Indonesian

Malayalam

Exodus

31

1TUHAN berkata kepada Musa,
1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍
2"Aku sudah memilih Bezaleel anak Uri, cucu Hur dari suku Yehuda,
2ഇതാ, ഞാന്‍ യെഹൂദാഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.
3dan menganugerahi dia dengan kuasa-Ku. Dia Kuberi pengertian, kecakapan dan kemampuan dalam segala macam karya seni:
3അവന്‍ കൌശലപ്പണികളെ സങ്കല്പിച്ചു ചെയ്‍വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും രത്നം വെട്ടി പതിപ്പാനും
4untuk membuat rancangan yang memerlukan keahlian serta mengerjakannya dari emas, perak dan perunggu;
4മരത്തില്‍ കൊത്തുപണി ചെയ്‍വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാന്‍ അവനെ
5untuk mengasah batu permata yang akan ditatah; untuk mengukir kayu dan untuk segala macam karya seni lainnya.
5ദിവ്യാത്മാവിനാല്‍ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമര്‍ത്ഥ്യവും കൊണ്ടു നിറെച്ചിരിക്കുന്നു.
6Oholiab, anak Ahisamakh dari suku Dan, sudah Kupilih juga untuk membantu dia. Kuberi juga keahlian yang luar biasa kepada tukang-tukang yang pandai, supaya mereka dapat membuat apa saja yang Kuperintahkan:
6ഞാന്‍ ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നലകുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതു ഒക്കെയും അവര്‍ ഉണ്ടാക്കും.
7Kemah-Ku, Peti Perjanjian dan tutupnya, semua perabot Kemah,
7സമാഗമനക്കുടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളൊക്കെയും
8yaitu meja dan perlengkapannya, kaki lampu dari emas murni dengan perlengkapannya, mezbah tempat membakar dupa,
8മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളൊക്കെയും
9mezbah tempat kurban bakaran dan segala perlengkapannya, bak air dengan alasnya,
9ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും വിശേഷവസ്ത്രങ്ങളും
10pakaian ibadat untuk Harun dan anak-anaknya, yang harus dipakai pada waktu mereka bertugas sebagai imam,
10പുരോഹിതനായ അഹരോന്റെ വിശുദ്ധ വസ്ത്രങ്ങളും പുരോഹിതശുശ്രൂഷെക്കായിട്ടു
11minyak upacara, dan dupa harum untuk Ruang Suci. Semua itu harus mereka buat tepat menurut petunjuk yang Kuberikan kepadamu."
11അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിന്നുള്ള സുഗന്ധധൂപവര്‍ഗ്ഗവും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും അവര്‍ ഉണ്ടാക്കും.
12TUHAN memerintahkan Musa
12യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങള്‍ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറതലമുറയായി എനിക്കും നിങ്ങള്‍ക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.
13untuk mengumumkan kepada bangsa Israel, "Rayakanlah hari Sabat, hari yang sudah Kutetapkan sebagai hari istirahat. Untuk selama-lamanya hari itu menjadi peringatan antara kamu dan Aku, supaya kamu tahu bahwa Akulah TUHAN, dan bahwa Aku telah menjadikan kamu bangsa-Ku sendiri.
13അതുകൊണ്ടു നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങള്‍ക്കു വിശുദ്ധം ആകുന്നു.
14Hari istirahat itu harus kamu hormati sebagai hari yang suci. Kamu Kuberi enam hari untuk bekerja, tetapi hari yang ketujuh adalah hari besar yang dikhususkan untuk-Ku. Siapa yang tidak menghormatinya, tetapi bekerja pada hari itu harus dihukum mati.
14അതിനെ അശുദ്ധമാക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താല്‍ അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം.
15(31:14)
15ആറു ദിവസം വേല ചെയ്യേണം; എന്നാല്‍ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവേക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളില്‍ വേല ചെയ്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം.
16Bangsa Israel harus merayakan hari itu turun-temurun sebagai tanda dari perjanjian.
16ആകയാല്‍ യിസ്രായേല്‍മക്കള്‍ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബ്ത്തിനെ പ്രമാണിക്കേണം.
17Hari itu adalah suatu peringatan yang tetap antara bangsa Israel dan Aku, karena Aku, TUHAN, telah membuat langit dan bumi dalam waktu enam hari, dan pada hari yang ketujuh Aku berhenti bekerja dan beristirahat."
17അതു എനിക്കും യിസ്രായേല്‍മക്കള്‍ക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവന്‍ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
18Setelah selesai berbicara dengan Musa di atas Gunung Sinai, Allah memberikan kepadanya kedua lempeng batu yang telah ditulisi Allah dengan perintah-perintah-Nya.
18അവന്‍ സീനായി പര്‍വ്വതത്തില്‍ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരല്‍കൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കല്‍ കൊടുത്തു.