Indonesian

Malayalam

Psalms

14

1Untuk pemimpin kor. Mazmur Daud. Orang dungu berkata dalam hati, "Tidak ada Allah." Perbuatan mereka jahat dan keji tidak ada yang berbuat baik.
1ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; അവര്‍ വഷളന്മാരായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല.
2Dari surga TUHAN memandang umat manusia untuk mencari orang bijak yang menyembah Dia.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3Tetapi semua orang sudah menyeleweng dan bejat, tak ada seorang pun yang berbuat baik.
3എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.
4Kata TUHAN, "Tak sadarkah orang-orang jahat itu? Mereka hidup dengan merampasi umat-Ku dan tak pernah berdoa kepada-Ku."
4നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.
5Orang jahat akan sangat ketakutan, sebab Allah melindungi orang yang taat kepada-Nya.
5അവര്‍ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയില്‍ ഉണ്ടല്ലോ.
6Orang jahat mau merintangi orang miskin, tetapi TUHAN menjadi pelindungnya.
6നിങ്ങള്‍ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാല്‍ യഹോവ അവന്റെ സങ്കേതമാകുന്നു.
7Semoga dari Sion datang keselamatan bagi Israel! Maka keturunan Yakub akan bersukacita bila TUHAN memulihkan keadaan umat-Nya.
7സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും.