Indonesian

Malayalam

Psalms

135

1Pujilah TUHAN! Pujilah nama TUHAN, hai kamu hamba-hamba-Nya
1യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍ .
2yang berbakti di Rumah TUHAN di kediaman Allah kita.
2യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നിലക്കുന്നവരേ,
3Pujilah TUHAN, sebab Ia baik, pujilah nama-Nya, sebab Ia murah hati.
3യഹോവയെ സ്തുതിപ്പിന്‍ ; യഹോവ നല്ലവന്‍ അല്ലോ; അവന്റെ നാമത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ; അതു മനോഹരമല്ലോ.
4Ia memilih Yakub bagi diri-Nya, umat Israel dijadikan milik-Nya.
4യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
5Sebab aku tahu TUHAN sungguh besar, Ia agung melebihi segala dewa.
5യഹോവ വലിയവന്‍ എന്നും നമ്മുടെ കര്‍ത്താവു സകലദേവന്മാരിലും ശ്രേഷ്ഠന്‍ എന്നും ഞാന്‍ അറിയുന്നു.
6Ia melakukan apa yang dikehendaki-Nya, di langit dan di bumi, di laut dan di samudra yang dalam.
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
7Dari ujung bumi Ia mendatangkan awan, dibuat-Nya kilat untuk hujan. Lalu Ia memerintahkan angin supaya keluar dari tempat penyimpanan-Nya.
7അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
8Di Mesir Ia membunuh semua anak sulung dari manusia maupun binatang.
8അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
9Di sana dibuat-Nya banyak keajaiban dan tanda untuk menghukum raja dan semua pegawainya.
9മിസ്രയീമേ, നിന്റെ മദ്ധ്യേ അവന്‍ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10Ia membinasakan banyak bangsa, dan membunuh raja-raja perkasa:
10അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11Sihon raja Amori dan Og raja Basan, serta semua raja di Kanaan.
11അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
12Lalu negeri mereka diserahkan-Nya menjadi milik Israel, umat-Nya.
12അവരുടെ ദേശത്തെ അവന്‍ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
13Ya TUHAN, Engkau akan tetap diwartakan, dan nama-Mu diingat oleh semua keturunan,
13യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14sebab Engkau memberi keadilan kepada umat-Mu, dan mengasihani hamba-hamba-Mu.
14യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍ തന്റെ ദാസന്മാരോടു സഹതപിക്കും.
15Berhala mereka dari emas dan perak, buatan tangan manusia.
15ജാതികളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
16Mereka mempunyai mulut, tetapi tak dapat berbicara, mempunyai mata, tetapi tak dapat melihat.
16അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
17Mereka mempunyai telinga, tetapi tak dapat mendengar, dari mulutnya tidak keluar napas.
17അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസവുമില്ല.
18Semoga begitulah nasib orang-orang yang membuatnya, dan yang percaya kepadanya.
18അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
19Pujilah TUHAN, hai umat Israel, pujilah Dia, hai imam-imam Allah!
19യിസ്രായേല്‍ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
20Pujilah TUHAN, hai orang-orang Lewi, pujilah Dia, kamu semua yang takwa.
20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍ .
21Pujilah TUHAN di Sion, di Yerusalem tempat kediaman-Nya. Pujilah TUHAN!
21യെരൂശലേമില്‍ അധിവസിക്കുന്ന യഹോവ സിയോനില്‍നിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിന്‍ .