Indonesian

Malayalam

Psalms

137

1Di tepi sungai-sungai Babel kami duduk dan menangis bila teringat Sion.
1ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഔര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.
2Pada pohon-pohon gandarusa di negeri itu kami gantungkan kecapi kami.
2അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേല്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
3Orang-orang yang menawan kami menyuruh kami menyanyi untuk mereka. Orang-orang yang menindas kami menyuruh kami menyanyikan lagu-lagu gembira, "Nyanyikanlah bagi kami lagu-lagu dari Sion!"
3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവര്‍സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.
4Mungkinkah di negeri asing kami menyanyi bagi TUHAN?
4ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?
5Biarlah aku tak bisa lagi menyanyi jika aku melupakan engkau, Yerusalem!
5യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്റെ വലങ്കൈ മറന്നു പോകട്ടെ.
6Biarlah aku tak bisa lagi menyanyi jika aku melupakan engkau dan tidak menjadikan engkau kesukaanku!
6നിന്നെ ഞാന്‍ ഔര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
7Ya TUHAN, ingatlah perbuatan orang Edom pada waktu Yerusalem dimusnahkan. Mereka berkata, "Robohkanlah, robohkanlah sampai ke dasar-dasarnya!"
7ഇടിച്ചുകളവിന്‍ , അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍ ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്റെ നാള്‍ ഔര്‍ക്കേണമേ.
8Hai Babel, engkau akan dibinasakan! Berbahagialah orang yang membalas kepadamu kejahatan yang kaulakukan terhadap kami.
8നാശം അടുത്തിരിക്കുന്ന ബാബേല്‍പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍ . നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേല്‍ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍ .
9Berbahagialah orang yang mengambil bayi-bayimu dan mencampakkannya ke bukit batu!