Indonesian

Malayalam

1 Chronicles

10

1Orang Filistin berperang dengan orang Israel. Mereka bertempur di pegunungan Gilboa. Banyak orang Israel tewas di situ, dan sisanya termasuk Raja Saul dan putra-putranya melarikan diri.
1ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.
2Tetapi mereka disusul oleh orang Filistin dan tiga orang di antara putra-putra Saul dibunuh, yaitu Yonatan, Abinadab dan Malkisua.
2ഫെലിസ്ത്യര്‍ ശൌലിനെയും മക്കളെയും പിന്തേര്‍ന്നു ചെന്നു; ഫെലിസ്ത്യര്‍ ശൌലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയും വെട്ടിക്കൊന്നു.
3Pertempuran amat sengit di sekitar Saul, dan ia sendiri kena panah-panah musuh sehingga luka.
3പട ശൌലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികള്‍ അവനെ കണ്ടു, വില്ലാളികളാല്‍ അവന്‍ വിഷമത്തിലായി.
4Maka kata Saul kepada pemuda yang membawa senjatanya, "Cabutlah pedangmu dan tikamlah aku supaya jangan aku dipermainkan oleh orang Filistin yang tak mengenal TUHAN itu." Tetapi pemuda itu tidak mau menikam Saul karena ia sangat takut. Sebab itu Saul mengambil pedangnya sendiri dan merebahkan dirinya ke atas pedang itu.
4അപ്പോള്‍ ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.
5Ketika pemuda itu melihat bahwa Saul sudah mati, ia pun merebahkan dirinya ke atas pedangnya, lalu mati.
5ശൌല്‍ മരിച്ചു എന്നു അവന്റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെ തന്നേ തന്റെ വാളിന്മേല്‍ വീണു മരിച്ചു.
6Maka meninggallah Saul bersama ketiga putranya, dan dengan itu berakhirlah juga dinastinya.
6ഇങ്ങനെ ശൌലും മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.
7Ketika semua orang Israel yang tinggal di lembah Yizreel mendengar bahwa tentara Israel telah melarikan diri, dan bahwa Saul serta putra-putranya sudah tewas, mereka lari meninggalkan kota-kota mereka. Lalu orang Filistin menduduki kota-kota itu.
7അവര്‍ ഔടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവര്‍ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഔടിപ്പോയി; ഫെലിസ്ത്യര്‍ വന്നു അവയില്‍ പാര്‍ത്തു.
8Besoknya ketika orang Filistin datang untuk merampoki mayat-mayat, mereka menemukan Saul dan ketiga orang putranya sudah tewas di pegunungan Gilboa.
8പിറ്റെന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ വീണു കിടക്കുന്നതു കണ്ടു.
9Mereka melepaskan baju perang Saul, dan memenggal kepalanya, lalu membawanya pergi. Kemudian mereka mengirim utusan ke seluruh negeri Filistin untuk menyampaikan kabar baik itu kepada bangsa dan dewa mereka.
9അവര്‍ അവന്റെ വസ്ത്രാദികള്‍ ഉരിഞ്ഞു അവന്റെ തലയും ആയുധവര്‍ഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
10Baju perang Saul itu disimpan di dalam sebuah kuil mereka, dan kepalanya digantung di dalam rumah Dagon, dewa mereka.
10അവന്റെ ആയുധവര്‍ഗ്ഗം അവര്‍ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തില്‍ വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.
11Ketika penduduk Yabes di Gilead mendengar apa yang telah dilakukan oleh orang Filistin terhadap Saul,
11ഫെലിസ്ത്യര്‍ ശൌലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോള്‍
12orang-orang yang paling berani di antara mereka pergi mengambil jenazah Saul dan putra-putranya, lalu membawanya ke Yabes. Mereka menguburkan dia di bawah sebuah pohon besar, kemudian mereka berpuasa tujuh hari lamanya.
12ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിന്‍ കീഴില്‍ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.
13Saul meninggal karena ia tidak setia kepada TUHAN, dan tidak mentaati perintah-perintah-Nya. Ia tidak minta petunjuk dari TUHAN, melainkan dari roh-roh orang mati. Karena itu TUHAN menghukum dia dan menyerahkan takhtanya kepada Daud anak Isai.
13ഇങ്ങനെ ശൌല്‍ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.
14(10:13)
14അവന്‍ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാല്‍ അവന്‍ അവനെ കൊന്നു രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന്നു കൊടുത്തു.