1Untuk pemimpin kor. Mazmur Daud. (21-2) Ya TUHAN, raja bergembira karena Engkau telah menguatkan dia; ia bersukacita karena kemenangan yang Kauberi kepadanya!
1യഹോവേ, രാജാവു നിന്റെ ബലത്തില്‍ സന്തോഷിക്കുന്നു; നിന്റെ രക്ഷയില്‍ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.
2(21-3) Engkau telah memenuhi keinginan hatinya, dan memberi apa yang dimintanya.
2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
3(21-4) Engkau datang kepadanya dengan berkat berlimpah, dan memasang mahkota emas di atas kepalanya.
3നന്മയുടെ അനുഗ്രഹങ്ങളാല്‍ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയില്‍ വെക്കുന്നു.
4(21-5) Ia mohon hidup, dan Kauberikan kepadanya, bahkan umur panjang untuk selama-lamanya.
4അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നേ.
5(21-6) Karena pertolongan-Mu ia menjadi sangat terhormat, Kaujadikan dia masyhur dan bersemarak.
5നിന്റെ രക്ഷയാല്‍ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
6(21-7) Kauberkati dia untuk seterusnya; kehadiran-Mu membuat ia penuh sukacita.
6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
7(21-8) Raja berharap kepada TUHAN Yang Mahatinggi, ia selalu aman sebab tetap dikasihi TUHAN.
7രാജാവു യഹോവയില്‍ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവന്‍ കുലുങ്ങാതിരിക്കും.
8(21-9) Ia akan menawan semua musuhnya, dan menangkap semua orang yang membenci Dia.
8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
9(21-10) Ia datang seperti api yang menyala-nyala untuk membinasakan mereka. Mereka akan dimusnahkan oleh kemarahan TUHAN, dan oleh api yang menghanguskan.
9നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
10(21-11) Dari keturunan mereka tak ada yang tersisa, raja akan menumpas mereka semua.
10നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നും നശിപ്പിക്കും.
11(21-12) Apabila mereka membuat rencana menentang raja, tipu muslihat mereka tak akan berhasil.
11അവര്‍ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
12(21-13) Ia akan membidikkan panah-Nya, sehingga mereka berbalik dan lari.
12നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ തൊടുക്കും.
13(21-14) Kami memuji Engkau TUHAN, sebab besarlah kuasa-Mu, kami menyanyi memuji keperkasaan-Mu.
13യഹോവേ, നിന്റെ ശക്തിയില്‍ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്റെ ബലത്തെ സ്തുതിക്കും.