Indonesian

Malayalam

Numbers

30

1Musa memberikan peraturan-peraturan ini kepada para pemimpin suku-suku bangsa Israel.
1മോശെ യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതുയഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാല്‍
2Apabila seorang laki-laki berkaul atau mengucapkan janji dengan sumpah kepada TUHAN, sehingga ia mengikat dirinya pada suatu janji, ia harus melakukan apa yang dijanjikannya itu, dan tak boleh mengingkari perkataannya.
2ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജ്ജനവ്രതം ദീക്ഷിപ്പാന്‍ ശപഥംചെയ്കയോ ചെയ്താല്‍ അവന്‍ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായില്‍നിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവര്‍ത്തിക്കേണം.
3Apabila seorang gadis yang tinggal di rumah ayahnya berkaul kepada TUHAN, dan mengikat dirinya pada suatu janji, dan ayahnya tidak berkeberatan pada waktu mendengar hal itu, maka gadis itu harus menepati seluruh kaul dan janjinya itu.
3ഒരു സ്ത്രീ ബാല്യപ്രായത്തില്‍ അപ്പന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ യഹോവേക്കു ഒരു നേര്‍ച്ചനേര്‍ന്നു ഒരു പരിവര്‍ജ്ജനവ്രതം നിശ്ചയിക്കയും
4(30:3)
4അവളുടെ അപ്പന്‍ അവളുടെ നേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താല്‍ അവളുടെ എല്ലാനേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
5Tetapi kalau pada waktu mendengar hal itu ayahnya berkeberatan, maka gadis itu tidak terikat pada kaulnya dan janjinya. TUHAN akan mengampuni dia, karena ia dilarang ayahnya.
5എന്നാല്‍ അവളുടെ അപ്പന്‍ അവളുടെ എല്ലാനേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതത്തെയും കുറിച്ചു കേള്‍ക്കുന്ന നാളില്‍ അവളോടു വിലക്കിയാല്‍ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പന്‍ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.
6Apabila seorang wanita yang belum kawin berkaul atau mengikat dirinya kepada suatu janji, entah dengan dipertimbangkan lebih dahulu atau dengan begitu saja, maka ia terikat pada kaul atau janjinya itu. Kalau di kemudian hari ia kawin, ia tetap terikat pada kaul dan janjinya itu, asal suaminya tidak berkeberatan pada waktu mendengar tentang hal itu.
6അവള്‍ക്കു ഒരു നേര്‍ച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജ്ജനവ്രതമോ ഉള്ളപ്പോള്‍
7(30:6)
7അവള്‍ ഒരുത്തന്നു ഭാര്യയാകയും ഭര്‍ത്താവു അതിനെക്കുറിച്ചു കേള്‍ക്കുന്ന നാളില്‍ മിണ്ടാതിരിക്കയും ചെയ്താല്‍ അവളുടെ നേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതവും സ്ഥിരമായിരിക്കും.
8Tetapi kalau suaminya pada waktu mendengarnya melarang dia, maka ia tidak terikat pada kaulnya dan janjinya itu. TUHAN akan mengampuni dia.
8എന്നാല്‍ ഭര്‍ത്താവു അതു കേട്ട നാളില്‍ അവളോടു വിലക്കിയാല്‍ അവളുടെ നേര്‍ച്ചയും അവള്‍ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജ്ജനവ്രതവും അവന്‍ ദുര്‍ബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
9Apabila seorang janda atau wanita yang sudah diceraikan membuat kaul atau janji yang mengikat dirinya, ia terikat pada kaul atau janji itu dan harus menepatinya.
9വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേര്‍ച്ചയും പരിവര്‍ജ്ജനവ്രതവും എല്ലാം അവളുടെ മേല്‍ സ്ഥിരമായിരിക്കും.
10Apabila seorang wanita yang sudah kawin membuat kaul atau janji yang mengikat dirinya,
10അവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍വെച്ചു നേരുകയോ ഒരു പരിവര്‍ജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
11ia harus memenuhi segala yang dijanjikannya itu, asal suaminya tidak berkeberatan waktu ia mendengar hal itu.
11ഭര്‍ത്താവു അതിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാല്‍ അവളുടെ നേര്‍ച്ചകള്‍ ഒക്കെയും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
12Tetapi kalau pada waktu mendengar hal itu suaminya melarang dia, maka wanita itu tidak terikat lagi pada kaul atau janjinya. TUHAN akan mengampuni dia, karena ia dilarang oleh suaminya.
12എന്നാല്‍ ഭര്‍ത്താവു കേട്ട നാളില്‍ അവയെ ദുര്‍ബ്ബലപ്പെടുത്തി എങ്കില്‍ നേര്‍ച്ചകളോ പരിവര്‍ജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേല്‍ നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്‍ത്താവു അതിനെ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
13Suami mempunyai hak untuk menyetujui atau membatalkan setiap kaul atau janji yang dibuat istrinya.
13ആത്മതപനം ചെയ്‍വാനുള്ള ഏതു നേര്‍ച്ചയും പരിവര്‍ജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുര്‍ബ്ബലപ്പെടുത്തുവാനോ ഭര്‍ത്താവിന്നു അധികാരം ഉണ്ടു.
14Tetapi kalau pada waktu mendengar hal itu suaminya tidak berkeberatan, wanita itu harus menepati seluruh kaul atau janjinya. Suaminya setuju dengan kaul atau janji itu karena ia tidak berkeberatan pada waktu mendengarnya.
14എന്നാല്‍ ഭര്‍ത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കില്‍ അവന്‍ അവളുടെ എല്ലാനേര്‍ച്ചയും അവള്‍ നിശ്ചയിച്ച സകലപരിവര്‍ജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളില്‍ മിണ്ടാതിരിക്കകൊണ്ടു അവന്‍ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
15Kalau di kemudian hari suaminya itu membatalkan kaul atau janji istrinya, maka suaminya itulah yang harus menanggung akibat pembatalan itu.
15എന്നാല്‍ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുര്‍ബ്ബലപ്പെടുത്തിയാല്‍ അവന്‍ അവളുടെ കുറ്റം വഹിക്കും.
16Itulah peraturan-peraturan yang diberikan TUHAN kepada Musa tentang kaul dan janji yang dibuat oleh seorang gadis yang tinggal di rumah ayahnya, atau oleh seorang wanita yang sudah kawin.
16ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും അപ്പന്റെ വീട്ടില്‍ കന്യകയായി പാര്‍ക്കുംന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങള്‍ ഇവ തന്നേ.