Indonesian

Malayalam

Psalms

25

1Mazmur Daud. Kepada-Mu, ya TUHAN, kupanjatkan doaku,
1യഹോവേ, നിങ്കലേക്കു ഞാന്‍ മനസ്സു ഉയര്‍ത്തുന്നു;
2ya Allahku, aku percaya kepada-Mu! Jangan biarkan aku dipermalukan, dan disoraki musuh-musuhku.
2എന്റെ ദൈവമേ, നിന്നില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കള്‍ എന്റെമേല്‍ ജയം ഘോഷിക്കരുതേ.
3Orang yang berkhianat kepada-Mu akan dipermalukan, tetapi yang percaya kepada-Mu tak akan dikecewakan.
3നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ ലജ്ജിച്ചുപോകും.
4Tunjukkanlah kehendak-Mu kepadaku, ya TUHAN, nyatakanlah apa yang harus kulakukan.
4യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
5Ajarilah dan bimbinglah aku untuk hidup menurut kehendak-Mu, sebab Engkaulah Allah yang menyelamatkan aku, aku selalu berharap kepada-Mu.
5നിന്റെ സത്യത്തില്‍ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന്‍ നിങ്കല്‍ പ്രത്യാശവെക്കുന്നു.
6Ingatlah kebaikan dan kasih-Mu, ya TUHAN, yang Kautunjukkan sejak semula.
6യഹോവേ, നിന്റെ കരുണയും ദയയും ഔര്‍ക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7Ampunilah dosa dan kesalahan masa mudaku, ingatlah aku sesuai dengan kasih dan kebaikan-Mu.
7എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഔര്‍ക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഔര്‍ക്കേണമേ.
8Sebab TUHAN baik dan adil, Ia menunjukkan jalan kepada orang yang sesat.
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവന്‍ പാപികളെ നേര്‍വ്വഴികാണിക്കുന്നു.
9TUHAN membimbing orang yang rendah hati, dan mengajar mereka kehendak-Nya.
9സൌമ്യതയുള്ളവരെ അവന്‍ ന്യായത്തില്‍ നടത്തുന്നു; സൌമ്യതയുള്ളവര്‍ക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10Orang yang taat pada perjanjian dan hukum-Nya, diperlakukan-Nya dengan kasih dan setia.
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്കും അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
11TUHAN, ampunilah aku sesuai dengan janji-Mu, sebab besarlah kesalahanku.
11യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
12TUHAN mengajarkan kepada orang takwa jalan yang harus mereka tempuh.
12യഹോവാഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍ അവന്നു കാണിച്ചുകൊടുക്കും.
13Mereka akan tetap hidup makmur, anak cucu mereka akan mewarisi tanah pusaka.
13അവന്‍ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
14TUHAN adalah sahabat orang yang takwa, Ia menyatakan maksud-Nya kepada mereka.
14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്‍ക്കും ഉണ്ടാകും; അവന്‍ തന്റെ നിയമം അവരെ അറിയിക്കുന്നു.
15Mataku tetap terarah kepada TUHAN, sebab Ia menyelamatkan aku dari bahaya.
15എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന്‍ എന്റെ കാലുകളെ വലയില്‍നിന്നു വിടുവിക്കും.
16Pandanglah aku, dan kasihani aku, sebab aku kesepian dan sengsara.
16എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു.
17Kesusahan hatiku semakin bertambah bebaskanlah aku dari kesesakanku.
17എനിക്കു മന:പീഡകള്‍ വര്‍ദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളില്‍നിന്നു എന്നെ വിടുവിക്കേണമേ.
18Perhatikanlah sengsara dan kesukaranku, dan ampunilah semua dosaku.
18എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
19Lihatlah betapa banyak musuhku; mereka sangat membenci aku.
19എന്റെ ശത്രുക്കളെ നോക്കേണമേ; അവര്‍ പെരുകിയിരിക്കുന്നു; അവര്‍ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20Jagalah dan selamatkanlah aku, supaya aku tidak mendapat malu, sebab aku berlindung pada-Mu.
20എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാല്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.
21Semoga kebaikan dan kejujuran mengawal aku, sebab aku berharap kepada-Mu.
21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ നിങ്കല്‍ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
22Ya Allah, bebaskanlah umat-Mu dari segala kesesakannya.
22ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളില്‍നിന്നും വീണ്ടെടുക്കേണമേ.