Indonesian

Malayalam

Isaiah

60

1Bangkitlah dan jadilah terang, hai Yerusalem, sebab terang keselamatanmu sudah datang; Allah menyinari engkau dengan kemuliaan-Nya.
1എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേല്‍ ഉദിച്ചിരിക്കുന്നു
2Bumi diliputi kegelapan, bangsa-bangsa ditutupi kekelaman; tetapi terang TUHAN terbit di atasmu, cahaya kehadiran-Nya menjadi nyata di atasmu.
2അന്‍ ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേല്‍ പ്രത്യക്ഷമാകും
3Bangsa-bangsa datang berduyun-duyun ke terangmu, raja-raja tertarik oleh cahaya yang terbit bagimu.
3ജാതികള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍‍ നിന്റെ ഉദയശോഭയിലേക്കും വരും
4Lihatlah apa yang terjadi di sekelilingmu; rakyat berhimpun untuk pulang kepadamu. Anak-anakmu laki-laki datang dari jauh, anak-anakmu perempuan digendong.
4നീ തല പൊക്കി ചുറ്റും നോക്കുക; അവര്‍‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കല്‍ വരുന്നു; നിന്റെ പുത്രന്മാര്‍‍ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാര്‍‍ശ്വത്തിങ്കല്‍ വഹിച്ചുകൊണ്ടുവരും
5Melihat itu engkau heran dan wajahmu berseri; engkau terharu dan berbesar hati. Harta bangsa-bangsa dibawa kepadamu, kekayaan dari seberang laut melimpahimu.
5അപ്പോള്‍ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കല്‍ ചേരും; ജാതികളുടെ സന്‍ പത്തു നിന്റെ അടുക്കല്‍ വരും
6Negerimu dikerumuni banyak unta, mereka datang dari Midian dan Efa. Dari Syeba orang membawa emas dan kemenyan, sambil memuji perbuatan TUHAN.
6ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയില്‍ നിന്നു അവരൊക്കെയും വരും; പൊന്നും കുന്‍ തുരുക്കവും അവര്‍‍ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും
7Kambing domba Kedar dibawa kepadamu domba jantan dari Nebayot tersedia untuk ibadatmu. Kurban itu menyenangkan hati TUHAN Ia menyemarakkan Rumah-Nya yang penuh keagungan.
7കേദാരിലെ ആടുകള്‍ ഒക്കെയും നിന്റെ അടുക്കല്‍ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകള്‍ നിനക്കു ശുശ്രൂഷചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേല്‍ വരും; അങ്ങനെ ഞാന്‍ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും
8Apakah itu yang melayang seperti awan seperti merpati yang sedang terbang pulang?
8മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവര്‍‍ ആര്‍‍?
9Itulah kapal-kapal yang datang berlabuh membawa umat Allah pulang dari negeri jauh. Perak dan emas dibawanya serta untuk memuji TUHAN Allahmu; bagi Allah Israel Yang Mahasuci, yang membuat umat-Nya dihormati.
9ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവന്‍ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തര്‍‍ശീശ് കപ്പലുകള്‍ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു
10TUHAN berkata kepada Yerusalem, "Orang asing akan membangun kembali tembokmu, dan raja-raja akan melayanimu. Dulu Aku menghukum engkau dalam kemarahan-Ku, tetapi sekarang Aku berkenan mengasihanimu.
10അന്‍ യജാതിക്കാര്‍‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാര്‍‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തില്‍ ഞാന്‍ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയില്‍ എനിക്കു നിന്നോടു കരുണ തോന്നും
11Siang malam pintu gerbangmu akan terbuka, supaya kekayaan bangsa-bangsa dapat diantar kepadamu, dengan raja-raja mereka sebagai tawanan.
11ജാതികളുടെ സന്‍ പത്തിനേയും യാത്രാസംഘത്തില്‍ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകള്‍ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും
12Bangsa dan kerajaan yang tak mau mengabdi kepadamu, akan binasa dan hilang lenyap.
12നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികള്‍ അശേഷം ശൂന്‍ യമായ്പോകും;
13Kebanggaan hutan Libanon akan diangkut kepadamu kayu pohon berangan, cemara dan eru untuk menjadikan Rumah-Ku semarak, dan memperindah tempat Aku berpijak.
13എന്റെ വിശുദ്ധമന്‍ ദിരമുള്ളസ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കല്‍ വരും; അങ്ങനെ ഞാന്‍ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും
14Anak-anak penindasmu datang bersujud, yang pernah menghina engkau akan tunduk, engkau akan disebut 'Kota TUHAN', 'Sion, Kota Allah Kudus Israel'.
14നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാര്‍‍ നിന്റെ അടുക്കല്‍ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്‍ ദിച്ചവരൊക്കെയും നിന്റെ കാല്‍ പിടിച്ചു നമസ്കരിക്കും; അവര്‍‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിന്‍ പരിശുദ്ധന്റെ സീയോന്‍ എന്നും വിളിക്കും
15Engkau tak akan ditinggalkan dan dibenci, dan tidak dibiarkan menjadi sunyi sepi. Engkau Kujadikan kebanggaan abadi, tempat kegembiraan untuk selamanya.
15ആരും കടന്നുപോകാതവണ്ണം നീ നിര്‍‍ജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാന്‍ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്‍ ദവും ആക്കിത്തീര്‍‍ക്കും
16Engkau akan dipelihara bangsa-bangsa dan raja-raja, seperti seorang ibu memelihara anaknya. Maka tahulah engkau bahwa Aku TUHAN, Penyelamatmu, dan bahwa Allah Israel yang kuat Pembebasmu.
16നീ ജാതികളുടെ പാല്‍ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷകന്‍ എന്നും യാക്കോബിന്റെ വല്ലഭന്‍ നിന്റെ വീണ്ടേടുപ്പുകാരന്‍ എന്നും നീ അറിയും
17Aku membawa emas sebagai ganti perunggu, dan perak sebagai ganti besi. Kuberi perunggu sebagai ganti kayu, dan besi sebagai ganti batu. Negerimu akan Kubuat aman dan tentram, dan diperintah dengan keadilan.
17ഞാന്‍ താമ്രത്തിന്നു പകരം സ്വര്‍‍ണ്ണം വരുത്തും; ഇരിന്‍ പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിന്‍ പും വരുത്തും; ഞാന്‍ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും
18Tak akan ada lagi berita tentang kekerasan di negerimu, tentang kehancuran dan keruntuhan di wilayahmu. Seperti tembok Aku akan melindungi engkau, dan engkau akan memuji Aku sebagai penyelamatmu.
18ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്‍ യവും നാശവും കേള്‍ക്കയില്ല; നിന്റെ മതിലുകള്‍ക്കു രക്ഷ എന്നും നിന്റെ വാതിലുകള്‍ക്കു സ്തുതി എന്നും നീ പേര്‍‍ പറയും
19Engkau tak perlu disinari matahari di waktu siang, dan tak perlu diterangi bulan di waktu malam. Sebab Aku TUHAN menjadi penerang abadi bagimu, Aku menyinari engkau dengan keagungan-Ku.
19ഇനി പകല്‍ നേരത്തു നിന്റെ വെളിച്ചം സൂര്‍യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു
20Bagimu akan ada matahari yang tak pernah terbenam, dan bulan yang tak pernah surut. Sebab Aku TUHAN menjadi penerang abadi bagimu masa berkabungmu akan berakhir.
20നിന്റെ സൂര്‍യന്‍ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രന്‍ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീര്‍‍ന്നുപോകും
21Pendudukmu akan bertindak dengan benar, mereka akan memiliki negeri untuk selama-lamanya. Mereka seperti cangkokan yang Kutanam sendiri, untuk menyatakan keagungan-Ku.
21നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാന്‍ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവര്‍‍ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും
22Bahkan keluarga yang kecil dan hina akan menjadi bangsa yang besar dan kuat. Aku TUHAN akan segera bertindak, pada saat yang tepat."
22കുറഞ്ഞവന്‍ ആയിരവും ചെറിയവന്‍ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാന്‍ തക്ക സമയത്തു അതിനെ ശീഘ്രമായി നിര്‍‍വത്തിക്കും