1Bertahun-tahun kemudian, ketika Artahsasta memerintah sebagai raja Persia, ada seorang laki-laki bernama Ezra, dari keturunan Imam Agung Harun. Garis keturunannya dari bawah ke atas adalah sebagai berikut: Ezra, Seraya, Azarya, Hilkia,
1അതിന്റെശേഷം പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലില്‍നിന്നു വന്നു. അവന്‍ സെരായാവിന്റെ മകന്‍ ; അവന്‍ അസര്‍യ്യാവിന്റെ മകന്‍ ; അവന്‍ ഹില്‍ക്കീയാവിന്റെ മകന്‍ ;
2Salum, Zadok, Ahitub,
2അവന്‍ ശല്ലൂമിന്റെ മകന്‍ ; അവന്‍ സാദോക്കിന്റെ മകന്‍ ; അവന്‍ അഹീത്തൂബിന്റെ മകന്‍ ;
3Amarya, Azarya, Merayot,
3അവന്‍ അമര്‍യ്യാവിന്റെ മകന്‍ ; അവന്‍ അസര്‍യ്യാവിന്റെ മകന്‍ ; അവന്‍ മെരായോത്തിന്റെ മകന്‍ ;
4Zerahya, Uzi, Buki,
4അവന്‍ സെരഹ്യാവിന്റെ മകന്‍ ; അവന്‍ ഉസ്സിയുടെ മകന്‍ ;
5Abisua, Pinehas, Eleazar, Imam Agung Harun.
5അവന്‍ ബുക്കിയുടെ മകന്‍ ; അവന്‍ അബീശൂവയുടെ മകന്‍ ; അവന്‍ ഫീനെഹാസിന്റെ മകന്‍ ; അവന്‍ എലെയാസാരിന്റെ മകന്‍ ; അവന്‍ മഹാപുരോഹിതനായ അഹരോന്റെ മകന്‍ .
6Ezra seorang yang terpelajar dan ia tahu banyak tentang Hukum yang diberikan TUHAN, Allah Israel kepada Musa. Karena Ezra diberkati TUHAN Allahnya, maka raja memberi kepadanya segala yang dimintanya. Pada tahun ketujuh pemerintahan Raja Artahsasta, berangkatlah Ezra dari Babel menuju Yerusalem bersama serombongan orang Israel yang terdiri dari sejumlah imam, orang Lewi, penyanyi serta penjaga gerbang di Rumah TUHAN, dan para pekerja.
6ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തില്‍ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാല്‍ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
7(7:6)
7അവനോടുകൂടെ യിസ്രായേല്‍മക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതില്‍കാവല്‍ക്കാരിലും ദൈവാലയദാസന്മാരിലും ചിലര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടില്‍ യെരൂശലേമില്‍ വന്നു.
8Mereka meninggalkan Babel pada tanggal satu bulan satu dan dengan pertolongan Allah, sampailah mereka di Yerusalem pada tanggal satu bulan lima.
8അഞ്ചാം മാസത്തില്‍ ആയിരുന്നു അവന്‍ യെരൂശലേമില്‍ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
9(7:8)
9ഒന്നാം മാസം ഒന്നാം തിയ്യതി അവന്‍ ബാബേലില്‍നിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവന്‍ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമില്‍ എത്തി.
10Ezra telah mencurahkan segala perhatiannya kepada penyelidikan Hukum TUHAN, untuk melakukannya serta mengajarkan segala ketentuan dan peraturannya kepada bangsa Israel.
10യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലില്‍ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.
11Inilah dokumen yang diberikan Raja Artahsasta kepada Ezra, seorang imam dan ahli Hukum,
11യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളില്‍ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അര്‍ത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകര്‍പ്പാവിതു
12"Dari Raja Artahsasta kepada Imam Ezra, ahli Hukum Allah penguasa di surga.
12രാജാധിരാജാവായ അര്‍ത്ഥഹ് ശഷ്ടാവു സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതുഇത്യാദി.
13Aku memerintahkan bahwa semua imam, orang Lewi dan orang Israel lainnya di seluruh kerajaanku, yang ingin pergi ke Yerusalem, diizinkan pergi dengan Saudara.
13നമ്മുടെ രാജ്യത്തുള്ള യിസ്രായേല്‍ജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാന്‍ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാന്‍ കല്പന കൊടുത്തിരിക്കുന്നു.
14Sebab aku dan ketujuh penasihatku mengutus Saudara ke Yerusalem dan Yehuda untuk menyelidiki keadaannya dan melihat apakah Hukum Allah yang telah dipercayakan kepada Saudara, benar-benar ditaati.
14നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും
15Aku dan para penasihatku mau mempersembahkan emas dan perak kepada Allah Israel, Allah yang diam di Yerusalem. Bawalah persembahan kami itu.
15യെരൂശലേമില്‍ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,
16Bawalah juga semua emas dan perak yang Saudara kumpulkan di seluruh Babel dan segala sumbangan bangsa Israel serta imam-imamnya bagi Rumah TUHAN Allah mereka di Yerusalem.
16ബാബേല്‍ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമില്‍ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.
17Pakailah uang itu dengan cermat untuk membeli sapi jantan, domba jantan, anak domba, gandum dan anggur. Persembahkanlah semuanya itu di atas mezbah Rumah TUHAN di Yerusalem.
17ആകയാല്‍ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവേക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.
18Perak dan emas yang masih sisa boleh Saudara pakai untuk keperluan Saudara dan rekan-rekan Saudara, sesuai dengan kehendak Allah Saudara.
18ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാന്‍ നിനക്കും നിന്റെ സഹോദരന്മാര്‍ക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊള്‍വിന്‍ .
19Serahkanlah kepada Allah di Yerusalem segala perkakas yang diserahkan kepada Saudara untuk kebaktian di Rumah Allah.
19നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയില്‍ ഏല്പിക്കേണം.
20Dan segala keperluan lain bagi Rumah TUHAN, boleh Saudara minta dari kas kerajaan.
20നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തില്‍നിന്നു കൊടുത്തു കൊള്ളേണം.
21Kepada semua pengurus kas kerajaan di provinsi Efrat Barat aku perintahkan supaya apa saja yang diminta oleh Imam Ezra, ahli Hukum Allah penguasa di surga, diberikan kepadanya dengan segera,
21അര്‍ത്ഥഹ് ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാര്‍ക്കും കല്പന കൊടുക്കുന്നതെന്തെന്നാല്‍സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രിയായ എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോര്‍ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
22sampai sebanyak jumlah ini: perak sampai 3.400 kg, gandum sampai 10.000 kg, anggur sampai 2.000 liter, minyak zaitun sampai 2.000 liter, dan garam sebanyak yang diperlukan.
22ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
23Bertindaklah cermat dalam menyediakan segala sesuatu yang diminta Allah penguasa di surga bagi Rumah-Nya, supaya Ia tidak marah kepadaku atau kepada orang-orang yang memerintah sesudah aku.
23രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേല്‍ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
24Kalian tak boleh memungut pajak dari para imam, orang Lewi, penyanyi, penjaga pintu gerbang, pekerja, atau siapa saja yang ada hubungannya dengan Rumah TUHAN.
24പുരോഹിതന്മാര്‍, ലേവ്യര്‍, സംഗീതക്കാര്‍, വാതില്‍കാവല്‍ക്കാര്‍, ദൈവാലയദാസന്മാര്‍ എന്നിവര്‍ക്കും ദൈവത്തിന്റെ ഈ ആലയത്തില്‍ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്‍ക്കു അറിവുതരുന്നു.
25Saudara Ezra, pakailah hikmat yang telah diberikan Allah kepada Saudara, dan angkatlah pemimpin-pemimpin dan hakim-hakim untuk memerintah semua orang di provinsi Efrat Barat yang hidup menurut Hukum Allah Saudara. Hendaklah Saudara mengajarkan Hukum itu kepada semua orang yang belum mengetahuinya.
25നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാര്‍ക്കുംന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവര്‍ക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവര്‍ക്കോ നിങ്ങള്‍ അവയെ ഉപദേശിച്ചുകൊടക്കേണം.
26Setiap orang yang tidak mentaati hukum-hukum Allah Saudara, atau hukum-hukum kerajaan, harus segera dihukum mati, atau dibuang, atau disita harta bendanya, atau dipenjarakan."
26എന്നാല്‍ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.
27Lalu kata Ezra, "Pujilah TUHAN, Allah yang disembah nenek moyang kita! Ia telah menggerakkan hati raja sehingga ia mau memberi perhatian khusus kepada Rumah TUHAN di Yerusalem.
27യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
28Dengan pertolongan Allah aku disenangi oleh raja, oleh penasihat-penasihat dan pejabat-pejabatnya yang berkuasa itu; TUHAN Allahku telah memberi semangat kepadaku, sehingga aku berhasil mengajak sebanyak kepala kaum Israel untuk pulang ke Yerusalem."
28ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാല്‍ ഞാന്‍ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.