Indonesian

Malayalam

Exodus

35

1Musa mengumpulkan seluruh bangsa Israel lalu berkata kepada mereka, "Inilah perintah TUHAN untuk kamu:
1അനന്തരം മോശെ യിസ്രായേല്‍മക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതുനിങ്ങള്‍ ചെയ്‍വാന്‍ യഹോവ കല്പിച്ച വചനങ്ങള്‍ ആവിതു
2Ada enam hari untuk bekerja, tetapi hari yang ketujuh adalah hari untuk beristirahat, hari raya yang dikhususkan bagi TUHAN. Siapa yang bekerja pada hari Sabat harus dihukum mati.
2ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.
3Pada hari itu kamu tak boleh menyalakan api di rumahmu."
3ശബ്ബത്ത നാളില്‍ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും തീ കത്തിക്കരുതു.
4Musa berkata kepada seluruh bangsa Israel, "Beginilah perintah TUHAN:
4മോശെ പിന്നെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതുയഹോവ കല്പിച്ചതു എന്തെന്നാല്‍
5Bawalah persembahan kepada TUHAN. Siapa yang tergerak hatinya, harus mempersembahkan emas, perak, dan perunggu;
5നിങ്ങളുടെ ഇടയില്‍ നിന്നു യഹോവേക്കു ഒരു വഴിപാടു എടുപ്പിന്‍ . നല്ല മനസ്സുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവരേണം.
6kain linen halus, kain wol biru, ungu dan merah; kain dari bulu kambing;
6പൊന്നു, വെള്ളി, താമ്രം, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടുരോമം,
7kulit domba jantan yang diwarnai merah; kulit halus, kayu akasia,
7ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ തഹശൂതോല്‍, ഖദിരമരം,
8minyak untuk lampu; rempah-rempah untuk minyak upacara dan untuk dupa yang harum;
8വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്‍ഗ്ഗം,
9permata delima dan permata lain untuk ditatah pada baju efod dan tutup dada Imam Agung."
9ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.
10"Semua pengrajin yang ahli di antara kamu harus datang untuk membuat segala yang diperintahkan TUHAN, yaitu:
10നിങ്ങളില്‍ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.
11Kemah, atap dan tutupnya, kait dan rangkanya, kayu-kayu lintang, tiang pintu dan alasnya;
11തിരുനിവാസം, അതിന്റെ മൂടുവരി, പുറമൂടി, കൊളുത്തുകള്‍, പലകകള്‍, അന്താഴങ്ങള്‍
12Peti Perjanjian dengan kayu pengusungnya, tutupnya dan kain penudungnya;
12തൂണുകള്‍, ചുവടുകള്‍, പെട്ടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, മറയുടെ തിരശ്ശീല,
13meja dengan kayu pengusungnya, semua perlengkapannya dan roti sajian
13മേശ, അതിന്റെ തണ്ടുകള്‍, ഉപകരണങ്ങള്‍ ഒക്കെയും, കാഴ്ചയപ്പം,
14kaki lampu untuk penerangan dengan perlengkapannya, lampu dengan minyaknya;
14വെളിച്ചത്തിന്നു നിലവിളകൂ, അതിന്റെ ഉപകരണങ്ങള്‍, അതിന്റെ ദീപങ്ങള്‍, വിളക്കിന്നു എണ്ണ,
15mezbah tempat membakar dupa dengan kayu pengusungnya, minyak upacara, dupa yang harum; tirai untuk pintu Kemah,
15ധൂപപീഠം, അതിന്റെ തണ്ടുകള്‍, അഭിഷേകതൈലം, സുഗന്ധധൂപവര്‍ഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,
16mezbah untuk kurban bakaran dengan kisi-kisi dari perunggu, kayu pengusung dengan semua perlengkapannya; bak tempat membasuh dengan alasnya,
16ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകള്‍, അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും, തൊട്ടി, അതിന്റെ കാല്‍,
17layar-layar untuk pelataran, tiang-tiang dengan alasnya, tirai pintu gerbang pelataran,
17പ്രാകാരത്തിന്റെ മറശ്ശീലകള്‍, അതിന്റെ തൂണുകള്‍, ചുവടുകള്‍, പ്രാകാര വാതിലിന്റെ മറ,
18patok-patok dan tali-temali untuk Kemah dan untuk pelatarannya;
18തിരുനിവാസത്തിന്റെ കുറ്റികള്‍, പ്രാകാരത്തിന്റെ കുറ്റികള്‍,
19pakaian ibadat untuk para imam pada waktu mereka bertugas di Ruang Suci dan pakaian khusus untuk imam Harun, dan anak-anaknya."
19അവയുടെ കയറുകള്‍, വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നേ.
20Lalu semua orang Israel yang berkumpul itu bubar,
20അപ്പോള്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും മോശെയുടെ മുമ്പില്‍ നിന്നു പുറപ്പെട്ടു.
21dan siapa saja yang tergerak hatinya, membawa persembahan kepada TUHAN untuk melengkapi Kemah TUHAN. Mereka juga membawa semua yang diperlukan untuk ibadat dan bahan untuk pakaian imam.
21ഹൃദയത്തില്‍ ഉത്സാഹവും മനസ്സില്‍ താല്പര്യവും തോന്നിയവന്‍ എല്ലാം സമാഗമനക്കുടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കും വേണ്ടി യഹോവേക്കു വഴിപാടു കൊണ്ടുവന്നു.
22Siapa saja yang mau, baik laki-laki maupun perempuan, datang membawa peniti hiasan, anting-anting, cincin, kalung, dan segala macam perhiasan emas untuk dipersembahkan kepada TUHAN.
22പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവര്‍ എല്ലാവരും യഹോവേക്കു പൊന്‍ വഴിപാടു കൊടുപ്പാന്‍ നിശ്ചയിച്ചവരൊക്കെയും വള, കുണുകൂ, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.
23Setiap orang yang mempunyai kain linen halus, kain wol biru, ungu atau merah, kain dari bulu kambing, kulit domba jantan yang diwarnai merah, atau kulit halus, mempersembahkan barang itu.
23നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടു രോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍ എന്നിവ കൈവശമുള്ളവര്‍ അതു കൊണ്ടു വന്നു.
24Setiap orang yang dapat menyumbangkan perak atau perunggu, membawanya untuk TUHAN. Begitu juga dilakukan oleh orang-orang yang mempunyai kayu akasia untuk pekerjaan itu.
24വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാന്‍ നിശ്ചയിച്ചവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവന്‍ അതുകൊണ്ടുവന്നു.
25Para wanita yang pandai memintal membawa benang linen halus serta benang wol biru, ungu dan merah yang telah mereka buat.
25സാമര്‍ത്ഥ്യമുള്ള സ്ത്രീകള്‍ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
26Mereka juga memintal benang dari bulu kambing.
26സാമര്‍ത്ഥ്യത്താല്‍ ഹൃദയത്തില്‍ ഉത്സാഹം തോന്നിയ സ്ത്രീകള്‍ ഒക്കെയും കോലാട്ടുരോമം നൂറ്റു.
27Para pemimpin membawa permata delima dan permata-permata lain untuk ditatah pada efod dan tutup dada.
27പ്രമാണികള്‍ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും
28Mereka juga membawa rempah-rempah dan minyak untuk lampu, minyak upacara dan dupa yang harum.
28വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധ ധൂപത്തിന്നുമായി പരിമളവര്‍ഗ്ഗവും എണ്ണയും കൊണ്ടു വന്നു.
29Semua orang Israel dengan sukarela membawa persembahan mereka kepada TUHAN untuk pekerjaan yang diperintahkan TUHAN melalui Musa.
29മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളില്‍ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവേക്കു സ്വമേധാദാനം കൊണ്ടുവന്നു.
30Kemudian Musa berkata kepada orang Israel, "TUHAN telah memilih Bezaleel anak Uri, cucu Hur, dari suku Yehuda
30എന്നാല്‍ മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞതുനോക്കുവിന്‍ ; യഹോവ യെഹൂദാ ഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേര്‍ചൊല്ലി വിളിച്ചിരിക്കുന്നു.
31dan menganugerahi dia dengan kuasa-Nya. Allah memberi dia pengertian, kecakapan dan kemampuan dalam segala macam karya seni,
31കൌശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും
32untuk membuat rancangan yang memerlukan keahlian, serta mengerjakannya dari emas, perak dan perunggu;
32രത്നം വെട്ടി പതിപ്പാനും മരത്തില്‍ കൊത്തുപണിയായ സകലവിധ കൌശലപ്പണിയും ചെയ്‍വാനും
33untuk mengasah batu permata yang akan ditatah; untuk mengukir kayu dan untuk segala macam karya seni lainnya.
33അവന്‍ ദിവ്യാത്മാവിനാല്‍ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമര്‍ത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.
34Kepada Bezaleel dan Aholiab, anak Ahisamakh dari suku Dan, TUHAN memberi kepandaian untuk mengajarkan keahlian mereka kepada orang lain.
34അവന്റെ മനസ്സിലും ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാന്‍ അവന്‍ തോന്നിച്ചിരിക്കുന്നു.
35Mereka diberi kepandaian dalam segala macam pekerjaan yang dilakukan oleh ahli pahat, perancang dan ahli tenun linen halus, wol biru, ungu dan merah, dan kain lain. Mereka adalah perancang yang ahli dan dapat melakukan segala macam pekerjaan.
35കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യല്‍ക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികള്‍ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാന്‍ അവന്‍ അവരെ മനസ്സില്‍ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.