Indonesian

Malayalam

Leviticus

8

1TUHAN berkata kepada Musa,
1യഹോവ പിന്നെയും മോശെയോടുനീ അഹരോനെയും അവനോടുകൂടെ
2"Panggillah Harun dan anak-anaknya dan bawalah pakaian imam, minyak upacara, seekor sapi jantan muda untuk kurban pengampunan dosa, dua ekor domba jantan dan sebakul roti yang tak beragi.
2അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാര്‍, കൊട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും
3Lalu suruhlah seluruh umat Israel berkumpul di depan pintu Kemah-Ku."
3സഭയെ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.
4Musa melakukan apa yang diperintahkan TUHAN. Waktu seluruh umat sudah berkumpul di tempat itu,
4യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ വന്നുകൂടി.
5Musa berkata kepada mereka, "Yang saya lakukan sekarang ini adalah perintah TUHAN."
5മോശെ സഭയോടുയഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു.
6Lalu ia menyuruh Harun dan anak-anaknya tampil ke depan dan membasuh diri.
6മോശെ അഹരോനെയും പുത്രന്മാരെയും അടുക്കല്‍ വരുത്തി അവരെ വെള്ളം കൊണ്ടു കഴുകി.
7Sesudahnya ia mengenakan pakaian imam pada Harun: kemeja, ikat pinggang dan jubah. Juga efod yang diikat ke pinggangnya dengan ikat dari kain halus.
7അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാല്‍ അതു മുറുക്കി.
8Lalu dipasangnya tutup dada pada Harun, dan ke dalam tutup dada itu dimasukkannya Urim dan Tumim.
8അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില്‍ ഊറീമും തുമ്മീമും വെച്ചു.
9Lalu ditaruhnya serban di kepala Harun, dan pada serban itu disematkannya hiasan emas, yang menandakan bahwa Harun sudah menjadi milik TUHAN. Semua itu dilakukan Musa menurut perintah TUHAN kepadanya.
9അവന്റെ തലയില്‍ മുടി വെച്ചു; മുടിയുടെ മേല്‍ മുന്‍ വശത്തു വിശുദ്ധകിരീടമായ പൊന്‍ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
10Lalu Musa mengambil minyak upacara dan mengoleskannya pada Kemah TUHAN dan segala perlengkapannya. Dengan demikian semuanya dikhususkannya bagi TUHAN.
10മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
11Sedikit dari minyak itu dipercikkannya tujuh kali ke atas mezbah dan semua perlengkapannya, juga ke atas bak dan dasarnya. Dengan demikian semuanya dikhususkannya bagi TUHAN.
11അതില്‍ കുറെ അവന്‍ യാഗപീഠത്തിന്മേല്‍ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
12Sesudahnya itu Musa mentahbiskan Harun dengan menuangkan sedikit minyak upacara ke atas kepalanya.
12അവന്‍ അഹരോന്റെ തലയില്‍ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
13Lalu ia menyuruh anak-anak Harun tampil ke depan. Dikenakannya pada mereka kemeja dan ikat pinggang. Lalu ditaruhnya serban di kepala mereka seperti yang diperintahkan TUHAN kepadanya.
13മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
14Sesudahnya Musa mengambil seekor sapi jantan muda untuk kurban pengampunan dosa. Harun dan anak-anaknya meletakkan tangan mereka di atas kepala binatang itu.
14അവന്‍ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നുപാപയാഗത്തിന്നുള്ള കാളയുടെ തലയില്‍ അഹരോനും പുത്രന്മാരും കൈ വെച്ചു.
15Lalu Musa menyembelihnya dan mengambil sebagian darahnya. Darah itu dioleskannya dengan jarinya pada tanduk-tanduk di sudut-sudut mezbah, supaya mezbah itu dikhususkan bagi Allah. Darah yang selebihnya disiramkannya pada dasar mezbah. Begitulah caranya mezbah itu disucikan dan dikhususkan bagi TUHAN.
15അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരല്‍കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;
16Dari sapi yang baru dipotong itu, Musa mengambil semua lemak yang menutupi isi perutnya, ginjal dengan lemaknya dan bagian yang paling baik dari hatinya. Semua itu dibakarnya di atas mezbah.
16കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.
17Tetapi daging sapi itu, kulitnya, isi perut selebihnya termasuk ususnya, jadi seluruh sapi itu kecuali bagian-bagian yang sudah dipisahkan dibakarnya di luar perkemahan seperti yang diperintahkan TUHAN.
17എന്നാല്‍ കാളയെയും അതിന്റെ തോല്‍, മാംസം, ചാണകം എന്നിവയെയും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
18Kemudian Musa mengambil domba jantan untuk kurban bakaran, lalu Harun dan anak-anaknya meletakkan tangan mereka di atas kepala domba itu.
18അവന്‍ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നുഅഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈ വെച്ചു.
19Musa menyembelih domba itu dan darahnya disiramkannya pada keempat sisi mezbah.
19അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.
20Lalu binatang itu dipotong-potongnya dan isi perut serta kakinya dicucinya dengan air. Kepala, lemak, dan selebihnya dari daging domba jantan itu dibakarnya untuk kurban bakaran di atas mezbah seperti yang diperintahkan TUHAN kepadanya. Bau kurban makanan itu menyenangkan hati TUHAN.
20ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.
21(8:20)
21അവന്‍ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവേക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
22Lalu Musa mengambil domba jantan yang seekor lagi untuk kurban pentahbisan imam. Harun dan anak-anaknya meletakkan tangan mereka di atas kepala domba itu,
22അവന്‍ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈവെച്ചു.
23lalu Musa menyembelihnya. Sesudah itu diambilnya sedikit darah binatang itu, dan dioleskannya pada cuping telinga kanan Harun, pada ibu jari tangan kanan, dan ibu jari kaki kanannya.
23അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്തു അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.
24Kemudian ia menyuruh anak-anak Harun mendekat, lalu dioleskannya juga sedikit darah pada cuping telinga kanan mereka, pada ibu jari tangan kanan, serta ibu jari kaki kanan mereka. Darah yang selebihnya disiramkannya pada keempat sisi mezbah.
24അവന്‍ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.
25Musa mengambil lemak domba itu, ekornya yang berlemak, semua lemak yang menutupi isi perutnya, bagian yang paling baik dari hatinya, ginjal dengan lemaknya serta kaki kanannya.
25മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവന്‍ എടുത്തു,
26Dari bakul yang berisi roti tak beragi yang sudah dipersembahkan kepada TUHAN, Musa mengambil satu roti tebal yang dibuat dengan minyak dan satu roti tipis. Roti itu diletakkannya di atas lemak dan paha kanan domba.
26യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയില്‍ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.
27Seluruhnya ditaruhnya di tangan Harun dan anak-anaknya, lalu mereka mempersembahkannya sebagai persembahan unjukan kepada TUHAN.
27അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവേക്കു നീരാജനം ചെയ്തു.
28Sesudahnya Musa mengambil makanan itu dari mereka dan membakarnya di atas mezbah, bersama dengan kurban bakaran untuk kurban pentahbisan. Bau kurban makanan itu menyenangkan hati TUHAN.
28പിന്നെ മോശെ അവയെ അവരുടെ കയ്യില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ യാഗത്തിന്‍ മീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവേക്കുള്ള ദഹനയാഗം തന്നേ.
29Lalu Musa mengambil dada domba itu dan mempersembahkannya sebagai persembahan unjukan kepada TUHAN. Itulah bagian Musa dari domba jantan yang dikurbankan untuk upacara pentahbisan imam. Semuanya dilakukan Musa seperti yang diperintahkan TUHAN kepadanya.
29മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനില്‍ മോശെക്കുള്ള ഔഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
30Sesudah itu Musa mengambil sebagian dari minyak upacara dan sebagian dari darah yang ada di atas mezbah, lalu dipercikkannya kepada Harun dan anak-anaknya serta ke pakaian mereka. Dengan cara itu Musa mengkhususkan mereka dan pakaian mereka kepada TUHAN.
30മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31Kemudian Musa berkata kepada Harun dan anak-anaknya, "Masaklah daging kurban itu di depan pintu Kemah TUHAN. Menurut perintah TUHAN, kalian harus memakannya di situ dengan roti kurban pentahbisan yang ada di dalam bakul.
31അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാല്‍മാംസം നിങ്ങള്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയില്‍ ഇരിക്കുന്ന അപ്പവും തിന്നുവിന്‍ .
32Daging dan roti yang selebihnya harus kalian bakar habis.
32മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം.
33Selama tujuh hari kalian tak boleh meninggalkan Kemah TUHAN sampai upacara pentahbisanmu selesai.
33നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതില്‍ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവന്‍ നിങ്ങള്‍ക്കു കരപൂരണം ചെയ്യും.
34TUHAN memerintahkan supaya apa yang kita lakukan hari ini juga dilakukan selanjutnya. Dengan upacara itu dosa-dosamu diampuni.
34നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.
35Selama tujuh hari, siang dan malam, kalian harus tinggal di depan pintu Kemah untuk melakukan apa yang diperintahkan TUHAN. Kalau kalian tidak melakukannya, kalian akan mati. Itulah yang diperintahkan TUHAN kepada saya."
35ആകയാല്‍ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പാര്‍ത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
36Lalu Harun dan anak-anaknya melakukan semua yang diperintahkan TUHAN melalui Musa.
36യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.