1Saul mengatakan kepada Yonatan putranya, dan kepada semua pegawainya bahwa ia hendak membunuh Daud. Tetapi Yonatan sangat sayang kepada Daud,
1അനന്തരം ശൌല്‍ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
2karena itu ia berkata kepadanya, "Ayahku berusaha membunuhmu; jadi hati-hatilah! Bersembunyilah besok pagi di suatu tempat rahasia, dan tinggallah di situ.
2എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാന്‍ ദാവീദിനോടുഎന്റെ അപ്പനായ ശൌല്‍ നിന്നെ കൊല്ലുവാന്‍ നോക്കുന്നു; ആകയാല്‍ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാര്‍ക്ക.
3Aku akan pergi ke padang bersama dengan ayahku dan berdiri di dekat tempat engkau bersembunyi itu. Lalu aku akan berbicara dengan beliau mengenai maksud beliau terhadapmu, dan hasil pembicaraan itu akan kuberitahukan kepadamu."
3ഞാന്‍ പുറപ്പെട്ടു നീ ഇരിക്കുന്ന വയലില്‍ എന്റെ അപ്പന്റെ അടുക്കല്‍ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാന്‍ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
4Lalu Yonatan mengatakan yang baik tentang Daud kepada Saul, katanya, "Ayah, janganlah Ayah mencelakakan hambamu Daud. Sebab ia tidak berbuat kesalahan apa-apa terhadap Ayah; malahan sebaliknya, ia telah sangat berjasa kepada Ayah.
4അങ്ങനെ യോനാഥാന്‍ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതുരാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവന്‍ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികള്‍ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
5Ia telah mempertaruhkan nyawanya ketika membunuh Goliat, dan TUHAN telah memberikan kemenangan besar kepada Israel melalui dia. Ayah sendiri telah melihat kejadian itu, dan Ayah gembira pada waktu itu. Jadi, mengapa sekarang Ayah hendak menganiaya orang yang tidak bersalah dan mau membunuh Daud tanpa alasan apa pun?"
5അവന്‍ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാല്‍ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
6Saul menjadi insaf oleh kata-kata Yonatan, dan ia bersumpah demi nama TUHAN bahwa Daud tidak akan dibunuhnya.
6യോനാഥാന്റെ വാക്കു കേട്ടുയഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌല്‍ സത്യം ചെയ്തു.
7Setelah itu Yonatan memanggil Daud, dan menceritakan semua percakapan tadi. Kemudian ia membawa Daud kepada Saul, dan Daud melayani dia seperti dahulu.
7പിന്നെ യോനാഥാന്‍ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാന്‍ ദാവീദിനെ ശൌലിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയില്‍നില്‍ക്കയും ചെയ്തു.
8Kemudian pecah lagi perang dengan orang Filistin. Daud menyerang dan mengalahkan mereka sama sekali, sehingga mereka lari.
8പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടി.
9Pada suatu hari Saul sedang duduk di rumahnya dengan tombak di tangannya dan tiba-tiba Saul didatangi lagi oleh roh jahat yang diutus TUHAN. Pada waktu itu Daud sedang memainkan kecapinya.
9യഹോവയുടെ പക്കല്‍നിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേല്‍ വന്നു; അവന്‍ കയ്യില്‍ കുന്തവും പിടിച്ചു തന്റെ അരമനയില്‍ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10Lalu Saul berusaha menancapkan tombaknya kepada Daud yang berada di dekat dinding. Tetapi Daud mengelak, sehingga tombak itu tertancap di dinding. Daud lari untuk menyelamatkan dirinya.
10അപ്പോള്‍ ശൌല്‍ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൌലിന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില്‍ തറെച്ചു; ദാവീദ് ആ രാത്രിയില്‍തന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.
11Pada malam itu juga Saul mengirim beberapa orang ke rumah Daud untuk mengintip Daud dan membunuhnya pada waktu pagi. Tetapi Mikhal istrinya berkata kepadanya, "Jika engkau tidak lari malam ini, besok pagi engkau pasti dibunuh."
11ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല്‍ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള്‍ അവനോടുഈ രാത്രിയില്‍ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില്‍ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
12Lalu Mikhal menurunkan Daud dari jendela, dan Daud melarikan diri sehingga lolos.
12അങ്ങനെ മീഖള്‍ ദാവീദിനെ കിളിവാതില്‍കൂടി ഇറക്കിവിട്ടു; അവന്‍ ഔടിപ്പോയി രക്ഷപ്പെട്ടു.
13Sesudah itu Mikhal mengambil patung dewa rumah tangganya lalu meletakkannya di tempat tidur Daud. Kemudian di bagian kepalanya ditaruhnya bantal dari bulu kambing, dan selanjutnya diselubunginya patung itu dengan selimut.
13മീഖള്‍ ഒരു ബിംബം എടുത്തു കട്ടിലിന്മേല്‍ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
14Ketika para utusan Saul datang untuk menangkap Daud, Mikhal berkata, "Daud sedang sakit."
14ദാവീദിനെ പിടിപ്പാന്‍ ശൌല്‍ ദൂതന്മാരെ അയച്ചപ്പോള്‍ അവന്‍ ദീനമായി കിടക്കുന്നു എന്നു അവള്‍ പറഞ്ഞു.
15Tetapi Saul menyuruh mereka pergi lagi ke situ untuk melihat Daud dengan mata mereka sendiri. Perintahnya, "Bawalah dia ke mari, sekalian dengan tempat tidurnya, supaya kubunuh."
15എന്നാറെ ശൌല്‍ഞാന്‍ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
16Lalu masuklah utusan itu ke dalam kamar dan ternyata patunglah yang terletak di tempat tidur dengan bantal bulu kambing di bagian kepalanya.
16ദാവീദിനെ ചെന്നു നോക്കുവാന്‍ ദൂതന്മാരെ അയച്ചു. ദൂതന്മാര്‍ ചെന്നപ്പോള്‍ കട്ടിലിന്മേല്‍ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
17Saul berkata kepada Mikhal, "Tega benar kautipu aku begini! Musuhku telah kautolong melarikan diri!" Jawab Mikhal, "Dia mengancam akan membunuhku jika aku tak mau membantunya melarikan diri."
17എന്നാറെ ശൌല്‍ മീഖളിനോടുനീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാന്‍ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുഎന്നെ വിട്ടയക്ക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊല്ലും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു മീഖള്‍ ശൌലിനോടു പറഞ്ഞു.
18Setelah Daud berhasil lolos, ia pergi ke rumah Samuel di Rama, lalu memberitahukan semua yang dilakukan Saul kepadanya. Kemudian Daud dan Samuel bersama-sama pergi ke Nayot dan tinggal di situ.
18ഇങ്ങനെ ദാവീദ് ഔടിപ്പോയി രക്ഷപ്പെട്ടു, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ ചെന്നു ശൌല്‍ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തില്‍ ചെന്നു പാര്‍ത്തു.
19Tetapi kepada Saul diberitahukan bahwa Daud ada di Nayot dekat Rama.
19അനന്തരം ദാവീദ് രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ശൌലിന്നു അറിവു കിട്ടി.
20Sebab itu Saul mengirim beberapa utusan untuk menangkap Daud. Tetapi mereka mendapati sekumpulan nabi yang sedang menari-nari dan berteriak-teriak bersama-sama, dipimpin oleh Samuel. Lalu para utusan Saul itu dikuasai oleh Roh Allah sehingga mereka juga mulai menari-nari dan berteriak-teriak.
20ശൌല്‍ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
21Ketika berita itu sampai kepada Saul, ia mengirimkan utusan-utusan yang lain dan mereka itu pun mulai menari-nari dan berteriak-teriak. Untuk ketiga kalinya Saul mengirimkan utusan-utusan dan begitu juga terjadi pada mereka.
21ശൌല്‍ അതു അറിഞ്ഞപ്പോള്‍ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌല്‍ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
22Sebab itu Saul berangkat ke Rama. Sesampainya di sumur besar di Sekhu, ia bertanya di mana Samuel dan Daud berada, dan orang di situ memberitahukan kepadanya bahwa mereka ada di Nayot.
22പിന്നെ അവന്‍ തന്നേ രാമയിലേക്കു പോയി, സേക്ക്കുവിലെ വലിയ കിണറ്റിങ്കല്‍ എത്തിശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍ രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ഒരുത്തന്‍ പറഞ്ഞു.
23Jadi ia terus ke sana, tetapi ia juga dikuasai oleh Roh Allah, sehingga menari-nari dan berteriak-teriak sepanjang perjalanan ke Nayot.
23അങ്ങനെ അവന്‍ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവന്‍ രാമയിലെ നയ്യോത്തില്‍ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
24Setelah sampai di sana, ia menanggalkan pakaiannya dan menari-nari serta berteriak-teriak di depan Samuel, lalu rebah ke tanah dengan telanjang sepanjang hari dan malam. (Inilah asal mula peribahasa yang berbunyi, "Apakah Saul juga menjadi nabi?")
24അവന്‍ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകല്‍ മുഴുവനും നഗ്നനായി കിടന്നു. ആകയാല്‍ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍ എന്നു പറഞ്ഞുവരുന്നു.