1Kira-kira pada waktu itu Yehuda meninggalkan saudara-saudaranya dan tinggal bersama Hira, seorang laki-laki yang berasal dari kota Adulam.
1അക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കല്‍ ചെന്നു;
2Di situ Yehuda berkenalan dengan seorang gadis Kanaan, anak Sua, lalu mereka kawin.
2അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നു.
3Anak mereka yang pertama laki-laki, diberi nama Er oleh ayahnya.
3അവള്‍ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏര്‍ എന്നു പേരിട്ടു.
4Anak kedua, juga laki-laki, dinamakannya Onan.
4അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഔനാന്‍ എന്നു പേരിട്ടു.
5Anak ketiga pun laki-laki, dan dinamakannya Syela. Waktu Syela lahir Yehuda sedang ada di Kezib.
5അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബില്‍ ആയിരുന്നു.
6Yehuda mengawinkan Er, anaknya yang sulung dengan Tamar.
6യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാര്‍ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.
7Kelakuan Er jahat sekali, sehingga TUHAN marah kepadanya dan membunuhnya.
7യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.
8Lalu Yehuda berkata kepada Onan adik Er, "Pergilah kepada janda abangmu, dan tidurlah dengan dia. Penuhilah kewajibanmu terhadap dia, sebab engkau adik suaminya; dengan demikian abangmu bisa mendapat keturunan."
8അപ്പോള്‍ യെഹൂദാ ഔനാനോടുനിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേര്‍ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
9Tetapi Onan tahu bahwa anak-anaknya nanti tidak akan menjadi miliknya. Jadi, setiap kali ia bersetubuh dengan janda abangnya itu, dibiarkannya maninya tumpah di luar supaya abangnya tidak akan mendapat keturunan.
9എന്നാല്‍ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഔനാന്‍ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നപ്പോള്‍ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.
10Perbuatannya itu membuat TUHAN marah, dan TUHAN membunuh dia juga.
10അവന്‍ ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍ ഇവനെയും മരിപ്പിച്ചു.
11Kemudian berkatalah Yehuda kepada Tamar menantunya itu, "Kembalilah ke rumah orang tuamu dan tinggallah di situ sebagai janda sampai anakku Syela menjadi besar." Ia berkata demikian karena takut jangan-jangan Syela akan dibunuh TUHAN juga, seperti kedua abangnya. Maka pulanglah Tamar ke rumah orang tuanya.
11അപ്പോള്‍ യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില്‍ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്റെ വീട്ടില്‍പോയി പാര്‍ത്തു.
12Beberapa waktu kemudian istri Yehuda meninggal. Setelah habis masa berkabung, Yehuda mengajak Hira, temannya dari Adulam itu, pergi ke Timna, tempat domba-dombanya digunting bulunya.
12കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകള്‍ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവന്‍ തന്റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.
13Tamar mendapat kabar bahwa Yehuda mertuanya akan datang ke Timna untuk menggunting bulu domba-dombanya.
13നിന്റെ അമ്മായപ്പന്‍ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.
14Maka ia mengganti pakaian jandanya dengan pakaian lain. Mukanya ditutupnya dengan selubung, lalu duduklah ia di pintu gerbang kota Enaim, yang terletak di jalan menuju ke Timna. Tamar tahu betul bahwa Syela, anak Yehuda yang bungsu, sudah besar, tetapi ia belum juga dikawinkan dengan pemuda itu.
14ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവള്‍ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തില്‍ ഇരുന്നു.
15Ketika Yehuda melihat Tamar, disangkanya wanita itu seorang pelacur, karena wajahnya terselubung.
15യെഹൂദാ അവളെ കണ്ടപ്പോള്‍ അവള്‍ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.
16Lalu Yehuda mendekatinya di pinggir jalan itu, dan berkata, "Berapa yang kauminta?" Ia tidak tahu bahwa wanita itu menantunya sendiri. Tamar menjawab, "Terserah pada Tuan."
16അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള്‍ എന്നു അറിയാതെവരിക, ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള്‍ ചോദിച്ചു.
17Yehuda berkata lagi, "Saya akan memberikan kepadamu seekor kambing muda." Jawab Tamar, "Boleh, asal ada jaminan, sampai Tuan mengirimkan kambing itu."
17ഞാന്‍ ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവന്‍ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവള്‍ ചോദിച്ചു.
18"Jaminan apa?" tanya Yehuda. Jawab Tamar, "Berilah kepada saya stempel Tuan dengan talinya dan juga tongkat yang ada pada Tuan itu." Yehuda memberikan benda-benda itu kepadanya, lalu mereka bersetubuh, dan Tamar menjadi hamil.
18എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.
19Tamar pulang ke rumahnya dan membuka kain penutup mukanya, lalu mengenakan pakaian jandanya lagi.
19പിന്നെ അവള്‍ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.
20Beberapa waktu kemudian Yehuda mengutus Hira, temannya, untuk mengantarkan kambing itu dan meminta kembali benda-benda yang telah diberikannya sebagai jaminan, tetapi Hira tidak dapat menemukan wanita itu.
20സ്ത്രീയുടെ കയ്യില്‍നിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചു; അവന്‍ അവളെ കണ്ടില്ലതാനും.
21Hira bertanya-tanya kepada orang-orang di Enaim, "Di mana pelacur yang biasanya menunggu di pinggir jalan ini?" "Tidak pernah ada pelacur di sini," jawab mereka.
21അവന്‍ ആ സ്ഥലത്തെ ആളുകളോടുഏനയീമില്‍ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നുഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവര്‍ പറഞ്ഞു.
22Lalu kembalilah Hira kepada Yehuda dan berkata, "Saya tidak dapat menemukan wanita itu. Menurut orang-orang di sana tak pernah ada pelacur di situ."
22അവന്‍ യെഹൂദയുടെ അടുക്കല്‍ മടങ്ങിവന്നുഞാന്‍ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകള്‍ പറഞ്ഞു എന്നു പറഞ്ഞു
23Kata Yehuda, "Biarlah benda-benda itu untuk dia, asal saja kita tidak mendapat malu. Saya sudah berusaha untuk membayarnya, tetapi engkau tak dapat menemukan dia."
23അപ്പോള്‍ യെഹൂദാ നമുക്കു അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അതു എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.
24Kira-kira tiga bulan kemudian Yehuda mendapat kabar bahwa Tamar menantunya telah bertindak sebagai pelacur dan sudah hamil. Lalu Yehuda memerintahkan, "Ambillah dia dan bakarlah sampai mati!"
24ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടുനിന്റെ മരുമകള്‍ താമാര്‍ പരസംഗംചെയ്തു, പരസംഗത്താല്‍ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോള്‍ യെഹൂദാഅവളെ പുറത്തുകൊണ്ടു വരുവിന്‍ ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.
25Sementara Tamar dibawa keluar, ia mengirimkan pesan kepada ayah mertuanya, katanya, "Aku telah dihamili oleh orang yang memiliki benda-benda ini. Periksalah siapa pemilik stempel dengan talinya dan tongkat ini."
25അവളെ പുറത്തു കൊണ്ടുവന്നപ്പോള്‍ അവള്‍ അമ്മായപ്പന്റെ അടുക്കല്‍ ആളയച്ചുഇവയുടെ ഉടമസ്ഥനായ പുരുഷനാല്‍ ആകുന്നു ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്‍ക്കുംള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു.
26Yehuda mengenali benda-benda itu dan berkata, "Wanita itu tidak bersalah. Saya tidak memenuhi kewajiban saya terhadap dia; seharusnya saya kawinkan dia dengan anak saya Syela." Yehuda tidak pernah lagi bersetubuh dengan Tamar.
26യെഹൂദാ അവയെ അറിഞ്ഞുഅവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്റെ മകന്‍ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില്‍ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.
27Ketika sudah waktunya Tamar bersalin, ternyata ia akan melahirkan anak kembar.
27അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു.
28Sedang ia bersalin, salah satu bayi kembar itu mengeluarkan tangannya, lalu bidan memegang tangan itu dan mengikatnya dengan benang merah. Katanya, "Anak ini lahir lebih dahulu."
28അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മ്മിണി ഒരു ചുവന്ന നൂല്‍ എടുത്തു അവന്റെ കൈകൂ കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.
29Tetapi bayi itu menarik tangannya kembali, dan bayi yang satu lagi lahir lebih dahulu. Kemudian bidan berkata, "Jadi begitulah caramu mendesak keluar!" Maka anak yang lahir lebih dahulu itu dinamakannya Peres.
29അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്റെ സഹോദരന്‍ പുറത്തുവന്നുനീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവള്‍ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു.
30Setelah itu barulah lahir adiknya yang tangannya ada benang merahnya. Dia diberi nama Zerah.
30അതിന്റെ ശേഷം കൈമേല്‍ ചുവന്ന നൂലുള്ള അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.