1Dengarlah, hai kamu penguasa-penguasa Israel! Seharusnya kamu tahu apa yang adil,
1എന്നാല്‍ ഞാന്‍ പറഞ്ഞതുയാക്കോബിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേള്‍പ്പിന്‍ ! ന്യായം അറിയുന്നതു നിങ്ങള്‍ക്കു വിഹിതമല്ലയോ?
2tapi kamu malah membenci yang baik, dan senang akan yang jahat. Bangsaku kamu kuliti hidup-hidup, dan kamu cabik dagingnya dari tulang-tulangnya.
2നിങ്ങള്‍ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍ ത്വകൂ അവരുടെ മേല്‍നിന്നും മാംസം അവരുടെ അസ്ഥികളില്‍നിന്നും പറിച്ചുകളയുന്നു.
3Kamu makan bangsaku. Kulitnya kamu sobek-sobek dan tulang-tulangnya kamu hancurkan. Kamu memotong-motong mereka seperti memotong daging untuk dimasukkan ke dalam belanga.
3നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വകൂ അവരുടെ മേല്‍ നിന്നു ഉരിച്ചുകളയുന്നു; നിങ്ങള്‍ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തില്‍ ഇടുവാന്‍ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
4Akan tiba waktunya kamu berteriak minta tolong kepada TUHAN, tapi Ia tidak mau menjawab. Ia tidak akan mendengarkan doa-doamu, karena kamu telah melakukan yang jahat.
4അന്നു അവര്‍ യഹോവയോടു നിലവിളിക്കും; എന്നാല്‍ അവന്‍ അവര്‍ക്കും ഉത്തരം അരുളുകയില്ല; അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന്‍ ആ കാലത്തു തന്റെ മുഖം അവര്‍ക്കും മറെക്കും.
5Bangsaku ditipu oleh nabi-nabi yang meramalkan yang baik kepada orang yang memberi uang, tapi memusuhi dan meremehkan orang yang tidak memberi. Kepada nabi-nabi yang demikian, TUHAN berkata,
5എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാന്‍ വല്ലതും ഉണ്ടെങ്കില്‍ സമാധാനം പ്രസംഗിക്കയും അവരുടെ വായില്‍ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
6"Hai nabi, waktumu sudah hampir habis; mataharimu sedang terbenam. Kamu tak akan lagi mendapat penglihatan yang menyatakan rencana-rencana-Ku. Kamu tak akan lagi dapat meramalkan apa-apa."
6അതുകൊണ്ടു നിങ്ങള്‍ക്കു ദര്‍ശനമില്ലാത്ത രാത്രിയും ലക്ഷണം പറവാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്കും സൂര്യന്‍ അസ്തമിക്കയും പകല്‍ ഇരുണ്ടുപോകയും ചെയ്യും.
7Orang-orang yang meramalkan hari depan akan mendapat malu karena ramalannya meleset. Mereka semua kehilangan muka karena Allah tidak menjawab mereka.
7അപ്പോള്‍ ദര്‍ശകന്മാര്‍ ലജ്ജിക്കും; ലക്ഷണം പറയുന്നവര്‍ നാണിക്കും; ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ടു അവര്‍ ഒക്കെയും വായ് പൊത്തും.
8Tapi mengenai diriku ini, TUHAN telah mengisi aku dengan roh-Nya dan kuasa-Nya. Aku diberi-Nya pengertian tentang keadilan, dan juga keberanian untuk menyatakan kepada orang Israel dosa-dosa yang telah dilakukannya.
8എങ്കിലും ഞാന്‍ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാല്‍ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
9Dengarlah kata-kataku ini, hai kamu penguasa Israel yang membenci keadilan dan memutarbalikkan kebenaran.
9ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബ്ഗൃഹത്തിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ .
10Kamu membangun Yerusalem, kota Allah, berdasarkan pembunuhan dan ketidakadilan.
10അവര്‍ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.
11Penguasa-penguasa kota memerintah untuk mendapat uang suap, imam-imam mengajar hukum TUHAN untuk gaji, dan nabi-nabi meminta petunjuk dari Allah untuk mendapat uang--lalu mereka semua mengira TUHAN ada di pihak mereka. Mereka berkata, "TUHAN ada di tengah-tengah kita; kita tak akan ditimpa malapetaka."
11അതിലെ തലവന്മാര്‍ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാര്‍ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാര്‍ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവര്‍ യഹോവയെ ചാരിയഹോവ നമ്മുടെ ഇടയില്‍ ഇല്ലയോ? അനര്‍ത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.
12Karena kejahatanmu itu, Sion akan dibajak seperti ladang, Yerusalem akan menjadi timbunan puing, dan bukit Rumah TUHAN akan menjadi hutan belukar.
12അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയല്‍പോലെയും ഉഴും; യെരൂശലേം കലക്കുന്നുകളും ആലയത്തിന്റെ പര്‍വ്വതം കാട്ടിലെ മേടുകള്‍ പോലെയും ആയ്തീരും.