Indonesian

Malayalam

1 Chronicles

23

1Ketika Daud sudah tua sekali ia mengangkat Salomo menjadi raja Israel.
1ദാവീദ് വയോധികനും കാലസമ്പൂര്‍ണ്ണനും ആയപ്പോള്‍ തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി.
2Raja Daud mengumpulkan semua pemimpin Israel, imam-imam dan orang Lewi,
2അവന്‍ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,
3lalu ia menghitung semua orang laki-laki suku Lewi yang berumur tiga puluh tahun ke atas. Semuanya ada 38.000 orang.
3ലേവ്യരില്‍ മുപ്പതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍ മുപ്പത്തെണ്ണായിരം ആയിരുന്നു.
4Lalu 24.000 orang di antara mereka ditugaskannya untuk menangani pekerjaan di Rumah TUHAN, 6.000 untuk mengurus administrasi dan perkara-perkara pengadilan,
4അവരില്‍ ഇരുപത്തിനാലായിരം പേര്‍ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേര്‍ പ്രമാണികളും
54.000 untuk tugas pengawalan, dan 4.000 lagi untuk memuji TUHAN dengan alat-alat musik yang telah disediakan.
5ന്യായാധിപന്മാരും നാലായിരം പേര്‍ വാതില്‍കാവല്‍ക്കാരും നാലായിരംപേര്‍ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാല്‍ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;
6Daud membagi orang-orang Lewi itu dalam tiga kelompok menurut kaum mereka, yaitu kaum Gerson, Kehat dan Merari.
6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം ക്കുറുകളായി വിഭാഗിച്ചു.
7Gerson mempunyai dua anak laki-laki: Ladan dan Simei.
7,8 ഗേര്‍ശോന്യര്‍ലദ്ദാന്‍ , ശിമെയി. ലദ്ദാന്റെ പുത്രന്മാര്‍തലവനായ യെഹീയേല്‍, സേഥാം, യോവേല്‍ ഇങ്ങനെ മൂന്നുപേര്‍.
8Anak-anak lelaki Ladan ada tiga orang: Yehiel, Zetam dan Yoel.
8ശിമെയിയുടെ പുത്രന്മാര്‍ശെലോമീത്ത്, ഹസീയേല്‍, ഹാരാന്‍ ഇങ്ങനെ മൂന്നുപേര്‍; ഇവര്‍ ലദ്ദാന്റെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.
9Mereka adalah kepala kaum keturunan Ladan. (Selomit, Haziel dan Haran adalah anak laki-laki Simei.)
9ശിമെയിയുടെ പുത്രന്മാര്‍യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേര്‍ ശിമെയിയുടെ പുത്രന്മാര്‍.
10Empat anak laki-laki Simei menurut urutan umur mereka adalah: Yahat, Ziza, Yeus dan Beria. Keturunan Yeus dan Beria tidak banyak, jadi mereka dianggap satu kaum.
10യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാര്‍ ഇല്ലാതിരുന്നതുകൊണ്ടു അവര്‍ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
11(23:10)
11കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍ ഇങ്ങനെ നാലുപേര്‍.
12Kehat mempunyai empat anak laki-laki: Amram, Yizhar, Hebron dan Uziel.
12അമ്രാമിന്റെ പുത്രന്മാര്‍അഹരോന്‍ , മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയില്‍ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‍വാനും എപ്പോഴും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.
13Amram adalah ayah Harun dan Musa. (Harun dan keturunannya untuk selama-lamanya telah dikhususkan untuk mengurus perkakas-perkakas ibadat, membakar dupa bagi TUHAN, melayani TUHAN dan memberkati rakyat atas nama TUHAN.
13ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തില്‍ എണ്ണിയിരുന്നു.
14Anak-anak lelaki Musa hamba Allah itu digolongkan ke dalam suku Lewi.)
14മോശെയുടെ പുത്രന്മാര്‍ഗേര്‍ശോം, എലീയേസെര്‍.
15Musa mempunyai dua anak laki-laki, yaitu Gersom dan Eliezer.
15ഗെര്‍ശോമിന്റെ പുത്രന്മാരില്‍ ശെബൂവേല്‍ തലവനായിരുന്നു.
16Yang menjadi pemimpin anak-anak Gersom ialah Sebuel.
16എലീയേസെരിന്റെ പുത്രന്മാര്‍രെഹബ്യാവു തലവന്‍ ; എലീയേസെരിന്നു വേറെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാര്‍ ഉണ്ടായിരുന്നു.
17Eliezer mempunyai hanya seorang anak laki-laki, namanya Rehabya. Tetapi Rehabya mempunyai banyak sekali anak.
17യിസ്ഹാരിന്റെ പുത്രന്മാരില്‍ ശെലോമീത്ത് തലവന്‍ .
18Yizhar, anak Kehat yang kedua, mempunyai anak laki-laki bernama Selomit; ia adalah kepala kaum.
18ഹെബ്രോന്റെ പുത്രന്മാരില്‍ യെരീയാവു തലവനും അമര്‍യ്യാവു രണ്ടാമനും യഹസീയേല്‍ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
19Hebron, anak Kehat yang ketiga, mempunyai empat anak laki-laki: Yeria yang tertua, berikut Amarya, Yehaziel dan Yekameam.
19ഉസ്സീയേലിന്റെ പുത്രന്മാരില്‍ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.
20Uziel, anak Kehat yang keempat, mempunyai dua anak laki-laki: Mikha yang tertua, dan Yisia.
20മെരാരിയുടെ പുത്രന്മാര്‍ മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാര്‍എലെയാസാര്‍, കീശ്.
21Merari mempunyai dua anak laki-laki bernama Mahli dan Musi. Mahli mempunyai dua anak laki-laki, yaitu Eleazar dan Kish,
21എലെയാസാര്‍ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാര്‍ അവരെ വിവാഹംചെയ്തു.
22tetapi Eleazar meninggal tanpa mempunyai anak laki-laki; hanya anak-anak perempuan yang kawin dengan saudara-saudara sepupu mereka, yaitu anak-anak Kish.
22മൂശിയുടെ പുത്രന്മാര്‍മഹ്ളി, ഏദെര്‍, യെരേമോത്ത് ഇങ്ങനെ മൂന്നു പേര്‍.
23Musi, anak Merari yang kedua, mempunyai tiga anak laki-laki: Mahli, Eder dan Yeremot.
23ഇവര്‍ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായ ലേവിപുത്രന്മാര്‍; അവര്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ വേല ചെയ്തുവന്നു.
24Itulah nama-nama keturunan Lewi yang tercatat menurut nama kepala kaum dan keluarganya masing-masing. Mereka berumur dua puluh tahun ke atas dan mendapat tugas di Rumah TUHAN.
24യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമില്‍ എന്നേക്കും വസിക്കുന്നുവല്ലോ.
25Daud berkata, "TUHAN Allah Israel telah memberikan ketentraman kepada umat-Nya, dan Ia sendiri tinggal di Yerusalem untuk selama-lamanya.
25ആകയാല്‍ ലേവ്യര്‍ക്കും ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ ഒന്നും ചുമപ്പാന്‍ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.
26Karena itu, Kemah TUHAN dan semua perkakas yang dipakai untuk ibadat tidak perlu lagi dipikul oleh orang Lewi."
26ദാവീദിന്റെ അന്ത്യകല്പനകളാല്‍ ലേവ്യരെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണിയിരുന്നു.
27Berdasarkan perintah-perintah terakhir dari Daud, semua orang Lewi, apabila sudah berumur 20 tahun, harus didaftarkan untuk bertugas.
27അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും
28Mereka harus membantu imam-imam keturunan Harun dalam menyelenggarakan upacara ibadat di Rumah TUHAN, memelihara pelataran-pelataran dan kamar-kamar di Rumah TUHAN itu, serta menjaga supaya segala sesuatu yang sudah dikhususkan untuk TUHAN tidak menjadi najis.
28കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയില്‍ ചുടുന്നതായും കുതിര്‍ക്കുംന്നതായും അര്‍പ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
29Mereka juga bertanggung jawab atas yang berikut ini: roti yang dipersembahkan kepada Allah, tepung yang dipakai untuk persembahan kepada TUHAN, kue tipis yang dibuat tanpa ragi, kurban panggangan, dan tepung yang dicampur dengan minyak zaitun. Mereka harus juga menimbang dan menakar persembahan-persembahan yang dibawa ke Rumah TUHAN.
29രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനിലക്കുന്നതും
30Selain itu mereka harus menyanyi untuk memuji TUHAN setiap pagi dan setiap malam;
30യഹോവേക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയില്‍ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അര്‍പ്പിക്കുന്നതും
31juga setiap waktu apabila ada kurban yang dibakar untuk TUHAN pada hari Sabat, pada perayaan Bulan Baru, dan pada perayaan-perayaan lainnya. Mengenai jumlah orang Lewi yang harus bertugas setiap kali, telah juga dibuat peraturannya. Untuk selama-lamanya orang Lewi harus melaksanakan tugas itu.
31സമാഗമനക്കുടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.
32Mereka diberi juga tanggung jawab untuk memelihara Kemah TUHAN serta Rumah TUHAN dan untuk membantu saudara-saudara mereka, yaitu para imam keturunan Harun, dalam menyelenggarakan ibadat di tempat itu.