubel for Gud, al Jorden,
1സര്‍വ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിന്‍ ;
2lovsyng hans Navns Ære, syng ham en herlig Lovsang,
2അവന്റെ നാമത്തിന്റെ മഹത്വം കീര്‍ത്തിപ്പിന്‍ ; അവന്റെ സ്തുതി മഹത്വീകരിപ്പിന്‍ .
3sig til Gud: "Hvor forfærdelige er dine Gerninger! For din vældige Styrkes Skyld logrer Fjenderne for dig,
3നിന്റെ പ്രവൃത്തികള്‍ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താല്‍ ശത്രുക്കള്‍ നിനക്കു കീഴടങ്ങും;
4al Jorden tilbeder dig, de lovsynger dig, lovsynger dit Navn." - Sela.
4സര്‍വ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവര്‍ നിന്റെ നാമത്തിന്നു കീര്‍ത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിന്‍ . സേലാ.
5Kom hid og se, hvad Gud har gjort i sit Virke en Rædsel for Menneskenes Børn.
5വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയില്‍ ഭയങ്കരന്‍ .
6Han forvandlede Hav til Land, de vandrede til Fods over Strømmen; lad os fryde os højlig i ham.
6അവന്‍ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ കാല്‍നടയായി നദി കടന്നുപോയി; അവിടെ നാം അവനില്‍ സന്തോഷിച്ചു.
7Han hersker med Vælde for evigt, på Folkene vogter hans Øjne, ej kan genstridige gøre sig store. - Sela.
7അവന്‍ തന്റെ ശക്തിയാല്‍ എന്നേക്കും വാഴുന്നു. അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാര്‍ തങ്ങളെ തന്നേ ഉയര്‍ത്തരുതേ. സേലാ.
8I Folkeslag, lov vor Gud, lad lyde hans Lovsangs Toner,
8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍ ; അവന്റെ സ്തുതിയെ ഉച്ചത്തില്‍ കേള്‍പ്പിപ്പിന്‍ .
9han, som har holdt vor Sjæl i Live og ej lod vor Fod glide ud!
9അവന്‍ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികള്‍ വഴുതുവാന്‍ സമ്മതിക്കുന്നതുമില്ല.
10Thi du ransaged os, o Gud, rensede os, som man renser Sølv;
10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11i Fængsel bragte du os, lagde Tynge på vore Lænder,
11നീ ഞങ്ങളെ വലയില്‍ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
12lod Mennesker skride hen over vort Hoved, vi kom gennem Ild og Vand; men du førte os ud og bragte os Lindring!
12നീ മനുഷ്യരെ ഞങ്ങളുടെ തലമേല്‍ കയറി ഔടിക്കുമാറാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13Med Brændofre vil jeg gå ind i dit Hus og indfri dig mine Løfter,
13ഞാന്‍ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേര്‍ച്ചകളെ ഞാന്‍ നിനക്കു കഴിക്കും.
14dem, mine Læber fremførte, min Mund udtalte i Nøden.
14ഞാന്‍ കഷ്ടത്തില്‍ ആയിരുന്നപ്പോള്‍ അവയെ എന്റെ അധരങ്ങളാല്‍ ഉച്ചരിച്ചു, എന്റെ വായാല്‍ നേര്‍ന്നു.
15Jeg bringer dig Ofre af Fedekvæg sammen med Vædres Offerduft, jeg ofrer Okser tillige med Bukke. - Sela.
15ഞാന്‍ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാന്‍ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അര്‍പ്പിക്കും. സേലാ.
16Kom og hør og lad mig fortælle jer alle, som frygter Gud, hvad han har gjort for min Sjæl!
16സകലഭക്തന്മാരുമായുള്ളോരേ, വന്നു കേള്‍പ്പിന്‍ ; അവന്‍ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാന്‍ വിവരിക്കാം.
17Jeg råbte til ham med min Mund og priste ham med min Tunge.
17ഞാന്‍ എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേല്‍ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
18Havde jeg tænkt på ondt i mit Hjerte, da havde Herren ej hørt;
18ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു.
19visselig, Gud har hørt, han lytted til min bedende Røst.
19എന്നാല്‍ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
20Lovet være Gud, som ikke har afvist min Bøn eller taget sin Miskundhed fra mig!
20എന്റെ പ്രാര്‍ത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കല്‍നിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)