1Pada tahun keempat pemerintahan Yoyakim anak Yosia atas Yehuda, Barukh menuliskan apa yang kudiktekan kepadanya. Lalu aku menyampaikan kepadanya
1ജാതികളെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ യഹോവയുടെ അരുളപ്പാടു.
2perkataan TUHAN, Allah Israel. TUHAN berkata, "Barukh,
2മിസ്രയീമിനെക്കുറിച്ചുള്ളതുഫ്രാത്ത് നദീതീരത്തു കര്‍ക്കെമീശില്‍ ഉണ്ടായിരുന്നതും ബാബേല്‍ രാജാവായ നെബൂഖദ് നേസര്‍ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍ തോല്പിച്ചുകളഞ്ഞതുമായ ഫറവോന്‍ നെഖോ എന്ന മിസ്രയീംരാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നേ.
3engkau mengeluh begini, 'Ah, sungguh sial aku ini! Kesukaranku amat banyak, dan TUHAN menambahnya lagi dengan penderitaan. Aku sudah capek mengeluh, tidak ada ketenangan sama sekali!'
3പരിചയും പലകയും ഒരുക്കി യുദ്ധത്തിന്നടുത്തുകൊള്‍വിന്‍ !
4Hai Barukh! Aku, TUHAN, sedang meruntuhkan yang telah Kubangun, dan sedang mencabut yang telah Kutanam. Seluruh dunia Kuperlakukan demikian.
4കുതിരച്ചേവകരേ, കുതിരകള്‍ക്കു കോപ്പിട്ടു കയറുവിന്‍ ! തലക്കോരികയുമായി അണിനിരപ്പിന്‍ ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിന്‍ .
5Mengapa engkau ingin diistimewakan? Jangan begitu, Barukh! Seluruh umat manusia Kuhukum dengan bencana, tapi mengenai engkau, setidak-tidaknya engkau akan selamat. Ke mana pun engkau pergi, engkau akan tetap hidup. Aku, TUHAN telah berbicara."
5അവര്‍ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാര്‍ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സര്‍വ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.
6വേഗവാന്‍ ഔടിപ്പോകയില്ല; വീരന്‍ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത് നദീതീരത്തു അവര്‍ ഇടറിവീഴും.
7നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലെക്കയും ചെയ്യുന്നോരിവനാര്‍?
8മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികള്‍പോലെ അലെക്കയും ഞാന്‍ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.
9കുതിരകളേ, കുതിച്ചു ചാടുവിന്‍ ; രഥങ്ങളേ, മുറുകി ഔടുവിന്‍ ! വീരന്മാര്‍ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലെടുത്തു കുലെക്കുന്ന ലൂദ്യരും കൂടെ.
10ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാള്‍ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത് നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്നു ഒരു ഹനനയാഗമുണ്ടല്ലോ.
11മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദില്‍ ചെന്നു തൈലം വാങ്ങുക; നീ വളരെ ഒൗഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.
12ജാതികള്‍ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു; വീരന്‍ വീരനോടു മുട്ടി രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!
13ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാടു.
14മിസ്രയീമില്‍ പ്രസ്താവിച്ചു മിഗ്ദോലില്‍ പ്രസിദ്ധമാക്കി, നോഫിലും തഹ"നേസിലും കേള്‍പ്പിപ്പിന്‍ ; അണിനിരന്നു ഒരുങ്ങിനില്‍ക്ക എന്നു പറവിന്‍ ! വാള്‍ നിന്റെ ചുറ്റം തിന്നുകളയുന്നുവല്ലോ.
15നിന്റെ ബലവാന്മാര്‍ വീണുകിടക്കുന്നതെന്തു? യഹോവ അവരെ തള്ളിയിട്ടതുകൊണ്ടു അവര്‍ക്കും നില്പാന്‍ കഴിഞ്ഞില്ല.
16അവന്‍ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തന്‍ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിന്‍ ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവര്‍ പറയും.
17മിസ്രയീംരാജാവായ ഫറവോന്നുവിനാശം എന്നും സമയം തെറ്റി വരുന്നവന്‍ എന്നും പേര്‍ പറവിന്‍ !
18എന്നാണ, പര്‍വ്വതങ്ങളില്‍വെച്ചു താബോര്‍പോലെയും കടലിന്നരികെയുള്ള കര്‍മ്മേല്‍പോലെയും നിശ്ചയമായിട്ടു അവന്‍ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
19മിസ്രയീമില്‍ പാര്‍ക്കുംന്ന പുത്രീ, പ്രവാസത്തിന്നു പോകുവാന്‍ കോപ്പുകൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
20മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാല്‍ വടക്കുനിന്നു ഈച്ച അതിന്മേല്‍ വരുന്നു.
21അതിന്റെ കൂലിച്ചേവകര്‍ അതിന്റെ മദ്ധ്യേ തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞു ഒരുപോലെ ഔടിപ്പോയി; അവരുടെ അപായദിവസവും സന്ദര്‍ശനകാലവും വന്നിരിക്കയാല്‍ അവര്‍ക്കും നില്പാന്‍ കഴിഞ്ഞില്ല.
22അതിന്റെ ശബ്ദം പാമ്പു ഔടുന്ന ശബ്ദംപോലെ; അവര്‍ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.
23അതിന്റെ കാടു തിങ്ങിയതായിരുന്നാലും അവര്‍ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാടു; അവര്‍ വെട്ടുക്കിളികളെക്കാള്‍ അധികം; അവര്‍ക്കും സംഖ്യയുമില്ല.
24മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവള്‍ വടക്കെ ജാതിയുടെ കയ്യില്‍ ഏല്പിക്കപ്പെടും.
25ഞാന്‍ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദര്‍ശിക്കും; ഫറവോനെയും അവനില്‍ ആശ്രയിക്കുന്നവരെയും സന്ദര്‍ശിക്കും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
26ഞാന്‍ അവരെ, അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവന്റെ ഭൃത്യന്മാരുടെ കയ്യിലും ഏല്പിക്കും; അതിന്റെശേഷം അതിന്നു പുരാതനകാലത്തെന്നപോലെ നിവാസികള്‍ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.
27എന്നാല്‍ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാന്‍ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.
28എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാന്‍ മുടിച്ചുകളകയില്ല; ഞാന്‍ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.