Indonesian

Malayalam

1 Samuel

25

1Tak lama kemudian Samuel meninggal. Seluruh Israel berkumpul untuk mengikuti upacara berkabung. Kemudian ia dikuburkan di rumahnya di Rama. Setelah itu Daud pergi ke padang gurun Paran.
1ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു.
2Di kota Maon ada seorang laki-laki dari kaum Kaleb, namanya Nabal. Ia mempunyai tanah peternakan di dekat kota Karmel. Ia sangat kaya dan memiliki 3.000 ekor domba dan 1.000 ekor kambing. Abigail istrinya, cerdas dan cantik, tetapi Nabal bertabiat kasar dan berkelakuan buruk. Pada suatu hari Nabal sedang menggunting bulu dombanya di Karmel.
2കര്‍മ്മേലില്‍ വ്യാപാരമുള്ള ഒരു മാവോന്യന്‍ ഉണ്ടായിരുന്നു; അവന്‍ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കര്‍മ്മേലില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
3(25:2)
3അവന്നു നാബാല്‍ എന്നും അവന്റെ ഭാര്യകൂ അബീഗയില്‍എന്നും പേര്‍. അവള്‍ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കര്‍മ്മിയും ആയിരുന്നു. അവന്‍ കാലേബ് വംശക്കാരന്‍ ആയിരുന്നു.
4Ketika Daud yang ada di padang gurun, mendengar hal itu,
4നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയില്‍ കേട്ടു.
5ia menyuruh sepuluh pemuda pergi ke Karmel,
5ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതുനിങ്ങള്‍ കര്‍മ്മേലില്‍ നാബാലിന്റെ അടുക്കല്‍ ചെന്നു എന്റെ പേരില്‍ അവന്നു വന്ദനം ചൊല്ലി
6menemui Nabal untuk menyampaikan salam Daud kepadanya. Ia menyuruh mereka berkata begini kepada Nabal, "Salam sejahtera kepadamu dan keluargamu serta segala milikmu.
6നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ.
7Aku mendengar bahwa engkau sedang menggunting bulu dombamu. Ketahuilah bahwa gembala-gembalamu yang ada di daerah kami, tidak pernah kami ganggu, dan juga belum pernah mereka kehilangan apa pun selama ada di Karmel.
7നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാര്‍ ഞങ്ങളോടു കൂടെ ഇരുന്നപ്പോള്‍ ഞങ്ങള്‍ അവരെ ഉപദ്രവിച്ചില്ല; അവര്‍ കര്‍മ്മേലില്‍ ഇരുന്ന കാലത്തൊക്കെയും അവര്‍ക്കും ഒന്നും കാണാതെ പോയതുമില്ല.
8Coba tanyakan saja kepada mereka, pasti mereka akan membenarkan hal itu. Sebab itu, kuharap agar anak buahku diterima dengan baik di rumahmu, karena kami datang pada hari besar ini. Berikanlah juga kepada hamba-hambamu ini dan kepadaku, Daud, teman baikmu, apa saja menurut kerelaanmu."
8നിന്റെ ബാല്യക്കാരോടു ചോദിച്ചാല്‍ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങള്‍ വന്നിരിക്കുന്നതു; നിന്റെ കയ്യില്‍ വരുന്നതു അടിയങ്ങള്‍ക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിന്‍ .
9Setibanya di Karmel, anak buah Daud menyampaikan pesan itu kepada Nabal atas nama Daud, lalu mereka menunggu.
9ദാവീദിന്റെ ബാല്യക്കാര്‍ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരില്‍ അറിയിച്ചു കാത്തുനിന്നു.
10Tetapi Nabal menjawab, "Daud? Siapa dia? Siapa itu anak Isai? Belum pernah aku mendengar tentang dia! Akhir-akhir ini banyak hamba yang lari dari majikannya di negeri ini!
10നാബാല്‍ ദാവീദിന്റെ ഭൃത്യന്മാരോടുദാവീദ് ആര്‍? യിശ്ശായിയുടെ മകന്‍ ആര്‍? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാര്‍ ഇക്കാലത്തു വളരെ ഉണ്ടു.
11Mana bisa aku mengambil roti dan air minumku, serta daging yang telah kusediakan bagi para pengguntingku, lalu kuberikan semua itu kepada orang yang tidak jelas asal usulnya!"
11ഞാന്‍ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവര്‍ക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാര്‍ എന്നു അറിയാത്തവര്‍ക്കും കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.
12Maka anak buah Daud itu kembali kepada Daud dan memberitahukan kepadanya kata-kata Nabal itu.
12ദാവീദിന്റെ ബാല്യക്കാര്‍ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു.
13"Ikatlah pedangmu di pinggang masing-masing!" perintah Daud. Segera anak buahnya mentaati perintah itu. Daud juga mengikat pedangnya di pinggangnya dan berangkat dengan kira-kira 400 orang, sedang 200 orang tinggal untuk menjaga barang-barang.
13അപ്പോള്‍ ദാവീദ് തന്റെ ആളുകളോടുഎല്ലാവരും വാള്‍ അരെക്കു കെട്ടിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ എല്ലാവരും വാള്‍ അരെക്കു കെട്ടി; ദാവീദും വാള്‍ അരെക്കു കെട്ടി; ഏകദേശം നാനൂറുപേര്‍ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേര്‍ സാമാനങ്ങളുടെ അടുക്കല്‍ പാര്‍ത്തു.
14Sementara itu kepada Abigail istri Nabal, sudah diberitahukan oleh seorang pelayan Nabal, demikian, "Sudah dengarkah Nyonya? Daud telah menyuruh beberapa utusan dari padang gurun untuk memberi salam kepada tuan kita, tetapi beliau mencaci maki mereka.
14എന്നാല്‍ ബാല്യക്കാരില്‍ ഒരുത്തന്‍ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാല്‍ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാന്‍ മരുഭൂമിയില്‍നിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു.
15Padahal mereka sangat baik kepada kami. Tidak pernah kami diganggu, dan juga belum pernah kami kehilangan apa pun ketika kami berteman dengan mereka di padang gurun.
15എന്നാല്‍ ആ പുരുഷന്മാര്‍ ഞങ്ങള്‍ക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങള്‍ വയലില്‍ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങള്‍ക്കു ഒന്നും കാണാതെ പോയതുമില്ല.
16Siang malam mereka melindungi kami selama kami menggembalakan kambing domba di dekat mereka.
16ഞങ്ങള്‍ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവര്‍ ഞങ്ങള്‍ക്കു ഒരു മതില്‍ ആയിരുന്നു.
17Sebab itu, pertimbangkanlah hal ini, dan putuskanlah apa yang dapat Nyonya perbuat. Sebab pastilah akan datang pembalasan terhadap tuan kita dan seluruh keluarganya. Tuan kita begitu keras kepala sehingga beliau tak dapat diajak bicara!"
17ആകയാല്‍ ഇപ്പോള്‍ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിര്‍ണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആര്‍ക്കും ഒന്നും മിണ്ടിക്കൂടാ.
18Lalu segera Abigail mengambil dua ratus roti, dan dua kantong kulit penuh berisi air anggur, lima domba panggang, tujuh belas kilogram gandum panggang, seratus rangkai buah anggur kering dan dua ratus kue ara. Semuanya itu dimuat di atas keledai-keledainya.
18ഉടനെ അബീഗയില്‍ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;
19Lalu berkatalah ia kepada pelayan-pelayannya, "Kamu berjalan mendahuluiku; aku akan mengikutimu." Tetapi ia tidak mengatakan apa-apa kepada suaminya.
19നിങ്ങള്‍ എനിക്കു മുമ്പായി പോകുവിന്‍ ; ഞാന്‍ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭര്‍ത്താവായ നാബാലിനോടു അവള്‍ ഒന്നും അറിയിച്ചില്ലതാനും.
20Abigail menunggang keledainya, dan ketika ia sampai pada sebuah belokan di pinggir gunung, berpapasanlah ia dengan Daud dan anak buahnya yang sedang turun menuju ke arahnya.
20അവള്‍ കഴുതപ്പുറത്തു കയറി മലയുടെ മറവില്‍കൂടി ഇറങ്ങിച്ചെല്ലുമ്പോള്‍ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവള്‍ അവരെ എതിരേറ്റു.
21Pada saat itu Daud sedang berpikir, "Percuma saja aku menjaga milik orang itu di padang gurun! Tak ada sedikit pun yang hilang dari miliknya; dan sekarang dibalasnya kebaikanku dengan kejahatan!
21എന്നാല്‍ ദാവീദ്മരുഭൂമിയില്‍ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാന്‍ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.
22Kiranya Allah membunuh aku apabila tidak kubunuh semua orang laki-laki yang ada di sana sebelum matahari terbit!"
22അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാന്‍ ജീവനോടെ വെച്ചേച്ചാല്‍ ദൈവം ദാവീദിന്റെ ശത്രുക്കള്‍ക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.
23Ketika Abigail melihat Daud, ia segera turun dari keledainya lalu sujud pada kaki Daud,
23അബീഗയില്‍ ദാവീദിനെ കണ്ടപ്പോള്‍ ക്ഷണത്തില്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
24serta berkata kepadanya, "Tuanku, sudilah mendengarkan! Biarlah kesalahan itu hamba tanggung sendiri!
24അവള്‍ അവന്റെ കാല്‍ക്കല്‍ വീണു പറഞ്ഞതുയജമാനനേ, കുറ്റം എന്റെമേല്‍ ഇരിക്കട്ടെ; അടിയന്‍ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേള്‍ക്കേണമേ.
25Janganlah Tuanku pikirkan Nabal, orang yang tanpa guna itu! Ia orang bodoh--sama dengan arti namanya. Hamba tidak melihat utusan-utusan yang Tuanku suruh itu.
25ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനന്‍ ഗണ്യമാക്കരുതേ; അവന്‍ തന്റെ പേര്‍പോലെ തന്നെ ആകുന്നു; നാബാല്‍ എന്നല്ലോ അവന്റെ പേര്‍; ഭോഷത്വം അത്രേ അവന്റെ പക്കല്‍ ഉള്ളതു. അടിയനോ, യജമാനന്‍ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
26Allah telah mencegah Tuanku menuntut balas dan membunuh musuh-musuh Tuan. Dan sekarang Tuanku, demi TUHAN yang hidup, hamba bersumpah, kiranya nasib segala musuh Tuanku dan setiap orang yang ingin mencelakakan Tuanku sama seperti nasib Nabal.
26ആകയാല്‍ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
27Terimalah bingkisan yang hamba bawa ini untuk Tuanku, dan anak buah Tuanku.
27ഇപ്പോള്‍ യജമാനന്റെ അടുക്കല്‍ അടിയന്‍ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാര്‍ക്കും ഇരിക്കട്ടെ.
28Maafkanlah kelalaian hamba. TUHAN pasti akan menjadikan Tuanku serta keturunan Tuanku raja atas Israel, sebab Tuanku berperang untuk TUHAN; dan Tuanku tidak akan melakukan kejahatan seumur hidup.
28അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനന്‍ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നില്‍ ദോഷം കാണുകയില്ല.
29Seandainya seorang menyerang Tuanku dan mencoba membunuh Tuanku, maka Tuanku pasti akan dilindungi TUHAN Allah seperti harta yang dijaga oleh pemiliknya. Tetapi musuh Tuanku akan dilemparkan jauh-jauh oleh TUHAN, dilemparkan oleh pengumban.
29മനുഷ്യന്‍ നിന്നെ പിന്തുര്‍ന്നു നിനക്കു ജീവഹാനി വരുത്തുവാന്‍ എഴുന്നേറ്റാലും യജമാനന്റെ പ്രാണന്‍ നിന്റെ ദൈവമായ യഹോവയുടെ പക്കല്‍ ജീവഭാണ്ഡത്തില്‍ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവന്‍ കവിണയുടെ തടത്തില്‍നിന്നു എന്നപോലെ എറിഞ്ഞുകളയും.
30TUHAN akan melakukan segala kebaikan yang dijanjikan-Nya kepada Tuanku, dan tak lama lagi Tuanku dijadikan-Nya raja atas Israel.
30എന്നാല്‍ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വേക്കുമ്പോള്‍
31Pada waktu itu Tuanku akan mengingat bahwa Tuanku tidak membunuh tanpa alasan atau main hakim sendiri sehingga Tuanku tak perlu merasa sedih atau menyesal. Dan apabila TUHAN telah memberkati Tuanku, janganlah melupakan hamba Tuanku ini."
31അകാരണമായി രക്തം ചിന്നുകയും യജമാനന്‍ താന്‍ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാല്‍ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോള്‍ അടിയനെയും ഔര്‍ത്തുകൊള്ളേണമേ.
32Lalu berkatalah Daud kepadanya, "Terpujilah TUHAN, Allah Israel, yang mengutus engkau menemuiku pada hari ini!
32ദാവീദ് അബീഗയിലിനോടു പറഞ്ഞതുഎന്നെ എതിരേല്പാന്‍ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേക്കു സ്തോത്രം.
33Terpujilah kebijaksanaanmu dan terpujilah juga engkau sendiri karena telah menahan aku melakukan pembunuhan serta main hakim sendiri.
33നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവള്‍.
34TUHAN telah menahan aku berbuat jahat terhadapmu. Demi TUHAN, Allah Israel yang hidup, seandainya engkau tidak segera menemuiku, pastilah seluruh anak buah Nabal sudah mati pada waktu matahari terbit!"
34നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കില്‍ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.
35Setelah itu Daud menerima apa yang dibawa oleh Abigail untuknya, lalu berkata kepadanya, "Pulanglah ke rumahmu dan jangan khawatir. Permintaanmu kukabulkan."
35പിന്നെ അവള്‍ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യില്‍നിന്നു വാങ്ങി അവളോടുസമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാന്‍ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
36Ketika Abigail kembali kepada Nabal, ternyata ada pesta besar di rumahnya, seperti pesta raja. Dan karena Nabal mabuk dan bersukaria, kepadanya tidak diberitahu apa pun oleh istrinya sampai besoknya.
36അബീഗയില്‍ നാബാലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്‍ തന്റെ വീട്ടില്‍ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവള്‍ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
37Paginya, setelah Nabal tidak mabuk lagi, istrinya memberitahukan kepadanya tentang segala kejahatan itu. Lalu Nabal mendapat serangan jantung dan seluruh badannya menjadi lumpuh.
37എന്നാല്‍ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോള്‍ അവന്റെ ഹൃദയം അവന്റെ ഉള്ളില്‍ നിര്‍ജ്ജീവമായി അവന്‍ കല്ലിച്ചുപോയി.
38Kira-kira sepuluh hari kemudian Nabal mendapat serangan jantung lagi dari TUHAN sehingga ia meninggal.
38പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവന്‍ മരിച്ചുപോയി.
39Ketika Daud mendengar bahwa Nabal sudah mati, berkatalah ia, "Terpujilah TUHAN! Ia telah membalas penghinaan yang dilakukan Nabal terhadap aku, dan telah mencegah hamba-Nya ini melakukan kejahatan. TUHAN telah menghukum Nabal karena kejahatannya." Kemudian Daud mengirim utusan kepada Abigail untuk melamarnya menjadi istrinya.
39നാബാല്‍ മരിച്ചു എന്നു ദാവീദ് കേട്ടപ്പോള്‍എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവേക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയില്‍ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാന്‍ ആളയച്ചു.
40Maka sampailah utusan Daud kepada wanita itu di Karmel dan berkata kepadanya, "Kami diutus oleh Daud menghadap Nyonya, sebab ia ingin melamar Nyonya menjadi istrinya."
40ദാവീദിന്റെ ഭൃത്യന്മാര്‍ കര്‍മ്മേലില്‍ അബീഗയിലിന്റെ അടുക്കല്‍ ചെന്നു അവളോടുനീ ദാവീദിന്നു ഭാര്യയായ്തീരുവാന്‍ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവന്‍ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
41Abigail pun bangkit dan sujud serta berkata, "Aku ini hamba Daud, aku bersedia membasuh kaki para hambanya."
41അവള്‍ എഴുന്നേറ്റു നിലംവരെ തലകുനിച്ചുഇതാ, അടിയന്‍ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
42Kemudian berkemas-kemaslah ia dengan segera. Ia naik ke atas keledainya dan diiringi oleh lima orang pelayan wanitanya, berangkatlah ia mengikuti utusan Daud, maka ia menjadi istri Daud.
42ഉടനെ അബീഗയില്‍ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീര്‍ന്നു.
43Sebelum itu Daud telah menikah dengan Ahinoam dari Yizreel, dan kini Abigail juga menjadi istrinya.
43യിസ്രായേലില്‍നിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവര്‍ ഇരുവരും അവന്നു ഭാര്യമാരായ്തീര്‍ന്നു.
44Sementara itu Saul telah mengawinkan Mikhal putrinya, yaitu istri Daud, dengan Palti anak Lais dari kota Galim.
44ശൌലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകന്‍ ഫല്തിക്കു കൊടുത്തിരുന്നു.