Indonesian

Malayalam

Isaiah

19

1Inilah pesan tentang Mesir. TUHAN datang ke Mesir mengendarai awan yang cepat. Berhala-berhala Mesir gemetar di hadapan-Nya dan orang Mesir berkecil hati.
1മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകംയഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള്‍ മിസ്രയീമിലെ മിത്ഥ്യാമൂര്‍ത്തികള്‍ അവന്റെ സന്നിധിയിങ്കല്‍ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളില്‍ ഉരുകുകയും ചെയ്യും.
2TUHAN berkata, "Aku akan membangkitkan perang saudara di Mesir: Saudara lawan saudara, tetangga lawan tetangga, kota lawan kota dan kerajaan lawan kerajaan.
2ഞാന്‍ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര്‍ ഔരോരുത്തന്‍ താന്താന്റെ സഹോദരനോടും ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
3Aku akan menggagalkan rencana-rencana Mesir dan mematahkan semangat mereka. Mereka akan minta pertolongan kepada berhala-berhala, minta nasihat dan petunjuk kepada dukun-dukun dan roh-roh.
3മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളില്‍ ഒഴിഞ്ഞുപോകും; ഞാന്‍ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോള്‍ അവര്‍ മിത്ഥ്യാമൂര്‍ത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.
4Mesir akan Kuserahkan ke tangan seorang raja lalim yang memerintah mereka dengan kejam. Aku, TUHAN Yang Mahakuasa, telah berbicara."
4ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യില്‍ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
5Air Sungai Nil akan surut dan lambat laun mengering.
5സമുദ്രത്തില്‍ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.
6Terusan-terusan akan berbau busuk waktu airnya makin habis. Gelagah dan rumput akan menjadi layu.
6നദികള്‍ക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകള്‍ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.
7Seluruh persemaian di sepanjang tepi Sungai Nil akan menjadi kering lalu diterbangkan angin.
7നദിക്കരികെയും നദീതീരത്തും ഉള്ള പുല്‍പുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.
8Para nelayan yang biasa menangkap ikan di sungai itu akan mengaduh dan meratap karena kail dan jala mereka tak berguna lagi. Para penenun akan putus asa;
8മീന്‍ പിടിക്കുന്നവര്‍ വിലപിക്കും; നദിയില്‍ ചൂണ്ടല്‍ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തില്‍ വല വീശുന്നവര്‍ വിഷാദിക്കും.
9mereka dan buruh upahan akan bersedih hati dan patah semangat.
9ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.
10(19:9)
10രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവര്‍ തകര്‍ന്നുപോകും; കൂലിവേലക്കാര്‍ മനോവ്യസനത്തോടെയിരിക്കും.
11Sungguh dungu pemimpin-pemimpin kota Zoan! Orang Mesir yang paling bijaksana memberi nasihat yang bodoh! Berani benar mereka mengatakan kepada raja bahwa mereka keturunan orang-orang bijak dan raja-raja di zaman purbakala!
11സോവനിലെ പ്രഭുക്കന്മാര്‍ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീര്‍ന്നിരിക്കുന്നു; ഞാന്‍ ജ്ഞാനികളുടെ മകന്‍ , പുരാതനരാജാക്കന്മാരുടെ മകന്‍ എന്നിപ്രകാരം നിങ്ങള്‍ ഫറവോനോടു പറയുന്നതു എങ്ങിനെ?
12Wahai, raja Mesir, di manakah penasihat-penasihat baginda yang pandai itu? Barangkali mereka tahu apa yang direncanakan TUHAN Yang Mahakuasa untuk Mesir.
12നിന്റെ ജ്ഞാനികള്‍ എവിടെ? അവര്‍ ഇപ്പോള്‍ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിര്‍ണ്ണയിച്ചതു അവര്‍ എന്തെന്നു ഗ്രഹിക്കട്ടെ.
13Para pemimpin Zoan dan Memfis adalah orang-orang dungu. Mereka bukannya memimpin, malahan menyesatkan bangsanya.
13സോവനിലെ പ്രഭുക്കന്മാര്‍ ഭോഷന്മാരായ്തീര്‍ന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര്‍ അതിനെ തെറ്റിച്ചുകളഞ്ഞു.
14Tuhanlah yang membuat mereka memberi nasihat yang membingungkan. Akibatnya, Mesir serba salah, dan terhuyung-huyung seperti orang mabuk yang terpeleset di atas muntahnya sendiri.
14യഹോവ അതിന്റെ നടുവില്‍ മനോവിഭ്രമം പകര്‍ന്നു; ലഹരിപിടിച്ചവന്‍ തന്റെ ഛര്‍ദ്ദിയില്‍ ചാഞ്ചാടിനടക്കുന്നതു പോലെ അവര്‍ മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.
15Di Mesir tak ada orang yang masih berdaya, baik penguasa maupun rakyat, baik orang penting maupun orang biasa.
15തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിര്‍വ്വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന്നുണ്ടായിരിക്കയില്ല.
16Akan tiba saatnya bangsa Mesir menjadi seperti wanita yang pengecut dan penakut. Mereka gemetar ketakutan bila melihat TUHAN Yang Mahakuasa mengacungkan tangan-Nya untuk menghukum mereka.
16അന്നാളില്‍ മിസ്രയീമ്യര്‍ സ്ത്രീകള്‍ക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഔങ്ങുന്നതുനിമിത്തം അവര്‍ പേടിച്ചു വിറെക്കും.
17Tanah Yehuda menjadi kegemparan bagi orang Mesir setiap kali mereka diingatkan kepada keputusan TUHAN Yang Mahakuasa tentang mereka.
17യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേര്‍ പറഞ്ഞുകേള്‍ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിര്‍ണ്ണയിച്ച നിര്‍ണ്ണയംനിമിത്തം ഭയപ്പെടും.
18Pada waktu itu bahasa Ibrani akan dipakai dalam lima kota Mesir. Orang-orang di sana mengangkat sumpah demi nama TUHAN Yang Mahakuasa. Salah satu kota itu akan dinamakan "Kota Matahari".
18അന്നാളില്‍ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങള്‍ കനാന്‍ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യംചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈര്‍ ഹഹേരെസ്) എന്നു പേര്‍ വിളിക്കപ്പെടും.
19Pada waktu itu di pusat negeri Mesir akan ada sebuah mezbah untuk TUHAN, dan di perbatasannya sebuah tiang batu yang dikhususkan untuk TUHAN.
19അന്നാളില്‍ മിസ്രയീം ദേശത്തിന്റെ നടുവില്‍ യഹോവേക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയില്‍ യഹോവേക്കു ഒരു തൂണും ഉണ്ടായിരിക്കും.
20Mezbah dan tiang itu merupakan lambang kehadiran TUHAN Yang Mahakuasa di Mesir. Apabila bangsa itu ditindas, dan mereka berseru minta tolong kepada TUHAN, Ia akan mengutus seseorang untuk menyelamatkan mereka.
20അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവേക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും; അവന്‍ അവര്‍ക്കും ഒരു രക്ഷകനെ അയക്കും; അവന്‍ പെരുതു അവരെ വിടുവിക്കും.
21TUHAN akan menyatakan diri kepada bangsa Mesir, dan mereka akan mengenal dan menyembah Dia, serta membawa kurban dan persembahan kepada-Nya. Mereka akan mengucapkan janji kepada-Nya dengan sumpah dan melaksanakannya.
21അങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യര്‍ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു അതിനെ നിവര്‍ത്തിക്കയും ചെയ്യും.
22TUHAN akan menghajar bangsa Mesir, tetapi sesudahnya Ia akan menyembuhkan mereka. Mereka akan berbalik kepada TUHAN, dan Ia akan mendengarkan doa mereka serta memberi kesembuhan.
22യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവന്‍ വീണ്ടും അവരെ സൌഖ്യമാക്കും; അവര്‍ യഹോവയിങ്കലേക്കു തിരികയും അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.
23Pada waktu itu akan ada jalan raya antara Mesir dan Asyur. Penduduk dari kedua negeri itu akan pulang pergi lewat jalan itu dan mereka akan beribadat bersama-sama.
23അന്നാളില്‍ മിസ്രയീമില്‍നിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്‍യ്യര്‍ മിസ്രയീമിലേക്കും മിസ്രയീമ്യര്‍ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യര്‍ അശ്ശൂര്‍യ്യരോടുകൂടെ ആരാധന കഴിക്കും.
24Pada waktu itu Israel akan sama kedudukannya dengan Mesir dan Asyur, dan ketiga bangsa itu akan menjadi berkat bagi seluruh dunia.
24അന്നാളില്‍ യിസ്രായേല്‍ ഭൂമിയുടെ മദധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.
25TUHAN Yang Mahakuasa akan memberkati mereka dan berkata, "Kuberkati kamu, hai Mesir umat-Ku, Asyur ciptaan-Ku, dan Israel umat pilihan-Ku."
25സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.