1Inilah daftar keturunan Adam. (Pada waktu Allah menciptakan manusia, dijadikan-Nya mereka seperti Allah sendiri.
1ആദാമിന്റെ വംശപാരമ്പര്യമാവിതുദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
2Diciptakan-Nya mereka laki-laki dan perempuan. Diberkati-Nya mereka dan dinamakan-Nya mereka "Manusia".)
2സൃഷ്ടിച്ച നാളില്‍ അവരെ അനുഗ്രഹിക്കയും അവര്‍ക്കും ആദാമെന്നു പേരിടുകയും ചെയ്തു.
3Ketika Adam berumur 130 tahun, ia mendapat anak laki-laki yang mirip dengan dirinya, lalu diberinya nama Set.
3ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോള്‍ അവന്‍ തന്റെ സാദൃശ്യത്തില്‍ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.
4Setelah itu Adam masih hidup 800 tahun lagi dan mendapat anak-anak lain.
4ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.
5Ia meninggal pada usia 930 tahun.
5ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
6Pada waktu Set berumur 105 tahun, ia mendapat anak laki-laki, namanya Enos.
6ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോള്‍ അവന്‍ എനോശിനെ ജനിപ്പിച്ചു.
7Setelah itu Set masih hidup 807 tahun lagi dan mendapat anak-anak lain.
7എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
8Ia meninggal pada usia 912 tahun.
8ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
9Pada waktu Enos berumur 90 tahun, ia mendapat anak laki-laki, namanya Kenan.
9എനോശിന്നു തൊണ്ണൂറു വയസ്സായപ്പോള്‍ അവന്‍ കേനാനെ ജനിപ്പിച്ചു.
10Setelah itu Enos masih hidup 815 tahun lagi dan mendapat anak-anak lain.
10കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11Ia meninggal pada usia 905 tahun.
11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
12Pada waktu Kenan berumur 70 tahun, ia mendapat anak laki-laki, namanya Mahalaleel.
12കേനാന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ മഹലലേലിനെ ജനിപ്പിച്ചു.
13Kenan masih hidup 840 tahun lagi dan mendapat anak-anak lain.
13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാന്‍ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
14Ia meninggal pada usia 910 tahun.
14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
15Pada waktu Mahalaleel berumur 65 tahun, ia mendapat anak laki-laki, namanya Yared.
15മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ യാരെദിനെ ജനിപ്പിച്ചു.
16Setelah itu Mahalaleel masih hidup 830 tahun lagi dan mendapat anak-anak lain.
16യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
17Ia meninggal pada usia 895 tahun.
17മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
18Pada waktu Yared berumur 162 tahun, ia mendapat anak laki-laki, namanya Henokh.
18യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഹാനോക്കിനെ ജനിപ്പിച്ചു.
19Setelah itu Yared masih hidup 800 tahun lagi dan mendapat anak-anak lain.
19ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
20Ia meninggal pada usia 962 tahun.
20യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
21Pada waktu Henokh berumur 65 tahun, ia mendapat anak laki-laki namanya Metusalah.
21ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ മെഥൂശലഹിനെ ജനിപ്പിച്ചു.
22Setelah itu Henokh hidup dalam persekutuan dengan Allah selama 300 tahun. Ia mendapat anak-anak lain
22മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്‍ മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.
23dan mencapai umur 365 tahun.
23ഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.
24Karena Henokh selalu hidup akrab dengan Allah, ia menghilang karena diambil oleh Allah.
24ഹാനോക്‍ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി.
25Pada waktu Metusalah berumur 187 tahun, ia mendapat anak laki-laki, namanya Lamekh.
25മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോള്‍ അവന്‍ ലാമേക്കിനെ ജനിപ്പിച്ചു.
26Setelah itu Metusalah masih hidup 782 tahun lagi dan mendapat anak-anak lain.
26ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
27Ia meninggal pada usia 969 tahun.
27മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
28Pada waktu Lamekh berumur 182 tahun, ia mendapat anak laki-laki.
28ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഒരു മകനെ ജനിപ്പിച്ചു.
29Lamekh berkata, "Anak ini akan memberi keringanan pada waktu kita bekerja keras mengolah tanah yang dikutuk TUHAN." Karena itu Lamekh menamakan anak itu Nuh.
29യഹോവ ശപിച്ച ഭൂമിയില്‍ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന്‍ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേര്‍ ഇട്ടു.
30Setelah itu Lamekh masih hidup 595 tahun lagi. Ia mendapat anak-anak lain,
30നോഹയെ ജനിപ്പിച്ചശേഷം ലാമേക്‍ അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
31dan meninggal pada usia 777 tahun.
31ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
32Setelah Nuh berumur 500 tahun, ia mendapat tiga anak laki-laki, yaitu Sem, Yafet dan Ham.
32നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.