1Mazmur Daud. TUHAN adalah cahayaku dan keselamatanku, tak ada yang kutakuti. TUHAN adalah benteng perlindunganku, aku tak akan gentar.
1യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?
2Bila aku diserang penjahat yang mau membunuh aku, merekalah yang tersandung dan jatuh.
2എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മ്മികള്‍ എന്റെ മാംസം തിന്നുവാന്‍ എന്നോടു അടുക്കുമ്പോള്‍ ഇടറിവീഴും.
3Sekalipun aku dikepung pasukan yang besar, aku tak akan takut. Sekalipun pecah perang melawan aku, aku tetap berharap.
3ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.
4Hanya satu yang kuminta kepada TUHAN, hanya inilah yang kuingini: diam di Rumah TUHAN seumur hidupku, untuk merasakan kebaikan TUHAN dan mohon bimbingan-Nya.
4ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.
5TUHAN melindungi aku di waktu kesesakan; Ia menyembunyikan aku di dalam Rumah-Nya, dan mengangkat aku ke atas gunung batu.
5അനര്‍ത്ഥദിവസത്തില്‍ അവന്‍ തന്റെ കൂടാരത്തില്‍ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവില്‍ എന്നെ മറെക്കും; പാറമേല്‍ എന്നെ ഉയര്‍ത്തും.
6Sekarang aku menang atas musuh di sekelilingku; maka dengan sorak gembira kupersembahkan kurban syukur di Rumah-Nya; aku mau menyanyi dan memuji TUHAN.
6ഇപ്പോള്‍ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേല്‍ എന്റെ തല ഉയരും; ഞാന്‍ അവന്റെ കൂടാരത്തില്‍ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവേക്കു പാടി കീര്‍ത്തനം ചെയ്യും.
7Ya TUHAN, dengarlah bila aku berseru kepada-Mu, kasihanilah aku dan jawablah aku!
7യഹോവേ, ഞാന്‍ ഉറക്കെ, വിളിക്കുമ്പോള്‍ കേള്‍ക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
8Engkau berkata, "Datanglah menyembah Aku." Kujawab, "Aku segera datang, ya TUHAN;
8“എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കല്‍നിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്റെ മുഖം അന്വേഷിക്കുന്നു.
9janganlah bersembunyi daripadaku." Janganlah marah dan menolak hamba-Mu, sebab Engkaulah yang telah menolong aku. Janganlah membuang atau meninggalkan aku, ya Allah, penyelamatku.
9നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
10Sekalipun ayah dan ibu meninggalkan aku, Allah akan memelihara aku.
10എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേര്‍ത്തുകൊള്ളും.
11Tunjukkanlah aku kehendak-Mu, ya TUHAN, bimbinglah aku di jalan yang lurus, sebab musuhku amat banyak.
11യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കള്‍നിമിത്തം നേരെയുള്ള പാതയില്‍ എന്നെ നടത്തേണമേ.
12Jangan menyerahkan aku kepada nafsu lawanku, yang menyerang aku dengan dusta dan ancaman.
12എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്‍ത്തുനിലക്കുന്നു.
13Aku yakin akan mengalami kebaikan TUHAN dalam hidupku di dunia ini.
13ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കില്‍ കഷ്ടം!
14Berharaplah kepada TUHAN, kuatkanlah dan teguhkanlah hatimu; ya, berharaplah kepada TUHAN!
14യഹോവയിങ്കല്‍ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവെക്കുക.