1Seorang yang bernama Lazarus tinggal di Betania bersama-sama dengan saudaranya Maria dan Marta.
1മറിയയുടെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായ്ക്കിടന്നു.
2Maria ialah wanita yang menuang minyak wangi ke kaki Tuhan, dan menyekanya dengan rambutnya. Suatu ketika Lazarus jatuh sakit.
2ഈ മറിയ ആയിരുന്നു കര്‍ത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാല്‍ തുടച്ചതു. അവളുടെ സഹോദരനായ ലാസര്‍ ആയിരുന്നു ദീനമായ്ക്കിടന്നതു.
3Kedua saudaranya mengabarkan kepada Yesus, "Tuhan, saudara kami yang Tuhan kasihi itu sakit."
3ആ സഹോദരിമാര്‍ അവന്റെ അടുക്കല്‍ ആളയച്ചുകര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
4Ketika Yesus mendengar kabar itu, Ia berkata, "Penyakit ini tidak akan menyebabkan kematian. Ini terjadi supaya Allah diagungkan, dan supaya karenanya Anak Allah juga diagungkan."
4യേശു അതു കേട്ടിട്ടുഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.
5Yesus mengasihi Marta, Maria dan Lazarus.
5യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു. എന്നിട്ടും അവന്‍ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താന്‍ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാര്‍ത്തു.
6Tetapi ketika Yesus mendapat berita bahwa Lazarus sakit, Ia sengaja tinggal di tempat-Nya dua hari lagi.
6അതിന്റെ ശേഷം അവന്‍ ശിഷ്യന്മാരോടുനാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
7Sesudah itu baru Ia berkata kepada pengikut-pengikut-Nya, "Mari kita kembali ke Yudea."
7ശിഷ്യന്മാര്‍ അവനോടുറബ്ബീ, യെഹൂദന്മാര്‍ ഇപ്പോള്‍തന്നേ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
8Mereka menjawab, "Bapak Guru, baru saja orang-orang Yahudi mau melempari Bapak dengan batu dan sekarang Bapak mau kembali lagi ke sana?"
8അതിന്നു യേശുപകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകല്‍ സമയത്തു നടക്കുന്നവന്‍ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
9"Bukankah siang hari lamanya dua belas jam?" kata Yesus. "Orang yang berjalan di waktu siang, tidak tersandung sebab ia melihat terang dunia ini.
9രാത്രിയില്‍ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
10Tetapi orang yang berjalan di waktu malam tersandung, sebab tidak ada terang padanya."
10ഇതു പറഞ്ഞിട്ടു അവന്‍ നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്നു അവരോടു പറഞ്ഞു.
11Begitulah kata Yesus. Kemudian Ia berkata lagi, "Sahabat kita Lazarus sudah tidur, tetapi Aku akan pergi membangunkan dia."
11ശിഷ്യന്മാര്‍ അവനോടുകര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.
12Pengikut-pengikut Yesus berkata, "Tuhan, kalau Lazarus tidur, nanti ia akan sembuh."
12യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവര്‍ക്കും തോന്നിപ്പോയി.
13Maksud Yesus ialah bahwa Lazarus sudah mati. Tetapi mereka menyangka maksud Yesus adalah bahwa Lazarus tidur biasa.
13അപ്പോള്‍ യേശു സ്പഷ്ടമായി അവരോടുലാസര്‍ മരിച്ചുപോയി;
14Karena itu Yesus berkata kepada mereka dengan terus terang, "Lazarus sudah mati.
14ഞാന്‍ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള്‍ വിശ്വസിപ്പാന്‍ ഇടയാകുമല്ലോ; എന്നാല്‍ നാം അവന്റെ അടുക്കല്‍ പോക എന്നു പറഞ്ഞു.
15Tetapi Aku senang juga Aku tidak ada di sana, sebab lebih baik untuk kalian, supaya kalian dapat percaya. Marilah kita pergi sekarang kepada Lazarus."
15ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടുഅവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
16Tomas yang disebut "Si Kembar" berkata kepada teman-temannya pengikut-pengikut Yesus, "Mari kita ikut, biar kita mati bersama Dia!"
16യേശു അവിടെ എത്തിയപ്പോള്‍ അവനെ കല്ലറയില്‍ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
17Ketika Yesus sampai di tempat itu, Lazarus sudah empat hari lamanya dikubur.
17ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
18Betania dekat Yerusalem, kira-kira tiga kilometer jauhnya.
18മാര്‍ത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കല്‍ വന്നിരുന്നു.
19Banyak orang Yahudi telah datang mengunjungi Marta dan Maria untuk menghibur mereka karena kematian saudaranya.
19യേശു വരുന്നു എന്നു കേട്ടിട്ടു മാര്‍ത്ത അവനെ എതിരേല്പാന്‍ ചെന്നു; മറിയയോ വീട്ടില്‍ ഇരുന്നു.
20Ketika Marta mendengar Yesus datang, ia keluar untuk menyambut Yesus, sedangkan Maria tinggal di rumah.
20മാര്‍ത്ത യേശുവിനോടുകര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു.
21Kata Marta kepada Yesus, "Tuhan, sekiranya Tuhan ada di sini waktu itu, pasti saudara saya tidak meninggal.
21ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
22Namun begitu saya tahu bahwa sekarang ini juga Allah akan memberi apa saja yang Tuhan minta kepada-Nya."
22യേശു അവളോടുനിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു.
23"Saudaramu akan hidup kembali," kata Yesus kepada Marta.
23മാര്‍ത്ത അവനോടുഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
24Marta menjawab, "Saya tahu Lazarus akan hidup kembali bila orang mati dibangkitkan pada Hari Kiamat."
24യേശു അവളോടുഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
25"Akulah yang memberi hidup dan membangkitkan orang mati," kata Yesus kepada Marta. "Orang yang percaya kepada-Ku akan hidup, walaupun ia sudah mati.
25ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
26Dan orang hidup yang percaya kepada-Ku, selama-lamanya tidak akan mati. Percayakah engkau akan hal itu?"
26അവള്‍ അവനോടുഉവ്വു, കര്‍ത്താവേ, ലോകത്തില്‍ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
27"Tuhan," jawab Marta, "saya percaya Tuhan Anak Allah, Raja Penyelamat yang akan datang ke dunia ini."
27പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചുഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
28Setelah Marta berkata begitu, ia pergi memanggil Maria, saudaranya dan berbisik kepadanya, "Bapak Guru ada di sini; Ia menanyakan engkau."
28അവള്‍ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കല്‍ വന്നു.
29Mendengar itu, Maria cepat-cepat bangun, lalu pergi menemui Yesus.
29യേശു അതുവരെ ഗ്രാമത്തില്‍ കടക്കാതെ മാര്‍ത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
30Waktu itu, Yesus belum masuk ke desa. Ia masih di tempat Marta menjumpai-Nya.
30വീട്ടില്‍ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാര്‍, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവള്‍ കല്ലറെക്കല്‍ കരവാന്‍ പോകുന്നു എന്നു വിചാരിച്ചു പിന്‍ ചെന്നു.
31Orang-orang Yahudi yang sedang menghibur Maria di rumah, melihat Maria bangun dan cepat-cepat keluar; jadi mereka pergi mengikuti dia, sebab mereka menyangka ia pergi ke kubur untuk menangis.
31യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്‍ക്കല്‍ വീണുകര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
32Waktu Maria sampai di tempat Yesus dan melihat Dia, berlututlah Maria di depan-Nya dan berkata, "Tuhan, sekiranya Tuhan ada di sini waktu itu, pasti saudara saya tidak meninggal."
32അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി
33Ketika Yesus melihat Maria menangis, dan orang-orang Yahudi yang datang bersama Maria itu juga menangis, hati-Nya sedih, dan Ia tampak terharu sekali.
33അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണ്‍ക എന്നു അവര്‍ അവനോടു പറഞ്ഞു.
34Maka bertanyalah Ia kepada mereka, "Di mana kalian menguburkan dia?" "Mari lihat, Tuhan," jawab mereka.
34യേശു കണ്ണുനീര്‍ വാര്‍ത്തു.
35Lalu Yesus menangis.
35ആകയാല്‍ യെഹൂദന്മാര്‍കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
36Maka orang-orang Yahudi itu berkata, "Lihat, bukan main kasih-Nya kepada Lazarus!"
36ചിലരോകുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാന്‍ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
37Tetapi ada di antara mereka yang berkata, "Ia membuat orang buta melihat, mengapa Ia tidak bisa mencegah supaya Lazarus jangan mati?"
37യേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു.
38Yesus sangat terharu lagi, lalu pergi ke kuburan. Kuburan itu adalah sebuah gua yang ditutup dengan batu besar.
38കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു മരിച്ചവന്റെ സഹോദരിയായ മാര്‍ത്തകര്‍ത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.
39"Singkirkan batu itu," kata Yesus. Marta, saudara orang yang meninggal itu, menjawab, "Tetapi, Tuhan, ia sudah empat hari dikubur. Tentu sudah berbau busuk!"
39യേശു അവളോടുവിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
40Yesus berkata kepada Marta, "Bukankah sudah Kukatakan kepadamu: Kalau engkau percaya, engkau akan melihat betapa besar kuasa Allah!"
40അവര്‍ കല്ലു നീക്കി. യേശു മേലോട്ടു നോക്കിപിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു.
41Maka mereka menyingkirkan batu itu. Kemudian Yesus menengadah ke langit dan berkata, "Terima kasih, Bapa, karena Engkau telah mendengarkan Aku.
41നീ എപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നിലക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു.
42Aku tahu Engkau selalu mendengarkan Aku, tetapi Aku mengatakan ini, untuk orang-orang yang ada di sini; supaya mereka percaya bahwa Engkaulah yang mengutus Aku."
42ഇങ്ങനെ പറഞ്ഞിട്ടു അവന്‍ ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.
43Sesudah berkata begitu, Yesus berseru dengan suara keras, "Lazarus, keluar!"
43മരിച്ചവന്‍ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിന്‍ ; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
44Maka keluarlah orang yang sudah mati itu. Tangan dan kakinya masih terbungkus kain kafan, dan mukanya tertutup dengan kain penutup muka. "Lepaskan kain kafannya supaya ia bebas berjalan," kata Yesus kepada orang-orang di situ.
44മറിയയുടെ അടുക്കല്‍ വന്ന യെഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ടു അവനില്‍ വിശ്വസിച്ചു.
45Banyak dari orang-orang Yahudi yang datang mengunjungi Maria, percaya kepada Yesus waktu mereka melihat kejadian itu.
45എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.
46Tetapi beberapa di antara mereka pergi kepada orang Farisi dan melaporkan apa yang sudah dilakukan oleh Yesus.
46മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടിനാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യന്‍ വളരെ അടയാളങ്ങള്‍ ചെയ്യുന്നുവല്ലോ.
47Karena itu orang-orang Farisi dan imam-imam kepala mengadakan rapat dengan Mahkamah Agama. Mereka berkata, "Kita harus berbuat apa? Orang ini membuat banyak keajaiban!
47അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
48Kalau kita membiarkan Dia terus begini semua orang akan percaya kepada-Nya. Dan akhirnya penguasa Roma akan datang dan menghancurkan Rumah Tuhan dan seluruh bangsa kita!"
48അവരില്‍ ഒരുത്തന്‍ , ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടുനിങ്ങള്‍ ഒന്നും അറിയുന്നില്ല;
49Seorang dari mereka yang bernama Kayafas, imam agung pada tahun itu, berkata, "Kalian tidak tahu apa-apa.
49ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഔര്‍ക്കുംന്നതുമില്ല എന്നു പറഞ്ഞു.
50Apakah kalian tidak menyadari bahwa demi rakyat, lebih baik satu orang mati daripada seluruh bangsa hancur?"
50അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ ആ സംവത്സരത്തെ മഹാപുരോഹിതന്‍ ആകയാല്‍ ജനത്തിന്നു വേണ്ടി യേശു മരിപ്പാന്‍ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
51Sebenarnya Kayafas mengatakan itu, bukan dari pikirannya sendiri. Tetapi sebagai imam agung tahun itu ia menubuatkan bahwa Yesus akan mati untuk bangsa Yahudi.
51ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ.
52Dan bukan untuk bangsa Yahudi saja, tetapi juga untuk mengumpulkan dan mempersatukan anak-anak Allah yang tercerai-berai.
52അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.
53Mulai hari itu para penguasa Yahudi bersekongkol untuk membunuh Yesus.
53അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു.
54Karena itu Yesus tidak lagi tampil di muka umum di kalangan orang Yahudi. Ia meninggalkan Yudea, lalu pergi ke kota yang bernama Efraim dekat padang gurun. Di situ Ia tinggal bersama pengikut-pengikut-Nya.
54യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാല്‍ പലരും തങ്ങള്‍ക്കു ശുദ്ധിവരുത്തുവാന്‍ പെസഹെക്കു മുമ്പെ നാട്ടില്‍ നിന്നു യെരൂശലേമിലേക്കു പോയി.
55Pada waktu itu sudah dekat Hari Raya Paskah Yahudi. Banyak orang dari desa-desa sudah pergi ke Yerusalem untuk menjalankan upacara pembersihan diri sebelum perayaan itu.
55അവര്‍ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില്‍ നിന്നുകൊണ്ടുഎന്തു തോന്നുന്നു? അവന്‍ പെരുനാള്‍ക്കു വരികയില്ലയോ എന്നു തമ്മില്‍ പറഞ്ഞു.
56Mereka mencari Yesus, dan waktu berkumpul di Rumah Tuhan, mereka berkata satu sama lain, "Bagaimana pendapatmu? Mungkin Ia tidak datang ke perayaan ini."
56എന്നാല്‍ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവന്‍ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാല്‍ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.
57Mereka mengatakan itu sebab imam-imam kepala dan orang-orang Farisi sudah mengeluarkan perintah bahwa orang yang tahu di mana Yesus berada, harus melaporkannya supaya Ia dapat ditangkap.