1Mazmur kaum Korah. Untuk pemimpin kor. (47-2) Bertepuktanganlah dengan gembira, hai segala bangsa! Pujilah Allah dengan sorak-sorai!
1സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍ ; ജയഘോഷത്തോടെ ദൈവസന്നിധിയില്‍ ആര്‍ക്കുംവിന്‍ .
2(47-3) Sebab TUHAN Yang Mahatinggi adalah dahsyat, Raja Agung yang menguasai seluruh bumi.
2അത്യുന്നതനായ യഹോവ ഭയങ്കരന്‍ ; അവന്‍ സര്‍വ്വഭൂമിക്കും മഹാരാജാവാകുന്നു.
3(47-4) Ia memberi kita kemenangan atas bangsa-bangsa, menjadikan kita penguasa atas suku-suku bangsa.
3അവന്‍ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്‍കീഴിലും ആക്കുന്നു.
4(47-5) Ia memilih bagi kita tanah pusaka kita, kebanggaan bangsa yang dikasihi-Nya.
4അവന്‍ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താന്‍ സ്നേഹിച്ച യാക്കോബിന്റെ ശ്ളാഘ്യഭൂമിയെ തന്നേ.
5(47-6) Allah sudah menaiki takhta-Nya, diiringi sorak-sorai dan bunyi sangkakala.
5ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
6(47-7) Nyanyikanlah pujian bagi Allah, nyanyikan pujian bagi Raja kita!
6ദൈവത്തിന്നു സ്തുതി പാടുവിന്‍ , സ്തുതി പാടുവിന്‍ ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിന്‍ , സ്തുതി പാടുവിന്‍ .
7(47-8) Allah adalah Raja di seluruh bumi, pujilah Dia dengan nyanyian penuh seni!
7ദൈവം സര്‍വ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീര്‍ത്തനം പാടുവിന്‍ .
8(47-9) Allah duduk di atas takhta-Nya yang suci; Ia memerintah atas bangsa-bangsa.
8ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തില്‍ ഇരിക്കുന്നു.
9(47-10) Para pemimpin bangsa-bangsa bergabung sebagai umat Allah pujaan Abraham. Sebab Allah adalah Raja segala raja, Ia sangat agung dan mulia.
9വംശങ്ങളുടെ പ്രഭുക്കന്മാര്‍ അബ്രാഹാമിന്‍ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകള്‍ ദൈവത്തിന്നുള്ളവയല്ലോ; അവന്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.