1Seperti hujan di musim kemarau, dan salju di musim panas, begitu juga pujian bagi orang bodoh tidak pantas.
1വേനല്‍കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
2Seperti burung terbang dan melayang-layang di udara, begitu juga kutukan tak bisa kena pada orang yang tak bersalah.
2കുരികില്‍ പാറിപ്പോകുന്നതും മീവല്‍പക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.
3Keledai harus dikenakan kekang, kuda harus dicambuk, demikian juga orang bodoh harus dipukul.
3കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാണ്‍, മൂഢന്മാരുടെ മുതുകിന്നു വടി.
4Orang yang menjawab pertanyaan orang dungu, sama bodohnya dengan orang itu.
4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
5Pertanyaan yang bodoh harus dijawab dengan jawaban yang bodoh pula, supaya si penanya sadar bahwa ia tidak pandai seperti yang disangkanya.
5മൂഢന്നു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.
6Mengutus seorang bodoh untuk mengirim berita, sama dengan mematahkan kaki sendiri dan mencari celaka.
6മൂഢന്റെ കൈവശം വര്‍ത്തമാനം അയക്കുന്നവന്‍ സ്വന്തകാല്‍ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
7Seperti orang lumpuh menggunakan kakinya, begitulah orang bodoh yang mengucapkan petuah.
7മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല്‍ ഞാന്നു കിടക്കുന്നതുപോലെ.
8Memuji orang yang tak berpengetahuan, seperti mengikat batu erat-erat pada jepretan.
8മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയില്‍ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
9Seperti pemabuk mengeluarkan duri dari tangannya, begitulah orang bodoh yang mengucapkan petuah.
9മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.
10Siapa mempekerjakan orang bodoh atau sembarang orang akan merugikan banyak orang.
10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിര്‍ത്തുന്നവനും കണ്ടവരെ കൂലിക്കു നിര്‍ത്തുന്നവനും ഒരുപോലെ.
11Seperti anjing kembali kepada muntahnya, begitulah orang bodoh yang mengulangi kebodohannya.
11നായി ഛര്‍ദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന്‍ തന്റെ ഭോഷത്വം ആവര്‍ത്തിക്കുന്നതും ഒരുപോലെ.
12Orang yang bodoh sekali masih lebih baik daripada orang yang menganggap dirinya pandai.
12തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
13Si pemalas suka tinggal di rumah; ia berkata "Ada singa di luar, aku bisa diterkam di tengah jalan."
13വഴിയില്‍ കേസരി ഉണ്ടു, തെരുക്കളില്‍ സിംഹം ഉണ്ടു എന്നിങ്ങനെ മടിയന്‍ പറയുന്നു.
14Seperti pintu berputar pada engselnya, begitulah si pemalas membalik-balikkan badannya di atas tempat tidurnya.
14കതകു ചുഴിക്കുറ്റിയില്‍ എന്നപോലെ മടിയന്‍ തന്റെ കിടക്കയില്‍ തിരിയുന്നു.
15Ada orang yang malas bukan kepalang; menyuap makanan ke mulutnya pun ia enggan.
15മടിയന്‍ തന്റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
16Si pemalas menganggap dirinya lebih berhikmat daripada tujuh orang yang memberi jawaban yang tepat.
16ബുദ്ധിയോടെ പ്രതിവാദിപ്പാന്‍ പ്രാപ്തിയുള്ള ഏഴു പേരിലും താന്‍ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
17Orang yang ikut campur dalam pertengkaran yang bukan urusannya sama seperti orang yang menangkap anjing liar pada telinganya.
17തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
18Orang yang menipu, lalu berkata, "Aku hanya bergurau saja," sama dengan orang gila yang bermain dengan senjata berbahaya.
18കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യന്‍
19(26:18)
19തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20Jika kayu telah habis, padamlah api; jika si bocor mulut sudah tiada, pertengkaran pun berhenti.
20വിറകു ഇല്ലാഞ്ഞാല്‍ തീ കെട്ടു പോകും; നുണയന്‍ ഇല്ലാഞ്ഞാല്‍ വഴക്കും ഇല്ലാതെയാകും.
21Seperti arang dan kayu membuat api tetap menyala; begitulah orang yang suka bertengkar membakar suasana.
21കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരന്‍ കലഹം ജ്വലിക്കുന്നതിന്നു കാരണം.
22Fitnah itu enak rasanya; orang suka menelannya.
22ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
23Bagaikan periuk tanah disepuh perak, begitulah orang yang manis di mulut, tapi berhati jahat.
23സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മണ്‍കുടംപോലെയാകുന്നു.
24Si pembenci manis kata-katanya tapi hatinya penuh tipu daya.
24പകെക്കുന്നവന്‍ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന്‍ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
25Meskipun ia ramah, janganlah percaya; karena kebencian menguasai hatinya.
25അവന്‍ ഇമ്പമായി സംസാരിക്കുമ്പോള്‍ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തില്‍ ഏഴു വെറുപ്പു ഉണ്ടു.
26Sekalipun ia menyembunyikan kebenciannya, semua orang akan melihat kejahatannya.
26അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പില്‍ വെളിപ്പെട്ടുവരും.
27Siapa menggali lobang untuk orang lain, akan terperosok ke dalamnya. Siapa menggelindingkan batu supaya menimpa orang lain, akan tertimpa sendiri oleh batu itu.
27കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; കല്ലു ഉരുട്ടുന്നവന്റെമേല്‍ അതു തിരിഞ്ഞുരുളും.
28Mendustai orang sama saja dengan membencinya. Mulut manis mendatangkan celaka.
28ഭോഷകു പറയുന്ന നാവു അതിനാല്‍ തകര്‍ന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.