1Beginilah kata Allahmu, "Hiburlah, hiburlah bangsa-Ku!
1എന്റെ ജനത്തെ ആശ്വസിപ്പിപ്പിന്‍ , ആശ്വസിപ്പിപ്പിന്‍ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
2Tenangkanlah hati orang Yerusalem, katakanlah bahwa perhambaannya sudah berakhir. Kesalahan mereka sudah Kuampuni, dosa-dosa mereka telah Kuhukum dua kali lipat."
2യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവള്‍ തന്റെ സകലപാപങ്ങള്‍ക്കും പകരം യഹോവയുടെ കയ്യില്‍നിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിന്‍ .
3Ada suara yang berseru, "Siapkanlah jalan di padang gurun bagi TUHAN. Luruskanlah jalan raya di padang belantara bagi Allah kita!
3കേട്ടോ ഒരുത്തന്‍ വിളിച്ചുപറയുന്നതുമരുഭൂമിയില്‍ യഹോവേക്കു വഴി ഒരുക്കുവിന്‍ ; നിര്‍ജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിന്‍ .
4Setiap lembah harus ditutup, gunung dan bukit diratakan. Tanah berbukit akan menjadi dataran, dan yang berlekak-lekuk dilicinkan.
4എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുര്‍ഘടങ്ങള്‍ സമമായും തീരേണം.
5Maka keagungan TUHAN akan dinyatakan; seluruh umat manusia akan menyaksikannya. Sungguh, TUHAN sendiri telah menjanjikannya!"
5യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
6Ada suara yang berkata, "Kabarkanlah!" Aku bertanya, "Apa yang harus kukabarkan?" "Kabarkanlah bahwa manusia seperti rumput, seperti bunga yang hanya sebentar keindahannya.
6കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തന്‍ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാന്‍ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
7Rumput menjadi kering dan bunga menjadi layu, apabila TUHAN menghembuskan angin yang panas. Sungguh, bangsa itu seperti rumput.
7യഹോവയുടെ ശ്വാസം അതിന്മേല്‍ ഊതുകയാല്‍ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.
8Rumput menjadi kering dan bunga menjadi layu, tetapi sabda Allah kita bertahan selama-lamanya."
8പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിലക്കും.
9Naiklah ke atas gunung yang tinggi, dan umumkanlah kabar baik kepada Yerusalem! Berserulah dengan suara nyaring, dan umumkanlah kabar baik kepada Sion! Katakanlah kepada kota-kota Yehuda bahwa Allah mereka akan datang!
9സുവാര്‍ത്താദൂതിയായ സീയോനേ, നീ ഉയര്‍ന്ന പര്‍വ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്‍ത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക; ഭയപ്പെടാതെ ഉയര്‍ത്തുക; യെഹൂദാനഗരങ്ങളോടുഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
10Lihat, TUHAN Allah datang dengan kuasa untuk bertindak dengan perkasa. Ia diiringi orang-orang yang telah dibebaskan-Nya.
10ഇതാ, യഹോവയായ കര്‍ത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.
11Seperti seorang gembala Ia memelihara kawanan-Nya; Ia sendiri mengumpulkan mereka. Anak-anak domba digendong-Nya, dengan lemah lembut Ia menuntun induk-induk-Nya.
11ഒരു ഇടയനെപ്പോലെ അവന്‍ തന്റെ ആട്ടിന്‍ കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തില്‍ എടുത്തു മാര്‍വ്വിടത്തില്‍ ചേര്‍ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
12Siapa menakar samudra dengan lekuk tangannya, atau mengukur angkasa dengan jengkal? Siapa menakar tanah bumi dengan takaran atau menimbang gunung dan bukit dengan dacing?
12തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയില്‍ കൊള്ളിക്കയും പര്‍വ്വതങ്ങള്‍ വെള്ളിക്കോല്‍കൊണ്ടും കുന്നുകള്‍ തുലാസിലും തൂക്കുകയും ചെയ്തവന്‍ ആര്‍?
13Siapa yang memimpin TUHAN, atau mengajar Dia sebagai penasihat-Nya?
13യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാര്‍?
14Kepada siapa TUHAN bertanya supaya mendapat pengetahuan dan pengertian? Siapa memberi petunjuk kepada-Nya untuk bertindak dengan tepat?
14അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാര്‍ഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവന്‍ ആരോടാകുന്നു ആലോചന കഴിച്ചതു?
15Bagi TUHAN bangsa-bangsa seperti setetes air dalam timba, seperti sebutir debu pada neraca; pulau-pulau sama ringannya dengan abu halus.
15ഇതാ ജാതികള്‍ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവന്‍ ദ്വീപുകളെ ഒരു മണല്‍തരിയെപ്പോലെ എടുത്തു പൊക്കുന്നു.
16Semua binatang di hutan Libanon tidak cukup untuk dijadikan kurban bakaran; pohon-pohonnya terlalu sedikit untuk dijadikan kayu apinya.
16ലെബാനോന്‍ വിറകിന്നു പോരാ; അതിലെ മൃഗങ്ങള്‍ ഹോമയാഗത്തിന്നു മതിയാകുന്നില്ല.
17Semua bangsa tidak berarti bagi-Nya, seolah-olah tidak ada di hadapan-Nya.
17സകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു.
18Jadi dengan siapa engkau mau menyamakan Allah? Siapa kauanggap serupa dengan Dia?
18ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?
19Ia tidak seperti patung buatan tukang-tukang, patung yang berlapis emas dan beralas perak.
19മൂശാരി വിഗ്രഹം വാര്‍ക്കുംന്നു; തട്ടാന്‍ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീര്‍ക്കുംകയും ചെയ്യുന്നു.
20Orang yang tak mampu membeli emas atau perak, memilih kayu yang tak mudah rusak. Ia mencari tukang yang ahli untuk membuat patung yang tak mudah goyang.
20ഇങ്ങിനെയുള്ള പ്രതിഷ്ഠെക്കു വകയില്ലാത്തവന്‍ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിര്‍ത്തുവാന്‍ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.
21Masakan engkau tidak tahu dan tidak mendengar, dan tidak diberitahu kepadamu sejak dahulu? Masakan engkau tidak mengerti dari semula bagaimana awalnya dunia?
21നിങ്ങള്‍ക്കു അറിഞ്ഞുകൂടയോ? നിങ്ങള്‍ കേട്ടിട്ടില്ലയോ? ആദിമുതല്‍ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാല്‍ നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലയോ?
22Yang menciptakannya bertakhta di atas bulatan bumi, penduduknya tampak kecil seperti belalang. Ia membentangkan langit seperti kain, dan memasangnya seperti kemah untuk didiami.
22അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന്‍ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്‍ക്കുംകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും
23Ia membuat para penguasa tidak berdaya, dan para pembesar kehilangan kekuasaannya.
23പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.
24Mereka itu seperti tanaman muda yang baru mulai tumbuh akarnya. Apabila TUHAN menghembuskan angin, mereka kering dan diterbangkan seperti jerami.
24അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവര്‍ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവന്‍ അവരുടെ മേല്‍ ഊതി അവര്‍ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.
25Siapa kauanggap serupa dengan Allah Yang Mahakudus? Dengan siapa engkau mau menyamakan Dia?
25ആകയാല്‍ നിങ്ങള്‍ എന്നെ ആരോടു സദൃശമാക്കും? ഞാന്‍ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന്‍ അരുളിച്ചെയ്യുന്നു.
26Pandanglah ke langit, dan perhatikanlah! Siapakah yang menciptakan bintang-bintang? Dia yang mengatur mereka seperti pasukan, Ia tahu jumlah mereka semua, dan memanggil masing-masing dengan namanya. Tak ada satu pun yang hilang, karena besarnya kuasa TUHAN!
26നിങ്ങള്‍ കണ്ണു മേലോട്ടു ഉയര്‍ത്തി നോക്കുവിന്‍ ; ഇവയെ സൃഷ്ടിച്ചതാര്‍? അവന്‍ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തില്‍ പുറപ്പെടുവിക്കയും അവയെ എല്ലാം പേര്‍ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയില്‍ ഒന്നും കുറഞ്ഞു കാണുകയില്ല.
27Jadi Israel, mengapa engkau berkeluh kesah, seolah-olah TUHAN Allahmu tak tahu engkau susah? Seolah-olah Ia tidak mengindahkan nasibmu, dan tidak memperhatikan hakmu?
27എന്നാല്‍ എന്റെ വഴി യഹോവേക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?
28Masakan engkau tidak tahu dan tidak mendengar? Tuhanlah Allah yang kekal, yang menciptakan seluruh bumi. Ia tak pernah menjadi lelah atau lesu; pikiran-Nya tak dapat diselami.
28നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന്‍ തന്നേ; അവന്‍ ക്ഷീണിക്കുന്നില്ല, തളര്‍ന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
29Ia menguatkan orang yang lelah, memberi semangat kepada yang tak berdaya.
29അവന്‍ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നലകുന്നു; ബലമില്ലാത്തവന്നു ബലം വര്‍ദ്ധിപ്പിക്കുന്നു.
30Orang-orang muda menjadi lelah dan lesu anak-anak remaja jatuh tersandung.
30ബാല്യക്കാര്‍ ക്ഷീണിച്ചു തളര്‍ന്നുപോകും; യൌവനക്കാരും ഇടറിവീഴും.
31Tetapi orang yang mengandalkan TUHAN, akan mendapat kekuatan baru. Mereka seperti burung rajawali yang terbang tinggi dengan kekuatan sayapnya. Mereka berlari dan tidak menjadi lelah, mereka berjalan dan tidak menjadi lesu.
31എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഔടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.