Indonesian

Malayalam

Deuteronomy

11

1"Cintailah TUHAN Allahmu, dan taatilah selalu segala perintah-Nya.
1ആകയാല്‍ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.
2Ingatlah sekarang apa yang kamu ketahui tentang TUHAN dari pengalamanmu. Anak-anakmu tidak mempunyai pengalaman itu. Kamulah yang telah menyaksikan keagungan TUHAN Allahmu, kekuatan-Nya, kekuasaan-Nya
2നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം,
3dan keajaiban-keajaiban yang dilakukan-Nya. Kamu melihat sendiri apa yang dilakukan-Nya terhadap raja Mesir dan seluruh negerinya.
3അവന്‍ മിസ്രയീമിന്റെ മദ്ധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങള്‍, അവന്റെ പ്രവൃത്തികള്‍,
4Kamu melihat bagaimana TUHAN memusnahkan tentara Mesir bersama semua kuda dan kereta perangnya. Mereka semua ditenggelamkan di Laut Gelagah ketika sedang mengejar kamu.
4അവന്‍ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവര്‍ നിങ്ങളെ പിന്‍ തുടര്‍ന്നപ്പോള്‍ അവന്‍ ചെങ്കടലിലെ വെള്ളം അവരുടെ മേല്‍ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതു പോലെ അവരെ നശിപ്പിച്ചതു,
5Kamu tahu apa yang dilakukan TUHAN bagimu di padang gurun sebelum kamu sampai di sini.
5നിങ്ങള്‍ ഇവിടെ വരുവോളം മരുഭൂമിയില്‍വെച്ചു അവന്‍ നിങ്ങളോടു ചെയ്തതു,
6Kamu juga ingat apa yang dilakukan TUHAN terhadap Datan dan Abiram, anak-anak Eliab dari suku Ruben. Di depan kamu semua, bumi terbelah lalu menelan mereka bersama keluarga, kemah, semua hamba dan ternak mereka.
6അവന്‍ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തതു, ഭൂമി വാ പിളര്‍ന്നു അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലായിസ്രായേല്യരുടെയും മദ്ധ്യേ അവര്‍ക്കുംള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞതു എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാന്‍ സംസാരിക്കുന്നതു എന്നു നിങ്ങള്‍ ഇന്നു അറിഞ്ഞുകൊള്‍വിന്‍ .
7Ya, kamulah yang dengan mata kepala sendiri telah melihat semua keajaiban yang dilakukan TUHAN."
7യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.
8"Taatilah semua hukum yang saya sampaikan kepadamu hari ini, maka kamu dapat menyeberangi sungai dan masuk ke negeri yang tak lama lagi kamu diami.
8ആകയാല്‍ നിങ്ങള്‍ ബലപ്പെടുവാനും നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും
9Dan kamu akan hidup lama di negeri yang kaya dan subur, yang dijanjikan TUHAN kepada nenek moyangmu dan kepada keturunan mereka.
9യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിന്‍ .
10Negeri yang kamu diami nanti tidak seperti tanah Mesir, tempat kamu dahulu tinggal. Di sana kamu harus bekerja keras untuk mengairi ladang-ladang pada waktu menabur benih.
10നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശംപോലെയല്ല; അവിടെ നീ വിത്തു വിതെച്ചിട്ടു പച്ചക്കറിത്തോട്ടംപോലെ നിന്റെ കാലുകൊണ്ടു നനെക്കേണ്ടിവന്നു.
11Tetapi negeri yang akan kamu masuki terdiri dari pegunungan dan lembah-lembah; tanahnya diairi oleh hujan.
11നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും
12TUHAN Allahmu memelihara negeri itu dan menjagainya sepanjang tahun.
12നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതല്‍ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേല്‍ ഇരിക്കുന്നു.
13Jadi taatilah perintah-perintah yang saya sampaikan kepadamu hari ini; cintailah TUHAN Allahmu dan beribadatlah kepada-Nya dengan seluruh jiwa ragamu.
13നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ സ്നേഹിക്കയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകള്‍ ജാഗ്രതയോടെ അനുസരിച്ചാല്‍
14Kalau kamu berbuat begitu, maka TUHAN akan menurunkan hujan atas tanahmu pada musimnya, sehabis kamu panen, dan pada waktu kamu mulai menanam. Maka kamu akan mempunyai cukup gandum, anggur dan minyak zaitun,
14ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാന്‍ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുന്‍ മഴയും പിന്‍ മഴയും പെയ്യിക്കും.
15serta rumput untuk ternakmu. Segala makanan yang kamu perlukan akan tersedia bagimu.
15ഞാന്‍ നിന്റെ നിലത്തു നിന്റെ നാല്‍ക്കാലികള്‍ക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
16Jangan kamu mau dijauhkan dari TUHAN untuk menyembah dan mengabdi kepada ilah-ilah lain.
16നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങള്‍ നേര്‍വഴി വിട്ടു അന്യ ദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
17Kalau kamu melanggar perintah itu, TUHAN akan marah kepadamu. Ia tidak akan menurunkan hujan; tanahmu menjadi kering kerontang sehingga tanaman tidak memberi hasil. Maka dalam waktu singkat kamu mati di tanah subur yang diberikan TUHAN kepadamu.
17അല്ലാഞ്ഞാല്‍ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവന്‍ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങള്‍ക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.
18Ingatlah dan perhatikanlah perintah-perintah itu. Ikatkan pada lenganmu dan pasanglah pada dahimu untuk diingat-ingat.
18ആകയാല്‍ നിങ്ങള്‍ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേല്‍ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകള്‍ക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
19Ajarkanlah kepada anak-anakmu. Bicarakanlah di dalam rumah dan di luar rumah, waktu beristirahat dan waktu bekerja.
19വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കള്‍ക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
20Tuliskanlah di tiang pintu rumahmu dan di pintu gerbangmu.
20യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നു
21Maka kamu dan anak-anakmu akan panjang umur di negeri yang dijanjikan TUHAN Allahmu kepada nenek moyangmu. Selama ada langit di atas bumi, selama itu pula kamu akan diam di tanah itu.
21അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്‍ മേലും പടിവാതിലുകളിലും എഴുതേണം.
22Taatilah dengan setia semua hukum yang saya sampaikan kepadamu: Cintailah TUHAN Allahmu, lakukanlah segala yang diperintahkan-Nya kepadamu, dan hendaklah kamu tetap setia kepada-Nya.
22ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേര്‍ന്നിരിക്കയും ചെയ്താല്‍
23Maka TUHAN akan mengusir semua bangsa itu dari hadapanmu, dan kamu akan mendiami tanah kepunyaan bangsa-bangsa yang lebih besar dan lebih kuat daripadamu.
23യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; നിങ്ങളെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങള്‍ കൈവശമാക്കും.
24Setiap wilayah yang kamu jejaki akan menjadi milikmu. Wilayahmu terbentang dari padang gurun di selatan sampai ke Pegunungan Libanon di utara, dan dari Sungai Efrat di timur sampai ke Laut Tengah di barat.
24നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങള്‍ക്കു ആകും; നിങ്ങളുടെ അതിര്‍ മരുഭൂമിമുതല്‍ ലെബാനോന്‍ വരെയും ഫ്രാത്ത് നദിമുതല്‍ പടിഞ്ഞാറെ കടല്‍വരെയും ആകും.
25Di seluruh negeri itu TUHAN Allahmu akan membuat orang-orang ketakutan terhadapmu seperti yang dijanjikan-Nya, sehingga tak seorang pun dapat menghalangi kamu.
25ഒരു മനുഷ്യനും നിങ്ങളുടെ മുമ്പില്‍ നില്‍ക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവന്‍ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങള്‍ ചെല്ലുന്ന സകലദിക്കിലും വരുത്തും.
26Hari ini kamu boleh memilih antara berkat dan kutuk.
26ഇതാ, ഞാന്‍ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.
27Kamu akan diberkati kalau taat kepada perintah-perintah TUHAN Allahmu, yang hari ini saya sampaikan kepadamu.
27ഇന്നു ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കുന്നു എങ്കില്‍ അനുഗ്രഹവും
28Tetapi kamu akan dikutuk kalau tidak taat kepada perintah-perintah TUHAN Allahmu, melainkan berbalik untuk menyembah ilah-ilah lain yang tidak pernah kamu sembah.
28നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കില്‍ ശാപവും വരും.
29Sesudah TUHAN Allahmu membawa kamu masuk ke negeri yang kamu diami nanti, berkat itu harus kamu ucapkan dari Gunung Gerizim dan kutuk itu dari Gunung Ebal.
29നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേല്‍വെച്ചു അനുഗ്രഹവും ഏബാല്‍മലമേല്‍വെച്ചു ശാപവും പ്രസ്താവിക്കേണം.
30(Kedua gunung itu terletak di sebelah barat Sungai Yordan di wilayah orang Kanaan yang tinggal di Lembah Yordan, menghadap ke barat tak jauh dari pohon-pohon tempat ibadat di More dekat kota Gilgal.)
30അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയില്‍ പാര്‍ക്കുംന്ന കനാന്യരുടെ ദേശത്തു യോര്‍ദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.
31Tak lama lagi kamu menyeberangi Sungai Yordan dan menduduki tanah yang diberikan TUHAN Allahmu kepadamu. Sesudah kamu merebut tanah itu dan berdiam di situ,
31നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നുചെന്നു അതിനെ അടക്കി അവിടെ പാര്‍ക്കും.
32kamu harus mentaati semua hukum yang saya sampaikan kepadamu hari ini."
32ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വെക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.