Indonesian

Malayalam

Exodus

3

1Pada waktu itu Musa menggembalakan domba-domba dan kambing-kambing Yitro, mertuanya, imam di tanah Midian. Ketika ia sedang menggiring ternak itu ke seberang padang gurun, tibalah ia di Gunung Sinai, gunung yang suci.
1മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവന്‍ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.
2Di situ malaikat TUHAN menampakkan diri kepadanya dalam nyala api yang keluar dari tengah-tengah semak. Musa melihat semak itu menyala, tetapi tidak terbakar.
2അവിടെ യഹോവയുടെ ദൂതന്‍ ഒരു മുള്‍പടര്‍പ്പിന്റെ നടുവില്‍നിന്നു അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി. അവന്‍ നോക്കിയാറെ മുള്‍പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3"Luar biasa," pikirnya. "Semak itu tidak terbakar! Baiklah kulihat dari dekat."
3മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാന്‍ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
4TUHAN melihat Musa mendekati tempat itu, maka Ia berseru dari tengah-tengah semak itu, "Musa! Musa!" "Saya di sini," jawab Musa.
4നോക്കേണ്ടതിന്നു അവന്‍ വരുന്നതു യഹോവ കണ്ടപ്പോള്‍ ദൈവം മുള്‍പടര്‍പ്പിന്റെ നടുവില്‍ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന്‍ ഇതാ, ഞാന്‍ എന്നു പറഞ്ഞു.
5Lalu Allah berkata, "Jangan dekat-dekat. Buka sandalmu, sebab engkau berdiri di tanah yang suci.
5അപ്പോള്‍ അവന്‍ ഇങ്ങോട്ടു അടുക്കരുതു; നീ നിലക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
6Aku ini Allah nenek moyangmu, Allah Abraham, Ishak dan Yakub." Maka Musa menutupi mukanya, sebab ia takut memandang Allah.
6ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവന്‍ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന്‍ ഭയപ്പെട്ടു മുഖം മൂടി.
7Lalu TUHAN berkata, "Aku sudah melihat penderitaan umat-Ku di Mesir, dan sudah mendengar mereka berteriak minta dibebaskan dari orang-orang yang menindas mereka. Sesungguhnya, Aku tahu semua kesengsaraan mereka.
7യഹോവ അരുളിച്ചെയ്തതുമിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു; ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു.
8Sebab itu Aku turun untuk membebaskan mereka dari tangan orang Mesir dan membawa mereka keluar dari negeri itu menuju suatu negeri yang luas. Tanahnya kaya dan subur, dan sekarang didiami oleh bangsa Kanaan, bangsa Het, Amori, Feris, Hewi dan Yebus.
8അവരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു.
9Tangisan bangsa Israel sudah Kudengar, dan Kulihat juga bagaimana mereka ditindas oleh bangsa Mesir.
9യിസ്രായേല്‍മക്കളുടെ നിലവിളി എന്റെ അടുക്കല്‍ എത്തിയിരിക്കുന്നു; മിസ്രയീമ്യര്‍ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാന്‍ കണ്ടിരിക്കുന്നു.
10Sekarang engkau Kuutus untuk menghadap raja Mesir supaya engkau dapat memimpin bangsa-Ku keluar dari negeri itu."
10ആകയാല്‍ വരിക; നീ എന്റെ ജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയക്കും.
11Tetapi Musa berkata kepada Allah, "Siapa saya ini, sehingga sanggup menghadap raja dan membawa orang Israel keluar dari Mesir?"
11മോശെ ദൈവത്തോടുഫറവോന്റെ അടുക്കല്‍ പോകുവാനും യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാനും ഞാന്‍ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.
12Allah menjawab, "Aku akan menolong engkau. Dan bila bangsa itu sudah kaubawa keluar dari Mesir, kamu akan beribadat kepada-Ku di gunung ini. Itulah buktinya bahwa Aku mengutus engkau."
12അതിന്നു അവന്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമില്‍നിന്നു കൂട്ടിക്കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന്‍ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.
13Musa menjawab, "Tetapi kalau saya menemui orang-orang Israel dan berkata kepada mereka: 'Allah nenek moyangmu mengutus saya kepada kamu,' mereka pasti akan bertanya, 'Siapa namanya?' Lalu apa yang harus saya jawab kepada mereka?"
13മോശെ ദൈവത്തോടുഞാന്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ചെന്നുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍അവന്റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.
14Kata Allah, "Aku adalah AKU ADA. Inilah yang harus kaukatakan kepada bangsa Israel, Dia yang disebut AKU ADA, sudah mengutus saya kepada kamu.
14അതിന്നു ദൈവം മോശെയോടുഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.
15Kabarkanlah juga kepada mereka bahwa Aku, TUHAN, Allah nenek moyang mereka, Allah Abraham, Ishak dan Yakub, mengutus engkau kepada mereka. Akulah TUHAN, itulah nama-Ku untuk selama-lamanya. Itulah sebutan-Ku untuk semua bangsa turun-temurun.
15ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്‍നീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണംഅബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
16Pergilah dan kumpulkanlah semua pemimpin Israel. Umumkanlah kepada mereka bahwa Aku, TUHAN, Allah nenek moyang mereka, Allah Abraham, Ishak dan Yakub, sudah menampakkan diri kepadamu. Beritahukanlah mereka bahwa Aku sudah datang kepada mereka dan sudah melihat bagaimana mereka diperlakukan oleh bangsa Mesir.
16നീ ചെന്നു യിസ്രായേല്‍മൂപ്പന്മാരെ കൂട്ടി അവരോടുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതുഞാന്‍ നിങ്ങളെയും മിസ്രയീമില്‍ അവര്‍ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദര്‍ശിക്കുന്നു.
17Dan Aku sudah memutuskan untuk membawa mereka keluar dari Mesir, tempat mereka ditindas, dan mengantar mereka ke suatu negeri yang kaya dan subur, negeri bangsa Kanaan, bangsa Het, Amori, Feris, Hewi dan Yebus.
17മിസ്രയീമിലെ കഷ്ടതയില്‍നിന്നു കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.
18Umat-Ku akan mendengarkan kata-katamu. Kemudian engkau bersama-sama dengan para pemimpin Israel harus pergi menghadap raja Mesir dan mengatakan kepadanya: 'TUHAN, Allah orang Ibrani sudah datang menyatakan diri kepada kami. Sekarang izinkanlah kami pergi sejauh tiga hari perjalanan ke padang gurun untuk mempersembahkan kurban kepada TUHAN, Allah kami.'"
18എന്നാല്‍ അവര്‍ നിന്റെ വാക്കു കേള്‍ക്കും. അപ്പോള്‍ നീയും യിസ്രായേല്‍ മൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കല്‍ ചെന്നു അവനോടുഎബ്രായരുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാല്‍ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയില്‍ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറവിന്‍ .
19Kemudian Allah berkata lagi, "Aku tahu raja Mesir tidak akan melepaskan kamu pergi, kecuali kalau ia dipaksa.
19എന്നാല്‍ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാന്‍ സമ്മതിക്കയില്ല എന്നു ഞാന്‍ അറിയുന്നു.
20Tetapi Aku akan memakai kekuasaan-Ku, dan menghukum Mesir dengan bencana-bencana hebat yang Kudatangkan di sana. Sesudah itu, ia akan mengizinkan kamu berangkat.
20അതുകൊണ്ടു ഞാന്‍ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവില്‍ ചെയ്‍വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെ ശേഷം അവന്‍ നിങ്ങളെ വിട്ടയക്കും.
21Aku akan membuat orang Mesir bermurah hati terhadap kamu, sehingga pada saat umat-Ku berangkat, kamu tidak pergi dengan tangan kosong.
21ഞാന്‍ മിസ്രയീമ്യര്‍ക്കും ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള്‍ പോരുമ്പോള്‍ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.
22Tiap wanita Israel akan minta dari tetangganya orang Mesir dan dari wanita Mesir yang tinggal serumah, pakaian serta perhiasan perak dan emas. Kamu akan mengenakan itu pada anak-anakmu. Dengan cara itu kamu akan merampasi orang Mesir."
22ഔരോ സ്ത്രീ താന്താന്റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുംന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.