1Pujilah TUHAN! Pujilah TUHAN, hai seisi surga! Semua yang tinggal di tempat tinggi, pujilah Dia!
1യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; സ്വര്‍ഗ്ഗത്തില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ ; ഉന്നതങ്ങളില്‍ അവനെ സ്തുതിപ്പിന്‍ .
2Pujilah Dia, hai semua malaikat-Nya, pujilah Dia, hai seluruh tentara surga!
2അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍ ; അവന്റെ സര്‍വ്വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍ ;
3Pujilah Dia, hai matahari dan bulan, pujilah Dia, hai bintang-bintang yang gemerlapan!
3സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍ ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
4Pujilah Dia, hai langit yang tertinggi, pujilah Dia, hai air di atas langit!
4സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
5Baiklah mereka semua memuji nama TUHAN, sebab semuanya dijadikan atas perintah-Nya.
5അവന്‍ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
6Ia menentukan tempatnya masing-masing, ketetapan-Nya berlaku untuk selama-lamanya.
6അവന്‍ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
7Pujilah TUHAN, hai seisi bumi, hai naga-naga laut dan seluruh samudra raya;
7തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ .
8hai kilat dan hujan es, salju dan awan, angin kencang yang menurut perintah TUHAN!
8തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
9Pujilah Dia, hai bukit-bukit dan gunung-gunung, pohon buah-buahan dan semua hutan;
9പര്‍വ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
10semua ternak dan binatang liar, segala binatang melata dan burung!
10മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
11Pujilah Dia, hai raja-raja dan segala bangsa, para bangsawan dan semua penguasa;
11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
12semua pemuda dan pemudi, orang tua dan orang muda.
12യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
13Baiklah mereka semua memuji nama TUHAN, sebab nama-Nya lebih agung dari segala nama; keagungan-Nya mengatasi langit dan bumi.
13ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.
14Ia telah menguatkan bangsa-Nya, sehingga Ia dipuji-puji umat-Nya, Israel, umat kesayangan-Nya. Pujilah TUHAN!
14തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേല്‍മക്കളായ തന്റെ സകലഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു.