1TUHAN berkata kepada saya, "Ambillah sebuah batu tulis besar, lalu tulislah dengan huruf-huruf yang jelas: 'Perampasan yang Tangkas, Perampokan yang Cepat.'
1യഹോവ എന്നോടു കല്പിച്ചതുനീ ഒരു വലിയ പലക എടുത്തു, സാമാന്യ അക്ഷരത്തില്‍മഹേര്‍-ശാലാല്‍ ഹാശ്-ബസ് എന്നു എഴുതുക.
2Panggillah sebagai saksi dua orang yang dapat dipercaya, yaitu Imam Uria dan Zakharia, anak Yeberekhya."
2ഞാന്‍ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിന്‍ മകനായ സഖര്‍യ്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കിവേക്കും.
3Beberapa waktu kemudian istri saya hamil. Ketika anak kami lahir, TUHAN berkata kepada saya, "Namailah dia 'Perampasan yang Tangkas, Perampokan yang Cepat.'
3ഞാന്‍ പ്രവാചകിയുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടുഅവന്നു മഹേര്‍-ശാലാല്‍ ഹാശ്-ബസ് എന്നു പേര്‍ വിളിക്ക;
4Sebab sebelum anak itu cukup besar untuk mengatakan 'Bapak' dan 'Ibu', seluruh kekayaan Damsyik dan semua barang rampasan Samaria akan diangkut kepada raja Asyur."
4ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാന്‍ പ്രായമുകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്‍യ്യയിലെ കൊള്ളയും അശ്ശൂര്‍ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.
5TUHAN berbicara lagi kepada saya,
5യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാല്‍
6kata-Nya, "Bangsa ini menolak air yang tenang dari anak Sungai Syiloah, dan senang dengan Raja Rezin dan Raja Pekah.
6ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍ മകനിലും സന്തോഷിക്കുന്നതുകൊണ്ടു,
7Sebab itu Aku, TUHAN, akan mendatangkan raja Asyur dan seluruh tentaranya untuk menyerang Yehuda. Mereka akan maju seperti Sungai Efrat yang meluap-luap dan membanjiri tebing-tebingnya.
7അതുകാരണത്താല്‍ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്‍രാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേല്‍ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
8Mereka akan melanda Yehuda seperti banjir sampai setinggi leher dan menggenangi segala-galanya." Allah menyertai kita! Sayap-Nya yang terbentang melindungi negeri kita.
8അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടര്‍ന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
9Berhimpunlah dengan gentar, hai sekalian bangsa! Dengarlah hai ujung-ujung bumi! Bersiaplah untuk bertempur, tetapi dengan hati yang gentar! Ya, bersiap-siaplah, tetapi dengan rasa gentar!
9ജാതികളേ, കലഹിപ്പിന്‍ ; തകര്‍ന്നുപോകുവിന്‍ ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍ ; അര കെട്ടിക്കൊള്‍വിന്‍ ; തകര്‍ന്നുപോകുവിന്‍ . അര കെട്ടിക്കൊള്‍വിന്‍ , തകര്‍ന്നുപോകുവിന്‍ .
10Buatlah rencana, tetapi semuanya akan gagal. Ambillah keputusan, tetapi tak ada gunanya, sebab Allah menyertai kami.
10കൂടി ആലോചിച്ചുകൊള്‍വിന്‍ ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിന്‍ ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.
11Saya dikuasai TUHAN dan diberi peringatan supaya jangan mengikuti jalan yang ditempuh bangsa itu. Kata-Nya,
11യഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാന്‍ ഈ ജനത്തിന്റെ വഴിയില്‍ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാല്‍
12"Jangan menganggap komplotan apa yang mereka anggap komplotan, dan jangan takut akan hal-hal yang mereka takuti.
12ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങള്‍ പറയരുതു; അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.
13Ingatlah bahwa Aku, TUHAN Yang Mahakuasa adalah suci. Hanya Akulah yang harus kautakuti.
13സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന്‍ ; അവന്‍ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
14Oleh karena Aku sangat suci, Aku menjadi batu sandungan bagi rakyat Yehuda dan Israel, dan perangkap yang menjerat penduduk Yerusalem.
14എന്നാല്‍ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേല്‍ഗൃഹത്തിന്നു രണ്ടിന്നും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും യെരൂശലേം നിവാസികള്‍ക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
15Banyak orang akan jatuh tersandung dan terluka. Mereka akan terperosok ke dalam perangkap."
15പലരും അതിന്മേല്‍ തട്ടിവീണു തകര്‍ന്നുപോകയും കണിയില്‍ കുടുങ്ങി പിടിപെടുകയും ചെയ്യും.
16Kalian, murid-muridku harus menyimpan dan memelihara pesan-pesan yang diberikan Allah kepada saya.
16സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയില്‍ ഉപദേശം മുദ്രയിട്ടു വെക്കുക.
17TUHAN telah menyembunyikan diri dari keturunan Yakub, umat-Nya, tetapi saya percaya dan berharap kepada-Nya.
17ഞാനോ യാക്കോബ്ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
18Inilah saya dan anak-anak yang diberikan TUHAN kepada saya. TUHAN Yang Mahakuasa yang memerintah di Bukit Sion, mengutus kami menjadi tanda untuk umat Israel.
18ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോന്‍ പര്‍വ്വതത്തില്‍ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാല്‍ യിസ്രായേലില്‍ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
19Tetapi orang-orang akan menyuruh kamu meminta petunjuk dari dukun-dukun yang berbisik-bisik dan berkomat-kamit. Orang-orang itu akan berkata, "Bukankah kita patut minta petunjuk dari arwah-arwah demi kepentingan orang hidup?"
19വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിന്‍ എന്നു അവര്‍ നിങ്ങളോടു പറയുന്നുവെങ്കില്‍ -- ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവര്‍ക്കും വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?
20Jawablah begini, "Dengarkan ajaran TUHAN! Orang yang tidak bicara sesuai dengan ajaran itu, tidak mempunyai harapan."
20ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിന്‍ ! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലെങ്കില്‍ -- അവര്‍ക്കും അരുണോദയം ഉണ്ടാകയില്ല.
21Orang-orang yang malang dan lapar akan berkeliaran di negeri itu. Karena kelaparan, mereka marah-marah sehingga mengutuk raja dan Allah mereka. Ke mana pun mereka memandang, ke atas
21അവര്‍ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവര്‍ക്കും വിശക്കുമ്പോള്‍ അവര്‍ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.
22atau ke bawah, mereka tak akan melihat apa-apa selain kesesakan dan kegelapan serta kesuraman yang mencekam. Mereka akan dibuang ke tempat yang gelap itu.
22അവര്‍ ഭൂമിയില്‍ നോക്കുമ്പോള്‍ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.