Indonesian

Malayalam

Hosea

4

1TUHAN mempunyai perkara dengan penduduk negeri ini. Hai Israel, dengarkan apa yang dikatakan-Nya, "Di negeri ini tak ada kesetiaan ataupun kasih, dan penduduknya tidak mengakui Aku sebagai Allah.
1യിസ്രായേല്‍മക്കളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; യഹോവേക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
2Mereka bersumpah, tapi mereka tidak menepatinya; mereka berdusta, membunuh, mencuri, dan berzinah. Kejahatan bertambah, dan pembunuhan terjadi susul-menyusul.
2അവര്‍ ആണയിടുന്നു; ഭോഷകു പറയുന്നു; കുല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.
3Sebab itu negeri ini akan menjadi kering, dan segala yang hidup di situ akan mati. Segala jenis binatang di udara, darat dan laut akan binasa."
3അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
4TUHAN berkata, "Hai para imam, janganlah ada yang mempersalahkan atau memarahi umat-Ku, sebab kamulah yang Kupersalahkan!
4എങ്കിലും ആരും വാദിക്കരുതു; ആരും ശാസിക്കയും അരുതു; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
5Siang malam kamu membuat kesalahan, begitu pula para nabi. Sebab itu Aku akan membinasakan Israel, ibumu.
5അതുകൊണ്ടു നീ പകല്‍ സമയത്തു ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയില്‍ ഇടറിവീഴും; നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും.
6Kamu, para imam, tidak mempedulikan Aku, maka umat-Ku pun tidak mempedulikan Aku sehingga mereka celaka. Kamu menolak ajaran-ajaran-Ku. Jadi, Aku pun akan menolak kamu, dan anak-anakmu tidak akan Kuakui sebagai imam-imam-Ku.
6പരിജ്ഞാനമില്ലായ്കയാല്‍ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാന്‍ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും.
7Semakin kamu bertambah banyak, semakin berdosa juga kamu kepada-Ku, hai imam-imam! Sebab itu keadaanmu akan Kuubah: Kamu tak akan lagi dihormati, melainkan dihina.
7അവര്‍ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാന്‍ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.
8Kamu menjadi kaya karena dosa umat-Ku, sebab itu kamu ingin supaya mereka berdosa terus.
8അവര്‍ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
9Maka kamu akan menderita sama seperti rakyat! Aku akan menghukum kamu setimpal dengan perbuatan-perbuatanmu.
9ആകയാല്‍ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാന്‍ അവരുടെ നടപ്പു അവരോടു സന്ദര്‍ശിച്ചു അവരുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവര്‍ക്കും പകരം കൊടുക്കും.
10Kamu akan makan dari kurban-kurban yang dipersembahkan, tapi kamu akan tetap lapar. Kamu akan menyembah dewa-dewa kesuburan, tapi pendudukmu tetap tidak bertambah, sebab kamu telah meninggalkan Aku untuk menyembah ilah-ilah lain."
10അവര്‍ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവര്‍ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവര്‍ വിട്ടുകളഞ്ഞുവല്ലോ.
11TUHAN berkata, "Hai umat-Ku, baik anggur yang lama maupun anggur yang baru telah melenyapkan kemampuanmu untuk berpikir secara sehat.
11പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
12Kamu minta petunjuk dari sepotong kayu! Sebuah tongkat memberitahukan kepadamu apa yang kamu ingin ketahui! Kamu seperti seorang istri yang menjadi pelacur; kamu meninggalkan Aku dan menyerahkan diri kepada ilah-ilah lain.
12എന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവര്‍ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.
13Di tempat-tempat penyembahan berhala di puncak-puncak bukit dan gunung, kamu mempersembahkan kurban, dan membakar dupa di bawah pohon-pohon besar yang rindang di sana karena tempat itu teduh. Tapi apakah akibatnya? Gadis-gadismu menjadi pelacur dan menantu-menantumu yang perempuan berzinah!
13അവര്‍ പര്‍വ്വതശിഖരങ്ങളില്‍ ബലി കഴിക്കുന്നു; കുന്നുകളില്‍ അവര്‍ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിക്കുന്നു.
14Tetapi Aku tidak akan menghukum perbuatan mereka itu, sebab kamu sendiri pun pergi kepada pelacur-pelacur yang bekerja di kuil-kuil, dan bersama dengan mereka kamu mempersembahkan kurban kepada dewa. Sungguh benar ungkapan ini: 'Bangsa yang tidak mempunyai pengertian tentang Allah akan runtuh.'
14നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിച്ചുനടക്കുന്നതും ഞാന്‍ സന്ദര്‍ശിക്കയില്ല; അവര്‍ തന്നേ വേശ്യാസ്ത്രീകളോടു കൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
15Hai kamu orang Israel, kamu tak setia kepada-Ku! Tapi, Aku harap Yehuda tidak membuat kesalahan yang sama! Jangan beribadat di Gilgal atau di Betel. Jangan bersumpah di sana demi nama TUHAN yang hidup.
15യിസ്രായേലേ, നി പരസംഗം ചെയ്താലും യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങള്‍ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്--ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.
16Kamu, hai orang Israel, sangat keras kepala! Bagaimana Aku dapat menggembalakan kamu seperti domba di padang rumput?"
16യിസ്രായേല്‍ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാല്‍ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
17Umat Israel sudah terpikat oleh berhala. Sebab itu biarkanlah mereka.
17എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
18Setelah mabuk karena minum banyak anggur, mereka melacur dengan senang hati. Mereka lebih suka dihina daripada dihormati.
18മദ്യപാനം കഴിയുമ്പോള്‍ അവര്‍ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാര്‍ ലജ്ജയില്‍ അത്യന്തം ഇഷ്ടപ്പെടുന്നു.
19Sebab itu mereka akan lenyap seperti dihembus angin. Mereka akan mendapat malu karena kurban-kurban yang mereka persembahkan kepada dewa-dewa.
19കാറ്റു അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവര്‍ തങ്ങളുടെ ബലികള്‍ഹേതുവായി ലജ്ജിച്ചുപോകും.