Indonesian

Malayalam

Numbers

4

1TUHAN menyuruh Musa dan Harun
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
2mengadakan sensus orang Lewi dari kaum Kehat menurut keluarga masing-masing,
2ലേവ്യരില്‍ വെച്ചു കെഹാത്യരില്‍ മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനക്കുടാരത്തില്‍
3lalu mencatat nama semua orang laki-laki yang berumur tiga puluh sampai lima puluh tahun, yang mampu melakukan wajib kerja di Kemah TUHAN.
3വേലചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിന്‍ .
4Pekerjaan mereka ialah mengurus barang-barang yang mahasuci.
4സമാഗമനക്കുടാരത്തില്‍ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാല്‍
5TUHAN memberi kepada Musa peraturan ini: Kalau sudah waktunya membongkar perkemahan, Harun dan anak-anaknya harus masuk ke Kemah TUHAN, menurunkan tirai di depan Peti Perjanjian, dan menutupi Peti itu dengan kain itu.
5പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം.
6Sesudahnya, mereka harus menutupinya lagi dengan sehelai kulit halus, lalu membentangkan sehelai kain biru di atasnya, dan memasang kayu pengusung Peti itu.
6തഹശൂതോല്‍കൊണ്ടുള്ള മൂടി അതിന്മേല്‍ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.
7Mereka harus membentangkan sehelai kain biru di atas meja tempat roti sajian untuk TUHAN, dan di atas meja itu harus mereka letakkan pinggan, baki tempat dupa, baki tempat persembahan, dan kendi untuk persembahan air anggur. Roti sajian harus selalu ada di meja itu.
7കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേല്‍ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേല്‍ ഇരിക്കേണം.
8Mereka harus menutupi semuanya itu dengan sehelai kain merah, lalu membentangkan sehelai kulit halus di atasnya, dan memasang kayu pengusung meja itu.
8അവയുടെ മേല്‍ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോല്‍കൊണ്ടുള്ള മൂടുവിരിയാല്‍ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.
9Mereka harus mengambil sehelai kain biru dan menutupi kaki lampu serta lampu-lampunya, alat untuk membersihkan sumbu pelita dan penadahnya, dan semua tempat minyak zaitun.
9ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണകൂടങ്ങളും മൂടേണം.
10Kaki lampu dan seluruh perlengkapannya harus mereka bungkus dengan sehelai kulit halus lalu menaruhnya di atas tempat pengusungan.
10അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയില്‍ പൊതിഞ്ഞു ഒരു തണ്ടിന്മേല്‍ വെച്ചുകെട്ടേണം.
11Sesudah itu mereka harus membentangkan sehelai kain biru di atas mezbah dari emas itu, dan menutupinya dengan sehelai kulit halus, lalu memasang kayu pengusung mezbah itu.
11സ്വര്‍ണ്ണ പീഠത്തിന്മേല്‍ അവര്‍ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും തണ്ടു ചെലുത്തുകയും വേണം.
12Segala peralatan yang dipakai di dalam Ruang Suci harus mereka ambil dan bungkus dengan sehelai kain biru. Lalu mereka harus menutupinya dengan sehelai kulit halus, dan menaruhnya di atas usungan.
12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവര്‍ എടുത്തു ഒരു നീലശ്ശീലയില്‍ പൊതിഞ്ഞു തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും ഒരു തണ്ടിന്മേല്‍ വെച്ചു കെട്ടുകയും വേണം.
13Mereka harus membersihkan mezbah itu dari abu, lalu membentangkan sehelai kain ungu di atasnya.
13അവര്‍ യാഗപീഠത്തില്‍നിന്നു വെണ്ണീര്‍ നീക്കി അതിന്മേല്‍ ഒരു ധൂമ്രശീല വിരിക്കേണം.
14Dan di atas itu harus mereka letakkan semua peralatan yang dipakai dalam ibadat pada mezbah itu: tempat api, garpu, penyodok, dan baskom. Lalu mereka harus menutupi semuanya itu dengan sehelai kulit halus dan memasang kayu pengusungnya.
14അവര്‍ അതിന്മേല്‍ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുള്‍ക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേല്‍ വെക്കേണം; തഹശൂതോല്‍കൊണ്ടുള്ള ഒരു വിരി അതിന്മേല്‍ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.
15TUHAN berkata kepada Musa dan Harun, "Pada waktu kamu membongkar perkemahan, Harun dan anak-anaknya harus masuk ke dalam Kemah-Ku dan menutupi semua barang dan perlengkapan yang ada di situ. Baru sesudah itu, orang-orang Kehat boleh datang untuk memikulnya. Tetapi mereka tak boleh melihat, mendekati atau menyentuh benda-benda itu, karena sudah dikhususkan untuk-Ku. Kalau mereka melakukannya juga, mereka akan mati. Jadi, supaya orang-orang Kehat itu jangan terhapus dari suku Lewi, Harun dan anak-anaknya harus menugaskan masing-masing di antara mereka apa yang harus mereka bawa. Itulah tugas orang Kehat pada waktu Kemah-Ku dipindahkan. Eleazar, anak Harun, bertanggung jawab atas seluruh Kemah-Ku, minyak lampu, dupa, kurban gandum untuk sajian tetap, minyak upacara dan semua yang ada di dalam Kemah-Ku itu."
15പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീര്‍ന്നശേഷം കെഹാത്യര്‍ ചുമപ്പാന്‍ വരേണം; എന്നാല്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനക്കുടാരത്തില്‍ കെഹാത്യരുടെ ചുമടു ഇവ തന്നേ.
16(4:15)
16പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാര്‍ നോക്കേണ്ടതുവെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവര്‍ഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.
17(4:15)
17യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
18(4:15)
18നിങ്ങള്‍ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരില്‍നിന്നു ഛേദിച്ചുകളയരുതു.
19(4:15)
19അവര്‍ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്‍വിന്‍ അഹരോനും പുത്രന്മാരും അകത്തു കടന്നു അവരില്‍ ഔരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.
20(4:15)
20എന്നാല്‍ അവര്‍ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.
21TUHAN menyuruh Musa
21യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
22mengadakan sensus orang Lewi dari kaum Gerson menurut keluarga masing-masing.
22ഗേര്‍ശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.
23Musa harus mencatat nama semua orang laki-laki yang berumur tiga puluh sampai lima puluh tahun yang mampu melakukan wajib kerja di Kemah TUHAN.
23മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.
24Mereka ditugaskan untuk mengangkut barang-barang ini:
24സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേര്‍ശോന്യകുടുംബങ്ങള്‍ക്കുള്ള വേല എന്തെന്നാല്‍
25Kain tenda Kemah itu dengan tutupnya bagian dalam dan bagian luar dari kulit halus, kain di pintu Kemah,
25തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനക്കുടാരം, അതിന്റെ മൂടുവിരി, തഹശുതോല്‍കൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,
26layar-layar dan tali temalinya untuk pelataran di sekitar Kemah dan mezbah, kain di gerbang pelataran, dan semua perlengkapan yang dipakai untuk memasang semua benda itu. Mereka bertanggung jawab atas semua pekerjaan yang berhubungan dengan barang-barang itu.
26പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങള്‍ ഒക്കെയും അവര്‍ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‍വാനുള്ള വേലയൊക്കെയും അവര്‍ ചെയ്യേണം.
27Musa dan Harun harus mengawasi supaya pekerjaan yang diserahkan Harun dan anak-anaknya kepada orang-orang Gerson itu dilaksanakan, dan semua barang yang harus diangkut, agar diangkut.
27ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയില്‍ ഏല്പിക്കേണം.
28Itulah tugas orang-orang Gerson di dalam Kemah; tugas-tugas itu harus dilaksanakan di bawah pimpinan Itamar, anak Imam Harun.
28സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യരുടെ കുടുംബങ്ങള്‍ക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകന്‍ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.
29TUHAN menyuruh Musa mengadakan sensus orang Lewi dari kaum Merari menurut keluarga masing-masing.
29മെരാര്‍യ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.
30Musa harus mencatat nama semua orang laki-laki yang berumur tiga puluh sampai lima puluh tahun yang mampu melakukan wajib kerja di Kemah TUHAN.
30മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തിലെ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.
31Mereka ditugaskan untuk mengangkut rangka-rangka Kemah itu, balok-baloknya, tiang-tiangnya dan alasnya.
31സമാഗമനക്കുടാരത്തില്‍ അവര്‍ക്കുംള്ള എല്ലാവേലയുടെയും മുറെക്കു അവര്‍ എടുക്കേണ്ടുന്ന ചുമടു എന്തെന്നാല്‍തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്‍, ചുവടു,
32Juga tiang-tiang pelataran sekeliling Kemah itu serta alasnya, patok-patoknya dan tali temalinya dengan segala perkakas yang diperlukan untuk menegakkannya. Setiap orang ditugaskan membawa barang-barang tertentu.
32ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്‍, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവര്‍ എടുക്കേണ്ടുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ പേര്‍വിവരമായി അവരെ ഏല്പിക്കേണം.
33Itulah tugas-tugas kaum Merari; semua pekerjaan mereka di Kemah TUHAN harus dilakukan di bawah pimpinan Itamar, anak Imam Harun.
33പുരോഹിതനായ അഹരോന്റെ മകന്‍ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനക്കുടാരത്തില്‍ മെരാര്‍യ്യരുടെ കുടുംബങ്ങള്‍ക്കുള്ള സകലസേവയുടെയും മുറെക്കു അവര്‍ ചെയ്യേണ്ടുന്ന വേല ഇതു തന്നേ.
34Sesuai dengan perintah TUHAN, Musa, Harun dan para pemimpin umat mengadakan sensus dari ketiga kaum dalam suku Lewi, yaitu Kehat, Gerson dan Merari. Mereka melakukan sensus itu keluarga demi keluarga. Mereka mencatat nama semua orang laki-laki yang berumur tiga puluh sampai lima puluh tahun yang mampu melakukan tugas wajib kerja di Kemah TUHAN. Inilah hasilnya: (Kaum-Jumlah orang), Kehat-2.750, Gerson-2.630, Merari-3.200; Seluruhnya: 8.580.
34മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും മെഹാത്യരില്‍ മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ
35(4:34)
35സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
36(4:34)
36അവരില്‍ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ രണ്ടായിരത്തെഴുനൂറ്റമ്പതു പേര്‍.
37(4:34)
37മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമന കൂടാരത്തില്‍ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍ തന്നേ.
38(4:34)
38ഗേര്‍ശോന്യരില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
39(4:34)
39മുപ്പതുവയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമന കൂടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്നവരായി
40(4:34)
40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവര്‍ രണ്ടായിരത്തറുനൂറ്റി മുപ്പതു പേര്‍.
41(4:34)
41യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേര്‍ശോന്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍ തന്നേ.
42(4:34)
42മെരാര്‍യ്യകുടുംബങ്ങളില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
43(4:34)
43മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്നവരായി
44(4:34)
44അവരില്‍ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ ആകെ മൂവായിരത്തിരുനൂറുപേര്‍.
45(4:34)
45യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്‍യ്യ കുടുംബങ്ങളില്‍ എണ്ണിയവര്‍ ഇവര്‍ തന്നേ.
46(4:34)
46മോശെയും അഹരോനും യിസ്രായേല്‍ പ്രഭുക്കന്മാരും ലേവ്യരില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതല്‍ അമ്പതുവയസ്സുവരെ
47(4:34)
47സമാഗമന കൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‍വാന്‍ പ്രവേശിച്ചവര്‍ ആകെ
48(4:34)
48എണ്ണായിരത്തഞ്ഞൂറ്റെണ്‍പതു പേര്‍ ആയിരുന്നു.
49Atas perintah TUHAN melalui Musa, setiap orang didaftarkan dan diberi tanggung jawabnya masing-masing atas apa yang harus dilayaninya atau apa yang harus dipikulnya.
49യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഔരോരുത്തന്‍ താന്താന്റെ വേലക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവന്‍ അവരെ എണ്ണി.