Indonesian

Malayalam

Proverbs

12

1Orang yang cinta kepada pengetahuan senang mendapat teguran; tapi orang yang tidak suka ditegur adalah orang dungu.
1പ്രബോധനം ഇഷ്ടപ്പെടുന്നവന്‍ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായന്‍ .
2Orang baik disenangi TUHAN, tapi orang yang merancangkan kejahatan akan menerima hukuman.
2ഉത്തമന്‍ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവന്‍ ശിക്ഷ വിധിക്കുന്നു.
3Tak ada seorang pun yang dapat tetap jaya oleh kejahatan; tapi orang yang jujur tetap kukuh, tak tergoyahkan.
3ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.
4Istri yang baik adalah kebanggaan dan kebahagiaan suaminya, istri yang membuat suaminya malu adalah bagaikan penyakit tulang yang menggerogoti.
4സാമര്‍ത്ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികള്‍ക്കു ദ്രവത്വം.
5Orang jujur memikirkan hal-hal yang baik; orang jahat merencanakan tipu daya.
5നീതിമാന്മാരുടെ വിചാരങ്ങള്‍ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
6Kata-kata orang jahat mematikan; kata-kata orang jujur menyelamatkan.
6ദുഷ്ടന്മാര്‍ പ്രാണഹാനി വരുത്തുവാന്‍ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.
7Orang jahat akan jatuh dan binasa tanpa bekas; tapi orang baik akan tetap teguh turun-temurun.
7ദുഷ്ടന്മാര്‍ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനിലക്കും.
8Orang dipuji sesuai dengan kebijaksanaannya; orang dihina sesuai dengan kedunguannya.
8മനുഷ്യന്‍ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ളാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
9Lebih baik menjadi rakyat kecil yang mempunyai pekerjaan, daripada berlagak orang besar padahal kekurangan makanan.
9മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാള്‍ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവന്‍ ശ്രേഷ്ഠന്‍ ആകുന്നു.
10Orang baik memperhatikan ternaknya; tapi orang jahat menyiksanya.
10നീതിമാന്‍ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.
11Petani yang bekerja keras mempunyai banyak makanan, tapi orang yang menghabiskan waktunya untuk hal yang tak berguna adalah orang bodoh.
11നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ ബുദ്ധിഹീനന്‍ .
12Orang jahat ingin mendapat keuntungan dari orang durhaka; orang baik bagaikan pohon yang berbuah.
12ദുഷ്ടന്‍ ദോഷികളുടെ കവര്‍ച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നലകുന്നു.
13Orang jahat terjerat oleh kata-kata buruk yang diucapkannya; orang baik luput dari kesukaran.
13അധരങ്ങളുടെ ലംഘനത്തില്‍ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തില്‍നിന്നു ഒഴിഞ്ഞുപോരും.
14Setiap orang mendapat ganjaran sesuai dengan kata-kata dan perbuatannya; masing-masing diberi upah yang setimpal.
14തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.
15Orang dungu merasa dirinya tak pernah salah, tapi orang bijaksana suka mendengarkan nasihat.
15ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.
16Kalau orang bodoh tersinggung, saat itu juga ia menyatakan sakit hatinya; tapi orang bijaksana tidak peduli bila dicela.
16ഭോഷന്റെ നീരസം തല്‍ക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.
17Dengan mengatakan yang benar, orang menegakkan keadilan; dengan berdusta, orang mendatangkan ketidakadilan.
17സത്യം പറയുന്നവന്‍ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
18Omongan yang sembarangan dapat melukai hati seperti tusukan pedang; kata-kata bijaksana bagaikan obat yang menyembuhkan.
18വാളുകൊണ്ടു കുത്തുംപോലെ മൂര്‍ച്ചയായി സംസാരിക്കുന്നവര്‍ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.
19Dusta akan terbongkar dalam sekejap mata, tapi kata-kata benar akan tetap sepanjang masa.
19സത്യം പറയുന്ന അധരം എന്നേക്കും നിലനിലക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.
20Orang yang merencanakan kejahatan suka akan ketidakadilan; orang yang mengusahakan kebaikan akan bahagia.
20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തില്‍ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവര്‍ക്കോ സന്തോഷം ഉണ്ടു.
21Orang baik tak akan kena musibah; orang jahat akan selalu kena susah.
21നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്‍ത്ഥംകൊണ്ടു നിറയും.
22TUHAN benci kepada pendusta; tapi Ia senang dengan orang yang jujur.
22വ്യാജമുള്ള അധരങ്ങള്‍ യഹോവേക്കു വെറുപ്പു; സത്യം പ്രവര്‍ത്തിക്കുന്നവരോ അവന്നു പ്രസാദം.
23Orang bijaksana tidak menonjolkan pengetahuannya; orang bodoh mengobralkan kebodohannya.
23വിവേകമുള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.
24Kerja keras membuat orang berkuasa; kemalasan memaksa orang menjadi hamba.
24ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.
25Rasa khawatir mematahkan semangat, tetapi kata-kata ramah membesarkan hati.
25മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.
26Orang baik lebih beruntung dari tetangganya; orang jahat sesat karena kejahatannya.
26നീതിമാന്‍ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
27Dengan bermalas-malas takkan tercapai yang diidamkan; dengan bekerja keras orang mendapat kekayaan.
27മടിയന്‍ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.
28Orang yang mengikuti jalan yang benar akan hidup bahagia; orang yang mengikuti jalan yang jahat menuju kepada maut.
28നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവനുണ്ടു; അതിന്റെ പാതയില്‍ മരണം ഇല്ല.