1Allah tidak melupakan Nuh dan segala binatang yang ada bersamanya di dalam kapal itu. Allah membuat angin bertiup, sehingga air itu mulai surut.
1ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തില്‍ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഔര്‍ത്തു; ദൈവം ഭൂമിമേല്‍ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
2Semua mata air di bawah bumi dan semua pintu air di langit ditutupnya. Hujan berhenti,
2ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.
3dan air semakin surut. Sesudah 150 hari air tidak begitu tinggi lagi.
3വെള്ളം ഇടവിടാതെ ഭൂമിയില്‍നിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി.
4Pada tanggal tujuh belas bulan tujuh, kapal itu kandas di sebuah puncak di pegunungan Ararat.
4ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറെച്ചു.
5Air terus surut dan pada tanggal satu bulan sepuluh, puncak-puncak gunung mulai tampak.
5പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പര്‍വ്വതശിഖരങ്ങള്‍ കാണായി.
6Setelah empat puluh hari, Nuh membuka sebuah jendela kapal,
6നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താന്‍ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്നു.
7dan melepaskan seekor burung gagak. Burung itu tidak kembali ke kapal melainkan terus terbang kian kemari sampai air banjir sudah surut sama sekali.
7അവന്‍ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില്‍ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
8Sementara itu, Nuh melepaskan seekor burung merpati untuk mengetahui apakah air itu memang telah surut.
8ഭൂമിയില്‍ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവന്‍ ഒരു പ്രാവിനെയും തന്റെ അടുക്കല്‍നിന്നു പുറത്തു വിട്ടു.
9Tetapi karena air masih menutupi seluruh muka bumi, burung merpati itu tidak menemukan tempat untuk bertengger. Maka kembalilah ia ke kapal; Nuh mengulurkan tangannya lalu membawanya masuk.
9എന്നാല്‍ സര്‍വ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാല്‍ വെപ്പാന്‍ സ്ഥലം കാണാതെ അവന്റെ അടുക്കല്‍ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവന്‍ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കല്‍ പെട്ടകത്തില്‍ ആക്കി.
10Nuh menunggu tujuh hari lagi, lalu melepaskan lagi burung merpati itu.
10ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്നു പുറത്തു വിട്ടു.
11Pada petang hari burung itu kembali kepadanya membawa sehelai daun zaitun yang segar pada paruhnya. Sekarang Nuh tahu bahwa air telah surut.
11പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കല്‍ വന്നു; അതിന്റെ വായില്‍ അതാ, ഒരു പച്ച ഒലിവില; അതിനാല്‍ ഭൂമിയില്‍ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
12Setelah menunggu tujuh hari lagi, ia melepaskan merpati itu sekali lagi; dan kali itu burung itu tidak kembali kepadanya.
12പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കല്‍ മടങ്ങി വന്നില്ല.
13Pada waktu Nuh berumur 601 tahun, pada tanggal satu bulan satu, air sudah surut sama sekali. Nuh membuka atap kapal itu, dan melihat ke sekelilingnya. Ia melihat bahwa permukaan tanah sudah kering.
13ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.
14Pada tanggal dua puluh tujuh bulan dua, bumi sudah kering.
14രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
15Lalu berkatalah Allah kepada Nuh,
15ദൈവം നോഹയോടു അരുളിച്ചെയ്തതു
16"Keluarlah dari kapal itu bersama-sama dengan istrimu, anak-anakmu dan istri-istri mereka.
16നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുവിന്‍ .
17Bawalah keluar semua burung dan binatang lainnya, besar maupun kecil, supaya mereka bisa berkembang biak dan menyebar ke seluruh bumi."
17പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സര്‍വ്വജഡത്തില്‍നിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
18Lalu keluarlah Nuh dari kapal itu bersama-sama dengan istrinya, anak-anaknya dan istri-istri mereka.
18അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.
19Semua burung dan binatang darat keluar dari kapal itu, masing-masing bersama kelompok sejenisnya.
19സകല മൃഗങ്ങളും ഇഴജാതികള്‍ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തില്‍ നിന്നു ഇറങ്ങി.
20Nuh mendirikan sebuah mezbah untuk TUHAN. Diambilnya seekor dari setiap jenis burung dan binatang lainnya yang halal, lalu dipersembahkannya sebagai kurban bakaran di atas mezbah itu.
20നോഹ യഹോവേക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല്‍ ഹോമയാഗം അര്‍പ്പിച്ചു.
21Bau harum kurban persembahan itu menyenangkan hati TUHAN, dan Ia berkata di dalam hati, "Aku tak akan lagi mengutuk dunia ini karena perbuatan manusia; Aku tahu bahwa sejak masa mudanya, pikiran manusia itu jahat. Aku tak akan pernah lagi membinasakan segala makhluk yang hidup seperti yang baru Kulakukan ini.
21യഹോവ സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ തന്റെ ഹൃദയത്തില്‍ അരുളിച്ചെയ്തതുഞാന്‍ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതല്‍ ദോഷമുള്ളതു ആകുന്നു; ഞാന്‍ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
22Selama dunia ini ada, selalu akan ada masa menanam dan masa menuai, musim dingin dan musim panas, musim kemarau dan musim hujan, siang dan malam."
22ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നുപോകയുമില്ല.